2014, ജൂൺ 9, തിങ്കളാഴ്‌ച

ഗോപി കോട്ടമുറിക്കല്‍ തിരിച്ചെത്തുന്നു


കൊച്ചി
സിപിഎം പുറത്താക്കിയ ഗോപി കോട്ടമുറിക്കല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തും.
തിരിച്ചെടുക്കാനുള്ള സംസ്ഥാന സമിതിയുടെ തീരുമാനം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു.

എറണാകുളം ജില്ലാ കമ്മിറ്റിയില്‍ രൂക്ഷമായ വിഭാഗീയത രൂപപ്പെട്ടതിനെ തുടര്‍ന്നാണ്‌ ഗോപി കോട്ടമുറിക്കല്‍ സിപിഎമ്മിനു പുറത്തായത്‌. ജില്ലാ സെക്രട്ടറിയായിരുന്ന കാലത്താണ്‌ പാര്‍ട്ടി ഓഫീസ്‌ ആയ കലൂരിലെ ലെനിന്‍ സെന്റര്‍ ദുരുപയോഗം ചെയ്‌തുവെന്ന ആരോപണം ഉയര്‍ന്നത്‌. കോട്ടമുറിക്കലിനെ കുടുക്കാന്‍ വിഎസ്‌ പക്ഷത്തിന്റെ പ്രമുഖര്‍ ഒളിക്യാമറകള്‍ സ്ഥാപിച്ച്‌ ഗൂഡാലോചന നടത്തിയെന്ന ആരോപണവും വിവാദമായിരുന്നു. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും ഒഴിവാക്കപ്പെട്ട കോട്ടമുറിക്കലിനെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാനകമ്മിറ്റിയില്‍ നിന്നും മാറ്റി നിര്‍ത്തി.
ഒരു ചാനലില്‍ നടത്തിയ അഭിമുഖത്തില്‍ കോട്ടമുറിക്കല്‍ പാര്‍ട്ടിയിലെ വിഭാഗീയതയുടെ തെളിവായി വിഎസ്‌ പക്ഷക്കാര്‍ക്കെതിരെ ആഞ്ഞടിച്ചിരുന്നു. ഇതോടെ പാര്‍ട്ടി അംഗത്വം കൂടി കോട്ടമുറിക്കലിനു നഷ്‌ടപ്പെട്ടു. എങ്കിലും കര്‍ഷക സംഘവുമായി ബന്ധപ്പെട്ട്‌ അദ്ദേഹം പ്രവര്‍ത്തനം നടത്തിയിരുന്നു. അദ്ദേഹത്തിനെ തിരിച്ചെടുക്കണമെന്നു കഴിഞ്ഞ ജനുവരിയില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റിയില്‍ ഏകകണ്‌ഠമായി തീരുമാനം എടുത്തിരുന്നു. ഇതിനു പിന്നാലെ സംസ്ഥാന കമ്മിറ്റിയും തിരിച്ചെടുക്കാനുള്ള തീരുമാനം കൈക്കൊണ്ടിരുന്നു. ഈ തീരുമാനത്തിനാണ്‌ ഇപ്പോള്‍ കേന്ദ്രകമ്മിറ്റിയുടെ അംഗീകാരം.
ഗോപി കോട്ടമുറിക്കലിനു പ്രവര്‍ത്തിക്കാനുള്ള മേഖല സംസ്ഥാന കമ്മിറ്റി തീരുമാനിക്കും. വിഎസ്‌ പക്ഷത്തെ പ്രമുഖരായിരുന്ന 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ