2014, ഓഗസ്റ്റ് 27, ബുധനാഴ്‌ച

കത്തോലിക്ക സഭ ലോകാവസാനം വരെ വീഞ്ഞ്‌ ബലി അര്‍പ്പണത്തിനു ഉപയോഗിക്കും - ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കല്‍


കൊച്ചി
കത്തോലിക്ക സഭ ലോകാവസാനം വരെ
വീഞ്ഞ്‌ ബലി അര്‍പ്പണത്തിനു ഉപയോഗിക്കുമെന്ന്‌ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കല്‍ വ്യക്തമാക്കി.
മദ്യനിരോധനത്തിനോടൊപ്പം ക്രൈസ്‌തവസഭ വിശുദ്ധ കുര്‍ബാനയുടെ സമയത്ത്‌ ഉപയോഗിക്കുന്ന വീ്‌ഞ്ഞും നിരോധിക്കണമെന്ന എസ്‌എന്‍ഡിപി യോഗം അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന്റെ പ്രസ്‌താവനയോട്‌ പ്രതീകരിക്കുകയായിരുന്നു ആര്‍ച്ച ബിഷപ്പ്‌
കത്തോലിക്ക സഭയെ സംബന്ധിച്ചിടത്തോളം ബലി അര്‍പ്പണത്തിനു അപ്പവും വീഞ്ഞും അത്യന്താപേക്ഷിതമാണ്‌. അത്‌ ഇല്ലാതെ പരിശുദ്ധ കൂര്‍ബാന അര്‍പ്പണം ഇല്ല. ആരൊക്കെ എതിര്‍ത്താലും ഇത്‌ കിട്ടാതെ പറ്റുകയില്ല. അതിനുവേണ്ടി ഉണ്ടാക്കുകയും ചെയ്യുന്നു. ലോക അവസാനം വരെ അതു ചെയ്യും..വിശ്വാസത്തിന്റെ വിശ്വാസത്തിന്റെ ?ാഗമായിട്ടുള്ളതാണ്‌ ഇതെന്നുംബലി ഇല്ലാത്ത ക്രൈസ്‌തവ സഭ ഇല്ലെന്നും അപ്പവും വീഞ്ഞും അത്യന്താപേക്ഷതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മദ്യനയത്തില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം കാലികയമായി എടുത്ത നല്ല തീരുമാനമാണെന്നു ഡോ.ഫ്രാന്‍സിസ്‌ കല്ലറക്കല്‍ പറഞ്ഞു. മദ്യവര്‍ജനത്തിന്റെ കാര്യത്തില്‍ ബോധവല്‍ക്കരണം വളരെ പ്രധാനപ്പെട്ടതാണ്‌. വരാപ്പുഴ അതിരൂപതയുടെ കീഴില്‍ മദ്യവര്‍ജനത്തിനെതിരെ ബോധവല്‍ക്കരണം വര്‍ഷങ്ങളായി നടത്തുന്നു. മദ്യത്തിന്റെ ഉപയോഗം കൊണ്ടു കുടുംബങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചു വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള ഇടവകളില്‍ ബോധവല്‍ക്കരണം നടത്താനും അതുവഴി മദ്യ ഉപയോഗം കുറക്കാനും കഴിഞ്ഞതായും ആര്‍ച്ച്‌ ബിഷപ്പ്‌ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ