2017, ഫെബ്രുവരി 23, വ്യാഴാഴ്‌ച

ജിസിഡിഎ ബജറ്റ്‌ പ്രഖ്യാപിച്ചു സ്‌ത്രീ സുരക്ഷയ്‌ക്കും ഭിന്നലിംഗക്കാരുടെ താമസസൗകര്യത്തിനും മുന്‍തൂക്കം


ജിസിഡിഎ ബജറ്റ്‌ പ്രഖ്യാപിച്ചു

സ്‌ത്രീ സുരക്ഷയ്‌ക്കും ഭിന്നലിംഗക്കാരുടെ 
താമസസൗകര്യത്തിനും മുന്‍തൂക്കം








കൊച്ചി
യു.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്തെ സ്വപ്‌നപദ്ധതികള്‍ ഷോ കെയ്‌സില്‍ വെച്ചുകൊണ്ട്‌ ജിസിഡിഎ 2017-18 വര്‍ഷത്തേക്ക്‌ .പുതിയ ബജറ്റ്‌ അവതരിപ്പിച്ചു. ജിസിഡിഎ ചെയര്‍മാന്‍ സി.എന്‍.മോഹനന്‍ അവതരിപ്പിച്ച ബജറ്റില്‍ 204.60 കോടി രൂപ വരവും 166.54 കോടി രൂപ ചെലവും 38.06 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നു.
അടിസ്ഥാന സൗകര്യവികസനത്തിനു ഊന്നല്‍ നല്‍കികൊണ്ടുള്ള ബജറ്റ്‌ ആണ്‌ ലക്ഷ്യമിടുന്നതെന്ന്‌ ജിസിഡിഎ ചെയര്‍മാന്‍ സി.എന്‍.മോഹനന്‍ പറഞ്ഞു.. 
കൊച്ചി നഗരത്തില്‍ എത്തുന്ന സ്‌ത്രീകള്‍ക്കു സുരക്ഷിതമായി താമസിക്കാന്‍ വനിതാ ഹോസ്‌റ്റലും ഹൃസ്വകാല താമസത്തിന്‌ ഷോര്‍ട്ട്‌ സ്‌റ്റേ യും ഉള്‍പ്പെടുത്തിക്കൊണ്ട്‌ ഗാന്ധിനഗറിലെ 64 സെന്റ്‌ സ്ഥലത്തു ഇതിനായി പ്രത്യേക താമസ സൗകര്യം ലഭ്യമാക്കും .10.5 കോടി രൂപയാണ്‌ ഇതിനു വകയിരുത്തിയിരിക്കുന്നത്‌. ഭിന്നലിംഗക്കാരുടെ താമസ സൗകര്യത്തിനായി കസ്‌തൂര്‍ഭ നഗറില്‍ പ്രത്യേക ഭവന പദ്ധതിയും ആസൂത്രണം ചെയ്യുന്നു. ഇതിന്റെ സാധ്യതാ പഠനത്തിനു വേണ്ടി അഞ്ച്‌ ലക്ഷം രൂപ്‌ വകയിരുത്തി.
മറൈന്‍ഡ്രൈവിലെ നിലവില്‍ വാക്ക്‌ വേയോട്‌ ചേര്‍ന്ന്‌ സ്വകാര്യ ടൂറിസറ്റ്‌ ബോട്ടുകള്‍ അടുക്കുന്നതിനായി നിര്‍മ്മിച്ചിരിക്കുന്ന താല്‍ക്കാലിക ജെട്ടികള്‍ പൊളിച്ചുകളയും. പകരം ജിസിഡിഎ ആധൂനിക സൗകര്യത്തെടെയുള്ള പുതിയ ജെട്ടി നിര്‍മ്മിക്കും. അഞ്ച്‌ കോടി രൂപയാണ്‌ ഇതിനു വകയിരുത്തിയിരിക്കുന്നത്‌. 
ബാനര്‍ജി റോഡിനു സമാന്തരമായി ചാത്യാത്തു നിന്നും ആരംഭിച്ച്‌ പച്ചാളത്തു നിന്നും മാമംഗലം വരെ എത്തിച്ചേരുന്ന ഏകദേശം 4.69 കിലോമീറ്റര്‍ ദൂരം നിളവും 15 മീറ്റര്‍ മുതല്‍ 20 മീറ്റര്‍ വരെ വീതിയും വരുന്ന റോഡിനു വേണ്ടി സ്ഥലം ഏറ്റെടുക്കാന്‍ മാത്രം 100കോടി രൂപയെങ്കിലും വേണ്ടിവരും. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച്‌ കോടി രൂപയാണ്‌ വകയിരുയിരിക്കുന്നത്‌.
മറൈന്‍ഡ്രൈവ്‌ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി മറൈന്‍ഡ്രൈവ്‌ ഗ്രൗണ്ടിനു കിഴക്കുവശത്തായി ഒരു പ്രധാന കവാടം, രണ്ട്‌ ചെറിയ കവാടം എന്നിവ ഉള്‍പ്പെടുത്തി 257 മീറ്റര്‍ നീളത്തില്‍ ഗ്രില്‍ കോമ്പൗണ്ട്‌ വാളോടുകൂടിയും പടിഞ്ഞാറു ഭാഗത്ത്‌ ഗ്രാനൈറ്റ്‌ ക്ലാഡിങ്ങ്‌ ചെയ്‌ത ഇരിപ്പിടങ്ങളും സ്ഥാപിക്കും. 
താഴ്‌ന്ന വരുമാനക്കാരുടെ പാര്‍പ്പിട പദ്ധതിക്കുവേമ്‌ടി അഞ്ച്‌ കോടി രൂപയും ചേരി നിര്‍മ്മാര്‍ജ്ജനത്തിനു മറ്റൊരു അഞ്ച്‌ കോടി രൂപയും പ്രഖ്യാപിച്ചു.
്ര മറ്റു പ്രധാന പദ്ധതികള്‍ ഗാന്ധിനഗറില്‍ മിനി തീയേറ്റര്‍ ഉള്‍പ്പെടുന്ന ഷോപ്പിങ്ങ്‌ കോംപ്ലക്‌സ്‌, തേവര -പേരണ്ടൂര്‍കനാല്‍ വൃത്തിയാക്കി നവീകരിക്കുക എന്നിവയാണ്‌.
പേരണ്ടൂര്‍ കനാലിന്റെ വശങ്ങളില്‍ വാക്ക്‌ വേ, സൈക്കിള്‍ ട്രാക്ക്‌ എന്നിവയും വിഭാവന ചെയ്യുന്നു. കൊച്ചിന്‍ കോര്‍പ്പറേഷന്‍, കൊച്ചി മെട്രോ റെയില്‍ എന്നിവയുമായി സഹകരിച്ചായിരിക്കും ഈ പദ്ധതി നടപ്പാക്കുക. 
അനധികൃത കയ്യേറ്റങ്ങള്‍ കാരണം അന്യാധീനപ്പെട്ട ജിസിഡിഎയുടെ ഭൂമി തിരിച്ചുപിടിക്കാന്‍ അഭിഭാഷകരടങ്ങുന്ന സെല്‍ രൂപീകരിച്ച്‌ ലാന്റ്‌ ബാങ്ക്‌ പദ്ധതി നടപ്പിലാക്കും. 25 കോടി രൂപയാണ്‌ ഇതിനു വകയിരുത്തിയിരിക്കുന്നത്‌. 
അണ്ടര്‍ 17 ലോകകപ്പിനു ഒരുങ്ങുന്ന കലൂര്‍ ജവഹര്‍ലാലല്‍ നെഹ്‌റു സ്‌റ്റേഡിയത്തിനു സമീപത്തെ റിംഗ്‌ റോഡ്‌ നവീകരിക്കാനും അംബേദ്‌കര്‍ സ്‌റ്റേഡിയത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും തീരുമാനം എടുത്തു. എന്നാല്‍ 10 വര്‍ത്തോളമായി അനാഥമായി കിടക്കുന്ന കലൂര്‍ പൊതു മാര്‍ക്കറ്റ്‌ ഇനിയും പൊതുജനങ്ങളുടെ ഉപയോഗത്തിനു എങ്ങനെ പ്രയോജനപ്പെടുത്താനാകുമെന്നു ബജറ്റില്‍ കൃത്യമായ ആസൂത്രണം ഇല്ല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ