2014, ജൂൺ 4, ബുധനാഴ്‌ച

ജ്യുവല്‍ അപ്രൈസേഴ്‌സ്‌ ഫെഡറേഷന്‍ സ്ഥാപക സമ്മേളനം എട്ടിന്‌


കൊച്ചി
സംസ്ഥാനത്തെ പൊതുമേഖലാ -സ്വകാര്യ-സഹകരണ-ഗ്രാമീണ ബാങ്കുകളിലെ ജുവല്‍ അപ്രൈസര്‍മാരുടെ അവകാശ സംരക്ഷണത്തിനായി രൂപീകരിച്ച ആള്‍ കേരള ബാങ്ക്‌ ജ്യുവല്‍ അപ്രൈസേഴ്‌സ്‌ ഫെഡറേഷന്റെ പ്രഥമ സ്ഥാപക സമ്മേളനം ജൂണ്‍ എട്ടിനു എറണാകുളം റിന്യുവല്‍ സെന്ററില്‍ നടക്കും.
രാവിലെ 11 മണിക്കു ആരംഭിക്കുന്ന സമ്മേളനം മുന്‍ മന്ത്രി ബിനോയ്‌ വിശ്വം ഉദ്‌ഘാടനം ചെയ്യും. എല്ലാ ജില്ലകളില്‍ നിന്നായി ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. എകെബിഇഎഫ്‌ പ്രസിന്റ്‌ കെ.മുരളീധരന്‍ പിള്ള അധ്യക്ഷത വഹിക്കും.
സ്വര്‍ണ പണയ വായ്‌പകള്‍ക്ക്‌ പ്രാധാന്യം കൈവന്നിരിക്കുന്നതിനാല്‍ വ്യവസ്ഥാപിത ബാങ്കിംഗ്‌ സംവിധാനങ്ങളില്‍ നിന്നും മിതമായ പലിശനിരക്കില്‍ വായ്‌പ ലഭ്യമാക്കുകയാണ്‌ വേണ്ടത്‌. ജനകീയ ബാങ്കിങ്ങ്‌ വിപുലമാക്കി ബ്ലേഡ്‌ മാഫിയളെ ഉന്മൂലനം ചെയ്യുന്ന എന്ന മുദ്രാവാക്യമാകും സമ്മേളനം മുന്നോട്ടു വെക്കുക. ഈടു വെയ്‌ക്കുന്ന സ്വര്‍ണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതില്‍ ബാങ്കുകളിലെ അപ്രൈസര്‍മാരുടെ പങ്ക്‌ നിര്‍ണായകമാണ്‌. ഇത്തരുണത്തില്‍ ജ്യുവല്‍ അപ്രൈസര്‍മാരുടെ തൊഴില്‍ സുരക്ഷയും ക്ഷേവും സേവനവേതന വ്യവസ്ഥകളുടെ പരിഷ്‌കരണവും ഏകോപനവും ലക്ഷ്യമാക്കിയാണ്‌ ജ്യുവല്‍ അപ്രൈസര്‍മാരെ സംഘടിപ്പിച്ചിരിക്കുന്നത്‌.
വാര്‍ത്താ സമ്മേളനത്തില്‍ എകെബിഇഎഫ്‌ ജനറല്‍ സെക്രട്ടറി സി.ഡി ജോസണ്‍, കെ.എസ്‌ കൃഷ്‌ണ, എസ്‌.ശിവരാമസുബ്രഹ്മണ്യന്‍ , കെ.റഹീമ എന്നിവര്‍ പങ്കെടുത്തു.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ