കൊച്ചി
കൊക്കെയ്‌ന്‍ കേസില്‍ യുവനടന്‍ ഷൈന്‍ ടോം ചാക്കോയെ മുന്നാം പ്രതിയാക്കി പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു. മോഡലായ രേഷ്‌മ രംഗസ്വാമിയാണ് ഒന്നാം പ്രതി. സഹസംവിധായക ബ്ലെസി സില്‍വെസ്റ്ററാണ് രണ്ടാം പ്രതി. ടിന്‍സി ബാബു,സ്‌നേഹ ബാബു എന്നിവര്‍ നാലും അഞ്ചും പ്രതികളാണ്.
കൊക്കെയ്‌നിന്റെ ഉറവിടം മനസിലാക്കണമെങ്കില്‍ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നു കാട്ടി എറണാകുളം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയില്‍ പോലീസ് കസ്‌റ്റഡി അപേക്ഷ നല്‍കി. അഞ്ചു പ്രതികള്‍ക്കും കൂട്ടുത്തരവാദിത്തമുണ്ടെന്നു അന്വേഷണ സംഘം കസ്റ്റഡി അപേക്ഷയില്‍ പറുന്നു.
പോലീസ് നല്‍കിയ കസ്‌റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കുമെന്നു കരുതുന്നു. മൂന്നാം പ്രതിയായ ഷൈന്‍ ടോം ചാക്കോയെ ഫ്‌ളാറ്റിലേക്കു വിളിച്ചുവരുത്തിയത് സഹസംവിധായകയായ ബ്ലെസിയാണെന്നു നേരത്തെ പോലീസിനു മൊഴി നല്‍കിയിരുന്നു. രേഷ്‌മയുടെ കൈവശത്തു നിന്നാണ് കൊക്കെയ്‌ന്‍ കണ്ടെത്തിയത്. അ്‌ഞ്ചു പ്രതികളും ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നു അവര്‍ പരസ്‌പര സഹകരണത്തോടെ കൊക്കെയ്‌ന്‍ ഉപയോഗി്‌ക്കുകയാിരുന്നുവെന്നും പോലീസ് പറയുന്നു.അതുകൊണ്ട് കൊക്കെയ്‌നിന്റെ ഉരവിടം അറിയണമെങ്കില്‍ പ്രതികളെ എല്ലാവരെയും ചോദ്യം ചെയ്യണമെന്നും അവരെ അതിനുവേണ്ടി 10 ദിവസത്തേക്കു കസ്‌റ്റഡയില്‍ വിട്ടുതരണമെന്നുമാണ് പോലീസ് ആവശ്യപ്പെടുന്നത്.
അതേസമയം പ്രതികള്‍ക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ കൊക്കെയ്‌നിന്റെ ഉറവിടം അറിയാന്‍ എല്ലാവരെയും ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും രേഷ്‌മ രംഗസ്വാമിയെ മാത്രം ചോദ്യം ചെയ്‌താല്‍ മതിയെന്നുമായിരിക്കും വാദിക്കുക. അതോടെ മറ്റുള്ളവര്‍ക്കു ജാമ്യം ലഭിക്കാനുള്ള അവസരം ലഭിക്കും. രേഷ്‌മയുടെ ജീന്‍സിന്റെ പോക്കറ്റില്‍ നിന്നാണ് 7.75 ഗ്രാം കൊക്കെയ്‌ന്‍ ലഭിച്ചത്.
പലസ്ഥലങ്ങളില്‍ നി്‌ന്നും രേഷമ വഴി ലഹരിമരുന്നു കടത്തിയിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്‌്‌്‌്. സിനിമാ രംഗത്തെ പല്‍ക്കും രേഷ്‌മ മയക്കുമരുന്നുകള്‍ എത്തിച്ചുകൊടുത്തിട്ടുണ്ടെന്നാണ് കേസിലെ മറ്റുപ്രതികളെ ചോദ്യം ചെയ്‌തതില്‍ നിന്നും വ്യ്‌ക്തമായത്. ബാംഗ്ലൂരിലും ഗോവയിലും സ്ഥിരമായി യാത്രചെയ്‌തിരുന്ന രേഷ്‌മ ഇവിടത്തെ മയക്കുമരുന്നു ലോബിയുടെ ഏജന്റ് ആണോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്‌്.
ഗോവയിലെ ഒരു ബീച്ചില്‍ വച്ചുപരിചയപ്പെട്ട ഫ്രാങ്കോ എന്നയാളില്‍ നിന്നാണ് കൊക്കെയ്‌ന്‍ വാങ്ങിയതെന്നാണ് രേഷ്‌മയുടെ മൊഴി. എന്നാല്‍ ഇത് പോലീസ് പൂര്‍ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ല. ഇതേക്കുറിച്ചു കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നു സെന്‍ട്രല്‍ പോലീസ് അറിയിച്ചു.
കേസിലെ മറ്റുപ്രതികളായ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ളവര്‍ മുന്‍പും നഗരത്തിലെ നിശാപാര്‍ട്ടികളില്‍ അംഗങ്ങളായിരുന്നുവെന്നും ഇവര്‍ നേരത്തെയും മയക്കുമരുന്നുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യ്‌ക്തമായിട്ടുണ്ട്‌്‌്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ