ഡെല്‍ഹിയിലെ എക്‌സ് ഷോറൂം വില 47.98 ലക്ഷം രൂപ
ഡെല്‍ഹി: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാവായ ഔഡിയുടെ പരിഷ്‌കരിച്ച ഔഡി എ3 കാബ്രിയോളി വിപണിയിലെത്തി. മണിക്കൂറില്‍ 50 കി മി വേഗതയില്‍ തുറക്കുകയും അടയുകയും ചെയ്യാവുന്ന തുണികൊണ്ടുള്ള ടോപ്പാണ് രാജകീയ പ്രൗഢിയ്‌ക്കൊപ്പം സ്‌പോര്‍ട്ടിയും കണ്‍വെര്‍ട്ടിബഌമായ ഔഡി എ3 കാബ്രിയോളിന്റെ പ്രധാന സവിശേഷതകളിലൊന്ന്.
ഭാരം കുറഞ്ഞതാണെങ്കിലും മികച്ച സൗകര്യങ്ങളും സുരക്ഷാ സജ്ജീകരണങ്ങളുമടങ്ങിയതാണ് ഈ കാര്‍. 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഫ്യുയല്‍ സ്ട്രാറ്റിഫൈഡ് ഇഞ്ചക്ഷന്‍ സിലിണ്ടര്‍ ഓണ്‍ ഡിമാന്‍ഡ് (ടിഎഫ്എസ്‌ഐ സിഒഡി) എഞ്ചിന് 150 കുതിരശക്തിയുടെ കരുത്തും 250 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില 47.98 ലക്ഷം രൂപയാണ്.
എല്ലാ പ്രായത്തിലുമുള്ള ചെറുപ്പക്കാരില്‍ നിന്ന് മികച്ച പ്രതികരണമാണ് 2014-ല്‍ ഇന്ത്യയിലാദ്യം അവതരിപ്പിച്ച ഔഡി എ3 കാബ്രിയോളിക്ക് ലഭിച്ചതെന്ന് ഔഡി ഇന്ത്യ മേധാവി റാഹില്‍ അന്‍സാരി പറഞ്ഞു. പുതുതയായി രൂപകല്‍പന ചെയ്ത ഹെഡ് ലൈറ്റും ടെയ്ല്‍ ലൈറ്റും പുതിയ എഞ്ചിനും ഇതിനെ കൂടുതല്‍ ആകര്‍ഷകമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ