2014, ഓഗസ്റ്റ് 4, തിങ്കളാഴ്‌ച

കൊച്ചി ട്രോ ടാക്‌സി സര്‍വീസ്‌



കൊച്ചി
കേരളത്തിലെ ആദ്യത്തെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റേഡിയോ മെട്രോ ടാക്‌സി സര്‍വീസ്‌ ഇന്നാരംഭിക്കും. വൈറ്റില ഗോള്‍ഡ്‌ സൂക്കിനു സമീപം ടാറ്റ മോട്ടോഴ്‌സ്‌ ടവേഴ്‌സില്‍ രാവിലെ 7,45 ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും.
ആദ്യഘട്ടമായി 25 ടാക്‌സികളാണ്‌ സര്‍വീസ്‌ നടത്തുക. കൊച്ചിയില്‍ ആരംഭിക്കുന്ന മെട്രോ ടാക്‌സി സര്‍വീസ്‌ മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.ടാറ്റാ മോട്ടോര്‍സിന്റെ സഹകരണത്തോടെയാണ്‌ ഈ സംരഭം ആരംഭിക്കുന്നതെന്ന്‌ പ്രൊജക്ട്‌ മാനേജര്‍ കെ കെ ഷിഹാബ്‌ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു
വീട്ടില്‍ ഇരുന്നുതന്നെ മൊബൈല്‍ ഫോണിലൂടെയും ഇന്റര്‍നെറ്റിലൂടെയും ടാക്‌സിയുടെ സേവനം ലഭിക്കും. ആന്‍ഡ്രോയിഡ്‌ പ്ലാറ്റ്‌ഫോമിലുള്ള സ്‌മാര്‍ട്ട്‌ ഫോണുകളില്‍ ടാക്‌സി തൊട്ടടുത്തു തന്നെ ലഭ്യാണോ എന്നറിയുന്നതിനു
കഴിയും . വാഹനം എവിടെയാണ്‌ എന്നറിയുന്നതിനു 10,000 രൂപവിലവരുന്ന ജിപിഎസ്‌ സംവിധാനം ഈ വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുണ്ട്‌. ടാബ്‌്‌ലറ്റിന്റെ വലുപ്പത്തിലുള്ള പ്രത്യേകം വികസിപ്പിച്ചെടുത്ത ഈ ഡിവൈസില്‍ തന്നെ ടാക്‌സി സഞ്ചരിച്ച ദൂരം. മീറ്റര്‍ ചാര്‍ജ്‌ എന്നിവ ലഭ്യമാണ്‌. അതുകൊണ്ടു തന്നെ ടാക്‌സി ഡ്രൈവറുമായി തര്‍ക്കിക്കുവാനുള്ള സാഹചര്യം ഉണ്ടാകില്ല. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ നിന്നുള്ള ഐടി വിദഗ്‌ധരാണ്‌ ഈ ഡിവൈസ്‌ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌.
ടാറ്റ മോട്ടോഴ്‌സിന്റെ സഹായത്തോട ടാറ്റ ഐറിസിലാണ്‌ മെട്രോ ടാക്‌സി സംവിധാനം നടപ്പിലാക്കുന്നത്‌. ഇതിനുവേണ്ടി പ്രത്യേകം പരിശീലനം ഡ്രൈവര്‍മാര്‍ക്കു നല്‍കിയിട്ടുണ്ട്‌.. പരാതികളോ നിര്‍ദ്ദേശങ്ങളോ നല്‍കാനുള്ള സംവിധാനവും വാഹനത്തിലുണ്ടാകും. കുറഞ്ഞ ചിലവില്‍ സുഖപ്രദവും സുരക്ഷിതവുമായ യാത്രയാണ്‌ മെട്രോ ടാക്‌സി സര്‍വീസ്‌ ലക്ഷ്യമാക്കുന്നത്‌. ജിപിഎസ്‌ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ഓരോ ടാക്‌സിയും എവിടെയാണെന്നതിനു പുറമെ സഞ്ചരിക്കുന്ന ദുരവും എല്ലാം മെട്രോ ടാക്‌സി സര്‍വീസിന്റെ ഓഫീസില്‍ ഇരുന്നു തന്നെ കാണുവാനാകും.
ഓട്ടോ റിക്ഷക്കാരെ ഭയന്നു കൊച്ചിയില്‍ എത്തുന്ന മറുനാട്ടുകാര്‍ക്ക്‌ ഇതൊരു അനുഗ്രഹം തന്നെയാകും. സഞ്ചരിച്ച ദൂരത്തിനു മാത്രം പണം നല്‍കേണ്ടി വരുന്നുള്ളു എന്നതിനാല്‍ അമിത ചാര്‍ജ്‌ ഈടാക്കുന്നതു സംബന്ധിച്ചു വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പരാതികളും ഇതോടെ ഇല്ലാതാക്കാനാകും. ഈ സംവിധാനം കൂടുതല്‍ വിപുലമാകുന്നതോടെ ടാക്‌സി സ്‌റ്റാന്‍ഡുകള്‍ തന്നെ ഇല്ലാതാക്കാനാകും. മെട്രോ ടാക്‌സിയുടെ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ്‌ ചെയ്‌താല്‍ ആപ്പിലൂടെ തന്നെ വാഹനം ലഭ്യമാകും. മെട്രോടാക്‌സികൊച്ചി ഡോട്ട്‌കോം എന്ന വെബ്‌സൈറ്റിലൂടെയും 0484 6008080 എന്ന മൊബൈല്‍ നമ്പറിലൂടെയും സേവനം ലഭ്യമാണ്‌.
മിനിമം ചാര്‍ജ്ജ്‌ 30 രൂപയും അഡീഷണല്‍ ചാര്‍ജ്ജായി 60 രൂപയും ഈടാക്കുന്നതാണ്‌. വാര്‍ത്താ സമ്മേളനത്തില്‍ ജിജിമോന്‍ ഗോപി, വിജു വിജയന്‍, ജ്യോതിഷ്‌ എം എന്നിവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ