2014, ഓഗസ്റ്റ് 4, തിങ്കളാഴ്‌ച

ബിന്ദ്യതോമസിനെയും രുക്‌സാനയെയും പോലീസ്‌ പീഡിപ്പിച്ചതിനെക്കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ മനുഷ്യാവകാശ കമ്മീഷന്‍.





കൊച്ചി
കൊച്ചി ബ്ലാക്‌ മെയില്‍ കേസില്‍ ബിന്ദ്യതോമസിനെയും രുക്‌സാനയെയും പോലീസ്‌ കസ്‌റ്റഡിയില്‍ പീഡിപ്പിച്ചതിനെക്കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ മനുഷ്യാവകാശ കമ്മീഷന്‍.
എസ്‌ പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണം. ഓഗസ്‌റ്റ്‌ 19നു എറണാകുളത്തെ സിറ്റിംഗില്‍ റിപ്പോര്‍ട്ട്‌ നല്‍കണമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ ജസ്‌റ്റിസ്‌ ജെ.ബി കോശി പോലീസിനു നിര്‍ദ്ദേശം നല്‍കി.
പാലാരിവട്ടം പോലീസ്‌ സ്‌റ്റേഷനില്‍ തങ്ങളെ മൃഗീയമായി പീഡിപ്പിച്ചുവെന്നാരോപിച്ച്‌ ബിന്ദ്യ തോമസും രുക്‌സാനയും നല്‍കിയ പരാതിയിന്മേലാണ്‌ മനുഷ്യാവകാശ കമ്മീഷന്റെ നടപടി. പീഡനത്തിനെക്കുറിച്ച്‌ അന്വേഷിക്കുന്ന ഉദ്യോഗസ്ഥനായിരിക്കണം 19നു എറണാകുളം കലക്ടറേറ്റ്‌ കോണ്‍ഫ്രന്‍സ്‌ ഹാളില്‍ നടക്കുന്ന മനു,ഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ റിപ്പോര്‍ട്ട്‌ ഹാജരാക്കേണ്ടത്‌. ഡിസിപി നിഷാന്തിനി, സിഐ സന്തോഷ്‌ കുമാര്‍ ,ഷാഡോ പോലീസ്‌ എസ്‌ഐ അനന്തലാല്‍ എന്നിവര്‍ അന്നേദിവസം സംഭവത്തെക്കുറിച്ചു റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്ന്‌ ജെ.പി കോശിയുടെ ഉത്തരവില്‍ പറയുന്നു. പോലീസ്‌ അന്വേഷണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുകയല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്‌.
കേസിന്റെ അന്വേഷണം പോലീസ്‌ ശാസ്‌ത്രീയമായിട്ടാണ്‌ നടത്തേണ്ടത്‌.അല്ലാതെ മര്‍ദ്ദന മുറകളല്ല ഉപയോഗിക്കേണ്ടത്‌. സ്‌ത്രീകളായ പ്രതികളെ പുരുഷന്മാരായ പോലീസുകാര്‍ പോലും കൈകാര്യം ചെയ്യുന്നത്‌ വളരെ മൃഗീയവും അപരിഷ്‌കൃതവുമാണെന്നും ചണ്ടിക്കാണിക്കുന്നു.
എഫ്‌ഐആറില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെങ്കില്‍ അക്കാര്യം ശാസ്‌ത്രീയമായി അന്വേഷിക്കണം. പോലീസിനു അന്വേഷണം തുടരാം.എന്നാല്‍ കുറ്റം എത്രവലുതാണെങ്കിലും കോടതി അനുവദിച്ച കാലം കസ്‌റ്റിഡിയില്‍ കഴിയുന്നതുവരെ പ്രതികളെ പീഡിപ്പിക്കരുതെന്ന്‌ സുപ്രിം കോടതി തന്നെ പറഞ്ഞിട്ടുള്ള കാര്യം ജസ്റ്റ്രിസ്‌ ജെ.ബി കോശി ചൂണ്ടിക്കാട്ടി. അതേപോലെ സ്‌തീ പീഡനം ഗുരതരമായ കുറ്റമാണെന്ന കാര്യവും അദ്ദേഹം വ്യക്തമാക്കി.
സിഐ സന്തോഷ്‌ കമാറിനും എസ്‌ഐ അനന്തലാലിനും ജില്ലാ പോലീസ്‌ മേധാവി മുഖാന്തരം കമ്മീഷന്‍ നോട്ടീസ്‌ അയച്ചു. നിഷാന്തിനിക്കും നോട്ടീസ്‌ അയച്ചിട്ടുണ്ട്‌.
ജൂലൈ 9നു രുക്‌സാനയെ ഇടപ്പള്ളി ഒബറോണ്‍ മാളില്‍ വിളിച്ചുവരുത്തി പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തുവെന്നാണ്‌ പരാതിയിലുള്ളത്‌. ഒബറോണ്‍ മാളില്‍ വെച്ച്‌ ജനങ്ങള്‍ നോക്കി നില്‍ക്കെ മര്‍ദ്ദിച്ചു. എന്നാല്‍ ജൂലൈ 10നാണ്‌ പോലീസ്‌ കേസില്‍ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌. കടയില്‍ നിന്നും പാല്‍ വാങ്ങി വരുമ്പോഴാണ്‌ ബിന്ദ്യ തോമസിനെ അറസ്‌റ്റ്‌ ചെയ്‌തതെന്നും പരാതിയില്‍ ഉണ്ട്‌. ഡിസിപി നിഷാന്തിനിയുടെ നേതൃത്വത്തിലായിരുന്നുപാലാരിവട്ടം സ്റ്റേഷനിലെ മര്‍ദ്ദന മുറകള്‍ അരങ്ങേറിയത്‌.
അവശനിലയിലായ ബിന്ദ്യയെ സംഗതി പരസ്യമാകുമെന്നു വ്യക്തമായതിനാല്‍ പോലീസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല. ഇതിനിടെ പരാതിക്കാരനെക്കൊണ്ട്‌ സിഐ സന്തോഷ്‌ കുമാര്‍ ഈ സ്‌ത്രീകളെ മര്‍ദ്ദിപ്പിക്കുകയും ചെയ്‌തു.
പരാതിക്കാരന്‍ പോലീസിനു 30ലക്ഷം രൂപ കൈക്കുലി നല്‍കിയതായും ബിന്ദ്യയും രുക്‌സാനയും ആരോപിച്ചിട്ടുണ്ട്‌. രാഷ്ടീയക്കാരുടേയും മന്ത്രിമാരുടേയും ഫോട്ടോ കാണിച്ച്‌ ഇവരുമായി ബന്ധമുള്ളതായി കുറ്റ സമ്മതം നടത്താന്‍ നിര്‍ബന്ധിച്ചുവെന്നും സമ്മതിക്കാത്തതിനാലാണ്‌ മര്‍ദ്ദിച്ചതെന്നും മനുഷ്യാവകാശ കമ്മീഷനു നല്‍കിയ പരാതിയില്‍ അവര്‍ പറഞ്ഞു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ