2014, ഓഗസ്റ്റ് 27, ബുധനാഴ്‌ച

കേള്‍വിശേഷിതകരാറിനു ശസ്‌ത്രക്രീയ ഡോക്ടര്‍ അഞ്ച്‌ ലക്ഷം രൂപ തട്ടിച്ചതായി പരാതി കൊച്ചി കേള്‍വിശേഷി വീണ്ടെടുക്കാനായി രണ്ടുവയസുകാരിക്കു നടത്തിയ ശസ്‌ത്രക്രീയയുടെ പേരില്‍ ഡോക്ടര്‍ അഞ്ചു ലക്ഷം രൂപ തട്ടിച്ചതായി പരാതി. എറണാകുളം സൗത്തില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചിന്‍ ഹോസ്‌പിറ്റലിലെ ഇഎന്‍ടി വിഭാഗം ഡോക്ടര്‍ ജോര്‍ജ്‌ വര്‍ഗീസിനെതിരെയാണ്‌ ആരോപണം. വൈക്കം അംബിക മാര്‍ക്കറ്റ്‌ ഉള്ളാടത്തറ വീട്ടില്‍ ശാന്തിജോലി ചെയ്യുന്ന അനിലാലും അമ്മ സൗമ്യയുമാണ്‌ പരാതിയുമായി രംഗത്തെത്തിയത്‌.ഇവരുടെ മകള്‍ ദിയയ്‌ക്കാണ്‌ ശസ്‌ത്രക്രീയ നടത്തിയത്‌. 2009 ഓഗസ്‌റ്റ്‌ 12നാണ്‌ രണ്ടുവയസുകാരി ദിയ ശസ്‌ത്രക്രീയക്കു വിധേയയായത്‌. നാട്ടുകാരുടെയും പഞ്ചായത്തിന്റെയും സഹായത്താലാണ്‌ അഞ്ചു ലക്ഷം രൂപ മുടക്കി കോക്ലിയര്‍ ഇംപ്ലാന്റേഷനുവേണ്ട ഉപകരണം വാങ്ങിയത്‌. ശസ്‌ത്രിക്രീയയ്‌ക്കും മറ്റുമായി എട്ടുലക്ഷം രൂപ ചെലവായി. എന്നാല്‍ ഒന്നര മാസത്തിനുള്ളില്‍ ഉപകരണം കേടായി. അഞ്ചു ലക്ഷം രൂപ വിലയുള്ള ഉപകരണത്തിനു പകരം ഡോക്ടര്‌ ജോര്‍ജ്‌ വര്‍ഗീസ്‌ തലയ്‌ക്കുള്ളില്‍ ശസ്‌ത്രക്രീയ ചെയ്‌തു നിക്ഷേപിച്ചത്‌ ഏകദേശം 40,000 രൂപമാത്രമുള്ള കൊറിയന്‍ നിര്‍മ്മിത ഉപകരണമായിരുന്നുവെന്നു പിന്നീടു കണ്ടെത്താന്‍ കഴിഞ്ഞു. ഈ ഉപകരണം നിരന്തരമായി തകരാര്‍ വരുത്തിയതോടെ ഡോക്ടറെ സമീപിച്ചുവെങ്കിലും അദ്ദേഹം പലതവണ വട്ടം ചുറ്റിക്കുകയായിരുന്നു.ഇപ്പോള്‍ കമ്പനി അടച്ചുപോയെന്നാണ്‌ ഡോക്ടറുടെ വാദം. അതേസമയം കോക്ലീയര്‍ ഇംപ്ലാന്റഷനു വിധേയരായ മറ്റു രോഗികള്‍ക്ക്‌ ഒന്നും ഇതേപോലെ പ്രശ്‌നം ഉണ്ടായിട്ടി്‌ല്ലെന്നു ജനപക്ഷം സെക്രട്ടറി ബെന്നി ജോസഫ്‌ പറഞ്ഞു..അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മേല്‍ത്തരം ഉപകരണങ്ങളാണ്‌ ഈ ശസ്‌ത്രക്രീയക്കു ഉപയോഗിക്കാറുള്ളത്‌. കേരളത്തില്‍ ആകെ വിരലില്‍ എണ്ണാവുന്ന ഡോക്ടര്‍മാത്രമെ ഈ സങ്കീര്‍ണമായ ശസ്‌ത്രക്രീയ ചെയ്യാറുള്ളു. ഡോ.ജോര്‍ജ്‌ വര്‍ഗീസ്‌ ജീവിത്തില്‍ ആകെ ഈ ഒരുശസ്‌ത്രക്രീയമാത്രമെ നടത്തിയിട്ടുള്ളു. ഡോക്ടര്‍ ജോര്‍ജ്‌ വര്‍ഗീസിന്റെ ആദ്യ പരീക്ഷണ ശസ്‌ത്രക്രീയക്കു വിധേയായ ഈ ഏഴുവയസുകാരി ഇപ്പോള്‍ തലയില്‍ ഡോക്ടര്‍ വെച്ചുപിടിപ്പിച്ച ഭാരവുമായി കഴിയുന്നു. കുട്ടിയുടെ പഠനം പോലും ഇതിനാല്‍ തുടങ്ങാന്‍ കഴി്‌ഞ്ഞിട്ടില്ല. നാട്ടുകാര്‍ നല്‍കിയ അഞ്ചു ലക്ഷം രൂപ ഉള്‍പ്പെടെ എട്ടുലക്ഷം രൂപയാണ്‌ മകളുടെ ശസ്‌ത്രക്രീയക്കായി ഈ കുടുംബം നല്‍കിയത്‌. മുഖ്യമന്ത്രിക്കും എംഎല്‍എമാര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്‌. ക്യാപ്‌ഷന്‍ ശസ്‌ത്രക്രീയയ്‌ക്കു വിധേയായ ദിയ അഛന്‍ അനിലാല്‍, അമ്മ സൗമ്യ എന്നിവരോടൊപ്പം വാര്‍ത്താ സമ്മേളനത്‌ില്‍




അഛന്‍ അനിലാല്‍, അമ്മ സൗമ്യ എന്നിവരോടൊപ്പം വാര്‍ത്താ സമ്മേളനത്‌ില്‍ 

കൊച്ചി
കേള്‍വിശേഷി വീണ്ടെടുക്കാനായി രണ്ടുവയസുകാരിക്കു നടത്തിയ ശസ്‌ത്രക്രീയയുടെ പേരില്‍ ഡോക്ടര്‍ അഞ്ചു ലക്ഷം രൂപ തട്ടിച്ചതായി പരാതി.
എറണാകുളം സൗത്തില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചിന്‍ ഹോസ്‌പിറ്റലിലെ ഇഎന്‍ടി വിഭാഗം ഡോക്ടര്‍ ജോര്‍ജ്‌ വര്‍ഗീസിനെതിരെയാണ്‌ ആരോപണം.
വൈക്കം അംബിക മാര്‍ക്കറ്റ്‌ ഉള്ളാടത്തറ വീട്ടില്‍ ശാന്തിജോലി ചെയ്യുന്ന അനിലാലും അമ്മ സൗമ്യയുമാണ്‌ പരാതിയുമായി രംഗത്തെത്തിയത്‌.ഇവരുടെ മകള്‍ ദിയയ്‌ക്കാണ്‌ ശസ്‌ത്രക്രീയ നടത്തിയത്‌. 2009 ഓഗസ്‌റ്റ്‌ 12നാണ്‌ രണ്ടുവയസുകാരി ദിയ ശസ്‌ത്രക്രീയക്കു വിധേയയായത്‌. നാട്ടുകാരുടെയും പഞ്ചായത്തിന്റെയും സഹായത്താലാണ്‌ അഞ്ചു ലക്ഷം രൂപ മുടക്കി കോക്ലിയര്‍ ഇംപ്ലാന്റേഷനുവേണ്ട ഉപകരണം വാങ്ങിയത്‌. ശസ്‌ത്രിക്രീയയ്‌ക്കും മറ്റുമായി എട്ടുലക്ഷം രൂപ ചെലവായി.
എന്നാല്‍ ഒന്നര മാസത്തിനുള്ളില്‍ ഉപകരണം കേടായി. അഞ്ചു ലക്ഷം രൂപ വിലയുള്ള ഉപകരണത്തിനു പകരം ഡോക്ടര്‌ ജോര്‍ജ്‌ വര്‍ഗീസ്‌ തലയ്‌ക്കുള്ളില്‍ ശസ്‌ത്രക്രീയ ചെയ്‌തു നിക്ഷേപിച്ചത്‌ ഏകദേശം 40,000 രൂപമാത്രമുള്ള കൊറിയന്‍ നിര്‍മ്മിത ഉപകരണമായിരുന്നുവെന്നു പിന്നീടു കണ്ടെത്താന്‍ കഴിഞ്ഞു. ഈ ഉപകരണം നിരന്തരമായി തകരാര്‍ വരുത്തിയതോടെ ഡോക്ടറെ സമീപിച്ചുവെങ്കിലും അദ്ദേഹം പലതവണ വട്ടം ചുറ്റിക്കുകയായിരുന്നു.ഇപ്പോള്‍ കമ്പനി അടച്ചുപോയെന്നാണ്‌ ഡോക്ടറുടെ വാദം.
അതേസമയം കോക്ലീയര്‍ ഇംപ്ലാന്റഷനു വിധേയരായ മറ്റു രോഗികള്‍ക്ക്‌ ഒന്നും ഇതേപോലെ പ്രശ്‌നം ഉണ്ടായിട്ടി്‌ല്ലെന്നു ജനപക്ഷം സെക്രട്ടറി ബെന്നി ജോസഫ്‌ പറഞ്ഞു..അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മേല്‍ത്തരം ഉപകരണങ്ങളാണ്‌ ഈ ശസ്‌ത്രക്രീയക്കു ഉപയോഗിക്കാറുള്ളത്‌. കേരളത്തില്‍ ആകെ വിരലില്‍ എണ്ണാവുന്ന ഡോക്ടര്‍മാത്രമെ ഈ സങ്കീര്‍ണമായ ശസ്‌ത്രക്രീയ ചെയ്യാറുള്ളു. ഡോ.ജോര്‍ജ്‌ വര്‍ഗീസ്‌ ജീവിത്തില്‍ ആകെ ഈ ഒരുശസ്‌ത്രക്രീയമാത്രമെ നടത്തിയിട്ടുള്ളു. ഡോക്ടര്‍ ജോര്‍ജ്‌ വര്‍ഗീസിന്റെ ആദ്യ പരീക്ഷണ ശസ്‌ത്രക്രീയക്കു വിധേയായ ഈ ഏഴുവയസുകാരി ഇപ്പോള്‍ തലയില്‍ ഡോക്ടര്‍ വെച്ചുപിടിപ്പിച്ച ഭാരവുമായി കഴിയുന്നു.
കുട്ടിയുടെ പഠനം പോലും ഇതിനാല്‍ തുടങ്ങാന്‍ കഴി്‌ഞ്ഞിട്ടില്ല. നാട്ടുകാര്‍ നല്‍കിയ അഞ്ചു ലക്ഷം രൂപ ഉള്‍പ്പെടെ എട്ടുലക്ഷം രൂപയാണ്‌ മകളുടെ ശസ്‌ത്രക്രീയക്കായി ഈ കുടുംബം നല്‍കിയത്‌. മുഖ്യമന്ത്രിക്കും എംഎല്‍എമാര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ