2014, ജൂൺ 3, ചൊവ്വാഴ്ച

മന്ത്രി കെ.ബാബു ഫിഷറീസ്‌ വകുപ്പ്‌ ഒഴിയണമെന്ന്‌


കൊച്ചി
ഫിഷറീസ്‌ വകുപ്പില്‍ നടക്കുന്ന അഴിമതികളുടെ അടിസ്ഥാനത്തില്‍ മന്ത്രി കെ.ബാബു ഫിഷറീസ്‌ വകുപ്പ്‌ ഒഴിയണമെന്നു ദേശീയ ജലപാത കുടിയൊഴിപ്പിക്കല്‍ വിരുദ്ധസമിതി കോ-ഓര്‍ഡിനേറ്റര്‍ ടി.എസ്‌ ബാലകൃഷ്‌ണന്‍ ആവശ്യപ്പെട്ടു..
ട്രേഡ്‌ യൂണിയന്‍ നേതാക്കളും മന്ത്രിയും തമ്മിലുള്ള ഒത്തുകളിയാണ്‌ യൂണിയന്‍ നേതൃത്വത്തിന്റ നിശബ്‌ദതയ്‌ക്കു കാരണം.ദേശീയ പാതയുടെ മറവില്‍ മത്സ്യതൊഴിലാളികളുടെ തൊഴിലിടം പിടിച്ചെടുക്കാനാണ്‌ മന്ത്രി ശ്രമിക്കുന്നതെന്നും ദേശീയ ജലപാത കുടിയൊഴിപ്പിക്കല്‍ വിരുദ്ധസമിതി ആരോപിച്ചു. ദേശീയ ജലപാതയ്‌ക്ക്‌ 50 മീറ്റര്‍ മാത്രമാണെന്നിരിക്കെ പണം കൈപ്പറ്റിയിരിക്കുന്നവര്‍ക്ക്‌ ഇവിടെ ഊന്നിക്കുറ്റിയോ ചീനവലയോ ഇല്ല. അതേസമയം യഥാര്‍ത്ഥ ഊന്നി ഉടമകള്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കുന്നതിനു സര്‍ക്കാര്‍ തയ്യാറായിയിട്ടില്ല. ഉള്‍നാടന്‍ ദരിദ്ര മത്സ്യതൊഴിലാളികളെ സഹായിക്കേണ്ട മന്ത്രി വാഗ്‌ദാനം പ്രചരിപ്പിച്ച്‌ കബളിപ്പിക്കുകയാണെന്നും ടി.എസ്‌ ബാലകൃഷ്‌ണന്‍ ആരോപിച്ചു. ടി.എന്‍ പ്രതാപനെ ഫിഷറീസ്‌ മന്ത്രിയാക്കണമെന്നും ദേശീയ ജലപാത കുടിയൊഴിപ്പിക്കല്‍ വിരുദ്ധസമിതി ആവശ്യപ്പെട്ടു
മരടിലെ സഹോദരന്‍ പണ്ഡിറ്റ്‌ കറുപ്പന്റെ പ്രതിമ തകര്‍ത്ത സംഭവത്തിനു പിന്നിലും മന്ത്രി കെ.ബാബു ആണെന്നും അദ്ദേഹം ആരോപിച്ചു. മത്സ്യതൊഴിലാളികളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മറച്ചുവെക്കാനും അഴിമതിയുടെ മുഖം മറക്കാനും കെ.ബാബു നടത്തുന്ന നാടകം ആണ്‌ പ്രതിമ തകര്‍ത്തതിനു പിന്നിലും ഉണ്ടായിരിക്കുന്നത്‌. മന്ത്രിയുടെ അനുവാദം ഇല്ലാതെ ജില്ലാ കലക്‌ടര്‍ ജെസിബി ഉപയോഗിച്ചു ഒരു സുപ്രഭാതത്തില്‍ പ്രതിമ തകര്‍ക്കാന്‍ മുതിരില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ