2017, ഫെബ്രുവരി 19, ഞായറാഴ്‌ച

സിപിഎം നടത്തുന്ന അക്രമങ്ങള്‍ നോക്കിനില്‍ക്കാനാകില്ലെന്ന്‌ കേന്ദ്ര തൊഴില്‍ മന്ത്രി


സിപിഎം നടത്തുന്ന അക്രമങ്ങള്‍ നോക്കിനില്‍ക്കാനാകില്ലെന്ന്‌ കേന്ദ്ര തൊഴില്‍ മന്ത്രി ഭണ്ഡാരു ദത്താത്രേയ


കൊച്ചി: കേരളത്തില്‍ സിപിഎം നടത്തുന്ന അക്രമങ്ങള്‍ നിശബ്ദമായി നോക്കി നില്‍ക്കാന്‍ ബിജെപിക്കാകില്ലെന്ന്‌ കേന്ദ്ര തൊഴില്‍ വകുപ്പ്‌ മന്ത്രി ഭണ്ഡാരു ദത്താത്രേയ. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ ആശയങ്ങളെയും ബിജെപി പ്രവര്‍ത്തകരെയും മസില്‍ പവര്‍ ഉപയോഗിച്ച്‌ തകര്‍ക്കാനാണ്‌ സിപിഎം ശ്രമിക്കുന്നത്‌. ഒരു വന്‍ ശക്തിയായി ബിജെപി ഉയര്‍ന്നു വരുന്നതിലുള്ള ഭയം മൂലമാണ്‌ സിപിഎം അക്രമത്തിലേക്കു തിരിയുന്നത്‌. ബിജെപി ഒരു ദേശീയ പാര്‍ട്ടിയാണ്‌. എല്ലാ ദേശീയ ശക്തികളും ഒന്നിച്ച്‌ സിപിഎമ്മിനെയും സിപിഐയെയും ഒരു പാഠം പഠിപ്പിക്കുന്ന സമയം വരും. ഗുണ്ടായിസവും മാഫിയ പ്രവര്‍ത്തനങ്ങളും ജനാധിപത്യത്തിന്‌ വലിയ ഭീഷണിയാണ്‌. കേരളത്തിലെ സിപിഎം അക്രമങ്ങളെക്കുറിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിംഗുമായി സംസാരിച്ചിട്ടുണ്ട്‌. അക്രമങ്ങളെക്കുറിച്ചും പോലീസിന്റെ നിസംഗതയെക്കുറിച്ചും കേന്ദ്രം സംസ്ഥാനത്തോട്‌ ആരായുമെന്നും മന്ത്രി പറഞ്ഞു. ഒറീസ, തെലുങ്കാന, കര്‍ണാടക, തമിഴ്‌നാട്‌ എന്നാ സംസ്ഥാനങ്ങളില്‍ ബിജെപി വന്‍ ശക്തിയായി ഉയര്‍ന്നു വരാനുള്ള ശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു.

കൊച്ചിയില്‍ നടന്ന ഇഎസ്‌ഇ കോര്‍പ്പറേഷന്റെ യോഗത്തില്‍ പങ്കെടുക്കാനായി കഴിഞ്ഞ ദിവസമാണ്‌ മന്ത്രി കൊച്ചിയിലെത്തിയത്‌. രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മന്ത്രി ദര്‍ശനം നടത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ