കൊച്ചി
കൈക്കൂലി വാങ്ങിയതിനു സസ്‌പെന്‍ഷനിലായ ആരോഗ്യ സര്‍വകലാശാല രജിസ്‌ട്രാര് ഡോ.ഐപ്പ്‌് വര്‍ഗീസിനെ രക്ഷിച്ചുകൊണ്ട് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.
ഒരു പ്രമുഖ മലയാളം വാര്‍ത്താ ചാനല്‍ ഡോ.ഐപ്പ് വര്‍ഗീസ് അര ലക്ഷം രൂപയോളം കൈക്കുലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ വിശദീകരണം ചോദിച്ചിരുന്നു. തുടര്‍ന്നു പ്രാഥമിക അന്വേഷണം നടത്തിയ
അച്ചടി കരാറിനു ഡോ.ഐപ്പ് വര്‍ഗീസ് അരലക്ഷം രൂപയോളം വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നു വൈസ് ചാന്‍സലറാണ് പരീക്ഷാ കണ്‍ട്രോളറെ പ്രാഥമിക അന്വേഷണത്തിനു ചുമതലപ്പെടുത്തിയത്. എന്നാല്‍ ഡോ.ഐപ്പ് പണം വാങ്ങിയത് തെറ്റാണെന്നു അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. ഐപ്പിനെ ന്യായീകരിച്ചുകൊണ്ട് ഏഴുകാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. സര്‍ക്കാരിന്റെ സ്‌റ്റോര്‍ പര്‍ച്ചേസ് കാര്യങ്ങളില്‍ പ്രോ വൈസ് ചാന്‍സലര്‍ അധ്യക്ഷനായ സമിതിക്കാണ് എല്ലാ കരാറുകളിലും അന്തിമ തീരുമാനം എടുക്കുന്നതെന്നും അതുകൊണ്ട് ഡോ.ഐപ്പിനു സ്വന്തം നിലയില്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാനാവില്ലെന്നാണ് പ്രധാന കണ്ടെത്തല്‍.
നിലവില്‍ പുതിയ കാരാര് വിളിക്കേണ്ട കാര്യമില്ലെന്നും ഡോ.ഐപ്പ് ജൂലൈ 31നു ജോലിയില്‍ നിന്നും വിരിമിക്കുകയാണെന്നും അതുകൊണ്ട് അദ്ദേഹത്തിനു ഇളവ് അനുവദിക്കണമെന്ന സൂചനയും റിപ്പോര്‍ട്ടിലുണ്ട്‌്. ഡോ.ഐപ്പ് കൈക്കൂലി വാങ്ങിയതിനെക്കുറിച്ചു ഒന്നും പറയാതെ അദ്ദേഹത്തിനെ രക്ഷി്‌കകാനുള്ള ശ്രമമാണ് നടന്നിരിക്കുന്നതെന്നും ആരോപണം ഉയര്‍ന്നിരിക്കുകയാണ്.
അതേസമയം ഡോ.ഐപ്പ് വര്‍ഗീസിനെതിരെ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേസും ചാര്‍ജ് ചെയ്‌തിട്ടുണ്ട്. പൊതുമരാമത്തിന്റെ കണക്കില്‍ 1.80 കോടി ചെലവ് വരുന്ന 2.26 കി. മീറ്റര്‍ റോഡ് നിര്‍മാണത്തിന് ആരോഗ്യ സര്‍വകലാശാല ് 18.82 കോടി ചെലവാക്കിയെന്നാണ് കേസ്. ആരോഗ്യ സര്‍വകലാശാല മുന്‍ ഡോ.വി.സി മോഹന്‍ദാസ്, ഡോ.ഐപ്പ് എന്നിവരുള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് കേസ്. 2010ല്‍ 2.24 കോടി രൂപയ്‌ക്ക് 2300 മീറ്റര്‍ റോഡ് പണിയാന്‍ നല്‍കിയ കരാര്‍ സര്‍വകലാശാല അധികാരികളുടെ നിലപാടിനെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് അധികാരികള്‍ തന്നെ പിന്നീട് റദ്ദാക്കുകയായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ