കൊച്ചി
അടഞ്ഞുകിടക്കുന്ന ബാറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ബാര്‍ ഉടമകളുടെ കയ്യില്‍ നിന്നും വന്‍ തുക സര്‍ക്കാരിന്റെ പ്രതിനിധികള്‍ എക്‌സൈസ് മന്ത്രി അടക്കമുള്ളവര്‍ കൈപ്പറ്റിയിട്ടുണ്ടെന്ന് കരുതുന്നതായി എന്‍സിപി സംസ്ഥാന ്‌പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ ആരോപിച്ചു. അതുകൊണ്ടു തന്നെയാണ് ഇപ്പോള്‍ കോടതിയുമായി ഒരു ഒത്തുകളി നടത്തി ഇവര്‍ക്കു കൊടുക്കാന്‍ വേണ്ടിയുള്ള ശ്രമം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സൂധീരന്റെ നേതൃത്വത്തില്‍ കെപിസിസി അംഗങ്ങള്‍ ഒറ്റക്കെട്ടായി ഒരു പക്ഷത്തും അതുപോലെ മുഖ്യമന്ത്രി എക്‌സൈസ് മന്ത്രി എന്നിവരുടെ നേതൃത്വത്തില്‍ ബാര്‍ ഉടമകള്‍ ബാര്‍ തുറക്കാന്‍ തയ്യാറായി നില്‍ക്കുന്ന സാഹചര്യവുമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.
. സുധീരന്‍ എപ്പോള്‍ ബാറില്‍ നിന്നും കൈവിട്ട് താഴെപോകുമെന്നു പറയാന്‍ പറ്റില്ല. സൂധീരനെയൊക്കെ ബാറില്‍ നിന്നും വീഴ്‌ത്താനുള്ള ശക്തി മറുഭാഗത്തുണ്ടെന്നു കരുതുന്നു. ചിലഘടക കക്ഷികളും കെപിസിസിയും ഒറ്റക്കെട്ടായി പറഞ്ഞിട്ടും ബാര്‍ കൊടുത്തേ അടങ്ങൂ എന്ന നിലപാടിലണ് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയുമെന്നു അദ്ദേഹം ആരോപിച്ചു.. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബാര്‍ ഉടമകളില്‍ നിന്നും വാങ്ങിയ കോടികളുടെ ഉപകാരസ്‌മരണയാണ് ഇപ്പോള്‍ ഇത് തുറന്നുകൊടുക്കാനുള്ള നീക്കം.
ആദര്‍ശധീരാനെന്നു പറയപ്പെടുന്ന സുധീരന്‍ അല്‍പ്പം ധൈര്യം കാണിച്ച് കെപിസിസിയുടെ ഉപസമിതി അല്ലെങ്കില്‍ പാര്‍ട്ടി നേതാക്കന്മാരുടെ ഉപസമിതിയെങ്കിലും വെച്ച് അതുമല്ലെങ്കില്‍ ഗവണ്മന്റിന്റെ കീഴില്‍ എതെങ്കിലും സ്വതന്ത്ര ഏജന്‍സിയെ വെച്ച് ഇതേക്കുറിച്ചു അന്വേഷിക്കാന്‍ തയ്യാറാകണമെന്നു ഉഴവൂര്‍ വിജയന്‍ ആവശ്യപ്പെട്ടു. ഇതിനു പിന്നിലുള്ള നേതാക്കന്മാരുടെ പങ്ക് കൂടി അന്വേഷിച്ചാല്‍ കൃത്യമായ അഴിമതിയുടെ കണക്കു ലഭിക്കും.
ഇപ്പോഴത്തെ സാഹചരര്യത്തില്‍ ബാര്‍ ഉടമകള്‍ സത്യം പറയില്ലെ.എന്നാല്‍ ബാര്‍ കിട്ടിയില്ലെങ്കില്‍ .യാതൊരു സംശയവും ഇല്ലാതെ ബാര്‍ ഉടമകള്‍ എത്ര കൊടുത്തു എന്നു കൃത്യമായ കണക്കുകള്‍ പറയുമെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു.
ഇവിടെ ഇപ്പോള്‍ ബാറുകളുടെ ഗുണനിലവാരം അല്ല മെച്ചപ്പെടുത്തേണ്ടത്, വിദ്യാഭ്യാസ രംഗത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ തയ്യാറാകണം. അതേപോലെ ആരോഗ്യമേഖലയിലെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ തയ്യാറുള്ള ആരെങ്കിലും ഉണ്ടോ എന്ന് ഉഴവൂര് വിജയന്‍ ചോദിച്ചു.
പ്ലസ് ടു അഴിമതിയുമായി ബന്ധപ്പെട്ട അഴിമിതി എല്ലാവര്‍ക്കും കൃത്യമായി അറിയാമെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു. അധ്യാപക നിയമനം പ്ലസ് എത്ര തുകയാണെന്ന കാര്യത്തില്‍ മാത്രമെ തര്‍ക്കമുള്ളു. ഒരു മെത്രാനോട് വിളിച്ചു എത്ര തരുമെന്നു ചോദിക്കുന്നു.അപ്പോള്‍ കര്‍ദ്ദിനാളിനോടു എത്ര ചോദിക്കുമായിരുന്നുവെന്നു മാത്രമാണ് സംശയം. പണ്ട് മാനന്തവാടി ബിഷപ്പിനോട് കോളേജിനുവേണ്ടി അവിടെ മുസ്ലിംലീഗുകാര്‍ 25 ലക്ഷം ആണ് ചോദിച്ചത്. അന്ന് മെത്രാന്‍ പറഞ്ഞു തന്നോട് ഇത്ര ചോദിച്ചെങ്കില്‍ മാര്‍പ്പാപ്പയോട് ഒക്കെ ആയിരുന്നുവെങ്കില്‍ എത്ര ചേദിക്കുമായിരുന്നു. ഈ അവസ്ഥയിലാണ് പ്ലസ് ടുവിന്റെ കാര്യങ്ങള്‍.
കെപിസിസി എന്നു പറഞ്ഞാല്‍ കേരള പ്രദേശ് കറപ്‌ഷന്‍ കോണ്‍ഗ്രസ് കമ്മിറ്റി എന്നു പറയപ്പെടെണ്ടേതായ ഒരു അവസ്ഥയിലാണ് പ്ലസ് ടുവിന്റെ സ്ഥിതി.
മുസ്ലിം ലീഗിന്റെ കാര്യം പറഞ്ഞിട്ടും കാര്യമില്ല.അവര്‍ അഴിമതി നടത്താന്‍ തന്നെ ജനിച്ചവരാണ്. അഴിമതി ജന്മവകാശമാണെന്നു പ്രഖ്യാപിച്ചവരാണ് അതു നടത്തുക തന്നെ ചെയ്യുമെന്നും ഉറപ്പിച്ചവരാണ് മുസ്ലിംലീഗുകാര്‍ എല്ലാ കാലത്തും അവര്‍ എടുത്തിട്ടുള്ളതും അതു തന്നെയാണ്. മുസ്ലിം ലീഗിന്റെ കയ്യില്‍ നിന്നും ഈ വകുപ്പ് എടുത്തുമാറ്റണണമെന്നും മന്ത്രിയെ മാറ്റിനിര്‍ത്തി ഒരു ജുഡീഷ്യന്‍ അന്വേഷണം പ്ലസ് ടുവിന്റെ കാര്യത്തില്‍ നടത്തേണ്ടത് അനിവാര്യമാണെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു.
ബ്ലാക്ക് ബോര്‍ഡ് വരെ അതിന്റെ പെയിന്റ് മാറ്റി പച്ച ബോര്‍ഡ് ആക്കണമെന്നാണ് . ജനഗണമനക്കു പകരം പച്ചമാങ്ങ.. പച്ചമാങ്ങ എന്ന പാട്ടുപാടുകയാണെങ്കില്‍ അവര്‍ക്കു വളരെ ഇഷ്ടമുള്ള കാര്യമാണ്.
വമ്പന്മാരെ ഒഴിവാക്കി സാധാരണക്കാരന്റെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിച്ചുകൊണ്ടാണ് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചിരിക്കുന്നതെന്നും ഇതിനെതിരെ എന്‍സിപിയുടെ നേതൃത്വത്തില്‍ ശ്രക്തമായ സമരപരിപാടികള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി മന്ത്രി ഇപ്പോള്‍ തുരുമ്പു പിടിച്ച മീറ്ററിന്റെ അവസ്ഥയിലാണ് .അദ്ദേഹം പറയുന്നതെന്തെന്നു ഒരുപിടിയും കിട്ടാറില്ല. ഇപ്പോള്‍ ജനങ്ങള്‍ക്കു ഷോക്കടിക്കുന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍ ചെന്നെത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദര്‍ശധീരനായ വി.ഡി സതീശന്‍ അരുന്ധതി റോയി പറയുന്നതാണ് ശരിയെന്ന നിലയിലാണ്.
രാഷ്ടപിതാവിനെ വിമര്‍ശിക്കുന്നതില്‍ യാതൊരു തെറ്റുമില്ല എന്നാല്‍ അപകീര്‍ത്തിപ്പെടുത്താന്‍ അവകാശമില്ല. 1972ലെ ഹോണററി ആക്ട് അനുസരിച്ച് രാഷ്ടപിതാവിനെയും ദേശീയ പതാകയെയും അപമാനിച്ചാല്‍ അതിന്റെ പേരില്‍ രാജ്യദ്രോഹ കുറ്റം എടുക്കാം. ഗാന്ധിജിയെ ഉപയോഗിച്ച് ഏറ്റവും കൂടുതല്‍ ലാഭം ഉണ്ടാക്കിയത് കോണ്‍ഗ്രസ് ആണ് ഇപ്പോള്‍ അവരുടെ കൂടെ വേറെ ഒട്ടേറെ ഗാന്ധിമാരുണ്ട്,. ആ ഗാന്ധിമാരെ ഉപയോഗിച്ച് രാഷ്ടപിതാവ് മഹാത്മഗാന്ധിയെ അപമാനിക്കാന്‍ ഇറങ്ങിത്തിരിച്ചാല്‍ എന്‍സിപി ശക്തമായി പ്രതീകരിക്കുമെന്നും അതിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു.
മന്ത്രി സഭ പുനസംഘടന എന്നു കേട്ടപ്പോള്‍ തന്നെ ബാലകൃഷ്‌ണപിള്ള ഇടഞ്ഞു. ഇനിയും കുറെ മന്ത്രി മാരുണ്ട്. അവര്‍ക്കൊക്കെ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ ഗവണ്മന്റിന്റെ പ്രതിഛായ വര്‍ധിപ്പിക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയാല്‍പോലും നടക്കില്ല.കെ.എം മാണി മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്നു പറയുന്ന മുഖ്യമന്ത്രി ഉമമന്‍ ചാണ്ടി തന്റെ സസ്ഥാനം മാണിക്കുമാറികൊടുക്കണമെന്നും മാണിസാര്‍ മുഖ്യമന്ത്രിയാകുന്നതില്‍ തെറ്റില്ല എന്ന അഭിപ്രായമാണ് എന്‍സിപിക്കുള്ളതെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു.തിരുവഞ്ചൂരിന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെ കയ്യില്‍ നിരവധി വകുപ്പുകളാണുള്ളത്.അദ്ദേഹം എടുക്കാത്ത വകുപ്പുകളൊന്നുമില്ല.പക്ഷേ ഒറു വകുപ്പുകൊണ്ടും നാട്ടുകാര്‍ക്കു യാതൊരു പ്രയോജനവുമില്ല.
സര്‍ക്കാര്‍ വെന്റിലേറ്ററിലായിരിക്കുന്നു.ഇനി മാണിസാര്‍ ഊരുമോ, അല്ലെങ്കില്‍ ആരായിരിക്കും ഊരുക എന്ന കാര്യത്തില്‍ മാത്രമെ സംശയമുള്ളു. എന്നും അദ്ദേഹം പറഞ്ഞു. കെ.എം മാണി ഇടതുമുന്നണിയിലേക്കു വരുന്നതുകൊണ്ട് തെറ്റൊന്നും ഇല്ലെന്നും ഇടതുമുന്നണിയിലേക്കു വരുന്ന കാര്യത്തില്‍ ചര്‍ച്ച വരുമ്പോള്‍ അദദ്ദേഹം കൊള്ളാത്ത ആളാണെന്നു പറയില്ലെന്നും ആദ്യം അദ്ദേഹം ഈ ദുര്‍ഭരണത്തിനെതിരെ രംഗത്തുവരട്ടെ എന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ