കൊച്ചി: പ്രമുഖ
വിദേശ വിദ്യഭ്യാസ കണ്‍സള്‍ട്ടന്റും ഐഇഎല്‍ടിഎസിന്റെ ഉടമകളിലൊന്നുമായ ഐഡിപി
എഡ്യുക്കേഷന്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ഓസ്‌ട്രേലിയന്‍ വിദ്യാഭ്യാസ പ്രദര്‍ശനം
ഫെബ്രുവരി 8ന് എറണാകുളത്തെ ഹോട്ടല്‍ താജ് ഗേറ്റ്‌വേയില്‍ നടക്കും. രാജ്യത്തെ 14
പട്ടണങ്ങളില്‍ നടക്കുന്ന ഈ പ്രദര്‍ശനത്തില്‍ ഓസ്‌ട്രേലിയയില്‍ നിന്നുള്ള 40
വിദ്യഭ്യാസ സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്. അതത് സര്‍വകലാശാലകളുടെ
പ്രതിനിധികളുമായി ഓസ്‌ട്രേലിയയിലെ പഠന സാധ്യതകളെ സംബന്ധിച്ച്
വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നേരിട്ട് സംസാരിച്ചറിയാമെന്നതാണ് ഈ
ബ്രഹദ് പ്രദര്‍ശനത്തിന്റെ സവിശേഷതയെന്ന് ഐഡിപി എഡ്യുക്കേഷന്‍ കണ്‍ട്രി ഡയറക്ടര്‍
പിയൂഷ്‌കുമാര്‍ പറഞ്ഞു. പ്രവേശന ഫീസിലെ ഇളവുകള്‍, സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയടെ
വിവരങ്ങളും പ്രദര്‍ശനത്തില്‍ ലഭ്യമാക്കും. വിദ്യാര്‍ത്ഥികള്‍ അവരുടെ
സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്
അഭികാമ്യമാവുമെന്നും അദ്ദേഹം പറഞ്ഞു.
ഓസ്‌ട്രേലിയയിലെ വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്ക് ആഗോളതലത്തില്‍ത്തന്നെ മുന്‍നിരസ്ഥാനമാണുള്ളതെന്ന്
പിയൂഷ്‌കുമാര്‍ ചൂണ്ടിക്കാണിച്ചു. ഓസ്‌ട്രേലിയയിലെ 39ല്‍ 20 യൂണിവേഴ്‌സിറ്റികളും
ടോപ് 400 ടൈംസ് ഹയര്‍ എഡ്യുക്കേഷന്‍ റാങ്കിംഗ്‌സ് എന്ന പട്ടികയിലുണ്ട്.
പഠനനാന്തരമുള്ള മികച്ച തൊഴിലവസരങ്ങളും ഓസ്‌ട്രേലിയയെ ആകര്‍ഷമാക്കുന്നു.
ബ്ലൂ
മൗണ്ടന്‍സ് ഇന്റര്‍നാഷണല്‍ ഹോട്ടല്‍ മാനേജ്‌മെന്റ് സ്‌കൂള്‍, സ്വിന്‍ബേണ്‍
യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി, ചാള്‍സ് ഡാര്‍വിന്‍ യൂണിവേഴ്‌സിറ്റി,
യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഓസ്‌ട്രേലിയ, ഡീകിന്‍ യൂണിവേഴ്‌സിറ്റി,
യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ ക്വീന്‍സ്‌ലാന്‍ഡ്, എഡിത് കൊവാന്‍ യൂണിവേഴ്‌സിറ്റി,
യൂണിവേഴ്‌സിറ്റി ഓഫ് ടാസ്‌മാനിയ, ഫെഡറേഷന്‍ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ്
ടെക്‌നോളജി സിഡ്‌നി, ജെയിംസ് കുക് യൂണിവേഴ്‌സിറ്റി ഓഫ് വൊള്ളോംഗോങ്ങ്,
മര്‍ദോക് യൂണിവേഴ്‌സിറ്റി, വെസ്‌റ്റേണ്‍ സിഡ്‌നി യൂണിവേഴ്‌സിറ്റി, ക്യൂയൂട്ടി,
ആര്‍എംഐടി യൂണിവേഴ്‌സിറ്റി, സ്റ്റഡി പേര്‍ത്ത് തുടങ്ങിയ സ്ഥാപനങ്ങളാണ് കൊച്ചിയിലെ
പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ