കൊച്ചി
ഏറെ നാളത്തെ ഗോസിപ്പുകള്‍ക്കും
കിംവദന്തികള്‍ക്കും ശേഷം താരദമ്പതികളായ ദിലീപും മഞ്‌ജുവാര്യരും വിവാഹമോചനത്തിന്
ഒരുങ്ങുന്നുു. മഞ്‌ജു തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നു ആരോപിച്ച് ദിലീപ്
വിവാഹമാചോര ഹര്‍ജി സമര്‍പ്പിച്ചു. എറണാകുളം കുടുംബകോടതി മുമ്പാകെയാണ് വിവാഹ മോചന
ഹര്‍ജി സമര്‍പ്പിച്ചത്.കേസില്‍ രഹസ്യ വിചാരണ വേണമെന്നും ഹര്‍ജിയിലെ കാര്യങ്ങള്‍
മാധ്യമങ്ങളിലും പുറത്തും നല്‍കരുതെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
അഡ്വ.ഫിലിപ്പ് ടി. വര്‍ഗീസ് മുഖേനയാണ് ദിലീപ് ഹര്‍ജി
സമര്‍പ്പിച്ചത്.
താനൊരു സെലിബ്രിറ്റിയാണ് അതുകൊണ്ടുതന്നെ വിചാരയിലെ
വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭ്യമാകാതിരിക്കാന്‍ ശ്രമിക്കണമെന്നാണ്
ദിലീപിന്റെ ആവശ്യം. കോടതി ഇതു അംഗീകരിച്ചു. ഇതു സ്വകാര്യതാല്‍പ്പര്യ കേസ്
ആയതിനാല്‍ വിവരങ്ങള്‍ പുറത്തുവിടേണ്ട എന്നാണ് കോടതിയുടെ നിലപാട്. ഇതോടെ ദിലീപ്
-മഞ്‌ജുവാര്യര്‍ വിവാഹമോചന വാര്‍ത്തകളുടെ നടപടികള്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കില്ല.
ഹര്‍ജി പരിഗണിക്കുന്നത് ജൂലൈ 23ലേക്ക് കോടതി മാറ്റിവെച്ചു. അന്നേദിവസം കോടതിയില്‍
ഹാജരാകണമെന്ന് മഞ്‌ജുവാര്യരോട് കോടതി ആവശ്യപ്പെടും.
കഴിഞ്ഞ ഒന്നരവര്‍ഷമായി
ഇരുവരും അകന്നു കഴിയുകയായിരുന്നു. ഇക്കാര്യം ദിലീപ് തന്നെ ഒരു വനിതാ മാസികയ്‌ക്കു
നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും
വിവാഹതിരായത്. മഞ്‌ജു വാര്യര്‍ മലയാളി സിനിമയിലെ മുന്‍നിര നായികയായി
നില്‍ക്കുമ്പോഴായിരുന്നു വിവാഹം. തുടര്‍ന്നു അഭിനയ ജീവിതം വേണ്ടെന്ന്
വെയ്‌ക്കുകയിരുന്നു. മഞ്‌ജു അടുത്തിടെ ഹൗ ഓള്‍ഡ് ആര്‍ യു എന്ന പുതിയ സിനിമയിലൂടെ
വീണ്ടും അഭിനയരംഗത്തെത്തിയിരുന്നു. ഈ സിനിമ എറെ ഹിറ്റാകുകയും ചെയ്‌തു. ഇതിനു
പിന്നാലെയാണ് ദിലീപ് വിവാഹമോചന ര്‌ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍
മഞ്‌ജുതിരിച്ചുവരവ് നടത്തിയത് ് അമിതാബ് ബച്ചനോടൊപ്പം ഒരു ജ്വല്ലറിയുടെ
പരസ്യത്തിലായിരുന്നു. എന്നാല്‍ കോടികള്‍ മുടക്കിയ ഈ പരസ്യം കനത്ത പരാജയമായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ