കൊച്ചി
കാഴ്‌ച നഷ്‌ടപ്പെട്ടുവെങ്കിലും ഡോക്‌ടര്‍ രശ്‌മി പ്രമോദിനു മുന്നോട്ടുള്ള വഴി പ്രകാശമയം. ഈ ആയുര്‍വേദ ഡോക്‌ടര്‍ ശാരീരികവും മാനസികവുമായ പിരിമുറുക്കങ്ങളില്‍ നിന്നും മോചനം നേടാനും ആതുര സേവനവും വിവിധ മേഖലകളില്‍ വ്യത്യസ്‌തമായ കര്‍മ്മം ചെയ്യാനുള്ള പുനരധിവാസവും കൗണ്‍സിലിങ്ങ് എന്നീ സേവനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നു.
മലബാര്‍ മേഖലയിലെ പ്രശസ്‌ത വൈദ്യ കുടുംബത്തില്‍ ജനിച്ച് 2002ല്‍ കോട്ടയ്‌ക്കല്‍ ആയുര്‍വേദ കോളേജില്‍ നിന്നു ബിരുദം നേടിയശേഷം ഗുരുക്കന്മാരുടേയും പിതാവിന്റെയും ശിക്ഷണത്തില്‍ ആതുരസേവനം നടത്തി വന്നു. 2005ല്‍ കാഴ്‌ച നഷ്‌ടപ്പെട്ടതിനുശേഷം ബോള്‍ഗാട്ടി കെടിഡിസിയില്‍ ജോലി ലഭിച്ചതാണ് തിരിച്ചുവരവിനു പ്രചോദനമായത്.അവിടെ നിന്നും നേടിയ പ്രാവീണ്യത്താല്‍ ജീവനീയം സ്‌കൂള്‍ ഓഫ് ആയുര്‍വേദ ആരംഭിച്ചു.
എസ്‌എസ്‌എല്‍സി ,പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കായി ആയുര്‍വേദ നഴ്‌സിങ്ങ്, പഞ്ചകര്‍മ്മയും സ്‌പാ മസ്സാജ് കോഴ്‌സുകളും ഴി പുതിയ ജോലി സാധ്യതകളും ജീവിത മാര്‍ഗവും നേടാന്‍ സഹായിക്കുന്നു.
പ്രാവീണ്യവും കമ്പ്യൂട്ടര് പ്രവര്‍ത്തന പരിചയവും ഹോസ്‌പിറ്റാലിറ്റി ട്രെയ്‌നിങ്ങും നല്‍കുന്നു. മൂന്നു ബാച്ചുകളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. ഒരു ബാച്ചില്‍ 30-50 കുട്ടികള്‍ക്കാണ് അഡ്‌മിനഷന്‍. പ്രവേശനം ലഭിക്കുന്ന കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യവും ഭക്ഷണവും നല്‍കും. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന കോഴ്‌സില്‍ ആറുമാസം തിയറി ക്ലാസും ആറുമാസം പ്രാക്‌ടിക്കലുമായിരിക്കും. വിദഗ്‌ദരായ ആയുര്‍വേദ ഡോക്‌ടര്‍മാരാണ് ക്ലാസുകള്‍ നയിക്കുന്നത്.
കലൂര്‍ തോന്നയ്‌ക്കല്‍ ജംക്ഷനില്‍ ശ്രീനാരായണീയം റോഡിലാണ് ജീവനീയം സ്‌കൂള്‍ ഓഫ് ആയുര്‍വേദ ആരംഭിച്ചിരിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ