2014, ജൂൺ 4, ബുധനാഴ്‌ച

മനുഷ്യക്കടത്ത്‌ സിബിഐ അന്വേഷിക്കണം


-വിശ്വഹിന്ദു പരിക്ഷത്ത്‌
കൊച്ചി
അനാഥാലയങ്ങളുടെ മറവില്‍ കേരളത്തില്‍ വിപുലമായ തോതില്‍ നടക്കുന്ന മനുഷ്യക്കടത്ത്‌ സംബന്ധിച്ച്‌ സിബിഐ അന്വേഷിക്കണമെന്ന്‌ വിശ്വഹിന്ദു പരിക്ഷത്ത്‌ ആവശ്യപ്പെട്ടു.
കേരള സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനു കൈമാറിയിരിക്കുന്ന അന്വേഷണം അട്ടിമറിക്കപ്പെടുമെന്നു വ്യക്തമാണ്‌. ഭരണപക്ഷത്തുള്ള പല നേതാക്കളും ഘടക കക്ഷിയായ മുസ്ലിം ലീഗും മനുഷ്യക്കടത്ത്‌ അല്ലെന്നവാദവുമായി രംഗത്തുള്ള സ്ഥിതിയ്‌ക്ക്‌ ക്രൈംബാഞ്ച്‌ അന്വേഷണം പ്രഹസനമായി മാറുമെന്നും വിശ്വഹിന്ദു നേതാക്കള്‍ പറഞ്ഞു.
ബീഹാര്‍ ,ബംഗാള്‍,ഝാര്‍ഖണ്ഡ്‌ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും അനിധികൃതമായി പ്രായപൂര്‍ത്തിയാകാത്ത കൊച്ചു കുട്ടികളെ കടത്തികൊണ്ടുവന്നതില്‍ ദുരൂഹതയുണ്ട്‌. അനാഥാലയ നടത്തിപ്പുകാരും കുട്ടികളെ കടത്തിക്കൊണ്ടുവന്ന ദല്ലാളന്മാരും ഈ സംഭവത്തില്‍ ഒരേപോലെ കുറ്റക്കാരാണ്‌. ഇവര്‍ സമര്‍പ്പിച്ച രേഖകള്‍ എല്ലാം വ്യാജമാണെന്നു ഇതിനകം തെളിഞ്ഞുകഴിഞ്ഞുവെന്നും നേതാക്കള്‍ പറഞ്ഞു.
അനാഥരല്ലാത്ത കുട്ടികളെയാണ്‌ അനാഥരെന്നു പറഞ്ഞു കൊണ്ടുവന്നിട്ടുള്ളത്‌. ഈ കുട്ടികളില്‍ ഭൂരിഭാഗവും ഹിന്ദുമത വിശ്വാസികളാണ്‌. ഗൂഢ ലക്ഷ്യത്തോടെയുള്ള മതപരിവര്‍ത്തനമാണ്‌ ഇതിനുപിന്നിലുള്ളത്‌. മുസ്ലിം യത്തീംഖാനകളില്‍ എത്തുന്ന ഈ കുട്ടികളെ നിര്‍ബന്ധിത മുസ്ലിം പഠനത്തിനു വിധേയരാക്കുകയാണ്‌. ഇത്തരത്തില്‍ അനാഥകുട്ടികളെ സംരക്ഷിക്കാനെന്ന വ്യാജേന രഹസ്യ മതംമാറ്റ സംവിധാനമണ്‌ ഇവര്‍ നടത്തുന്നത്‌. ഈ കുട്ടികള്‍ യത്തിംഖാനയില്‍ എത്തിയ ശേഷം എന്തു സംഭവിച്ചു എന്നു അറിയാനുള്ള മാര്‍ഗം ഇപ്പോള്‍ നിലവില്‍ ഇല്ല. ഇത്തരം കുട്ടികളെ അവയവ വില്‍പ്പന, തീവ്രവാദം, ബാലവേല, അടിമപ്പണി എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ അകപ്പെടാന്‍ സാധ്യതയുണ്ട്‌.
അന്തര്‍ സംസ്ഥാന ബന്ധമുള്ള ഈ മനുഷ്യക്കടത്തിനെക്കുറിച്ച്‌ സിബിഐ അന്വേ,ണം തന്നെ നടത്തിയാല്‍ മാത്രമെ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താനാകുകയുള്ളുവെന്നു വിശ്വഹിന്ദുപരിക്ഷത്ത്‌ ജില്ലാ അധ്യക്ഷന്‍ എസ്‌.ജെ.ആര്‍ കുമാര്‍, വിഭാഗ്‌ കാര്യവാഹ്‌ എന്‍.ആര്‍ സുധാകരന്‍ എന്നിവര്‍ പറഞ്ഞു.  




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ