കൊച്ചി
ഒരുവ്യാഴ വട്ടത്തിലേറെക്കാലമായി ശ്രീലങ്കയിലെ ജയിലില്‍ അതിനു ശേഷം തിരുവന്തപുരം പുജപ്പുര ജയിലിലും 14 വര്‍ഷം മുന്‍പ് വീട്ടില്‍ നിന്നും നിരവധി സ്വപ്‌നങ്ങള്‍ കണ്ടു വിദേശത്തേക്കു തിരിച്ച മകനെ കാത്തിരിക്കുകയാണ് മാതാവ് ലില്ലി .
ശ്രീലങ്കയില്‍ ജോലി തേടി പോയ മകന്‍ ആന്റണി ജൂഡ് അവിടെ മയക്കുമരുന്ന് കൈവശം വെച്ച കുറ്റത്തിനു പിടിയിലാകുന്നത് 2002 ഫെബ്രുവരി 15നു നീണ്ട 11 വര്‍ഷത്തെ ശ്രീലങ്കന്‍ ജയിലിലെ ജീവിതത്തിനു ശേഷം ഇന്ത്യന്‍ സര്‍ക്കാരിനു ഇരുരാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറുന്ന വ്യവസ്ഥ പ്രകാരം 2010ല്‍ ജൂഡിനെയും കൈമാറി. അതിനുശേഷം പൂജപ്പുര ജയിലില്‍ കഴിയുകയാണ്. ഇയാളെ ഒരു നോക്കുകാണുവാന്‍ അമ്മ കരച്ചിലോടെ കാത്തിരിക്കുന്നു. എന്നാല്‍ ഇതുവരെ പരോള്‍ അനുവദിച്ചിട്ടില്ല. മകന് ഇപ്പോള്‍ 42 വയസ് ആയിട്ടുണ്ടാകുമെന്നു മാതാവ് ലില്ലി പറയുന്നു. ഇത്രയും നാള്‍ നീണ്ട ജയില്‍ വാസം അനുഭവിച്ചവരെ വിട്ടയ്‌ക്കണമെന്നു ആവശ്യപ്പെട്ടു മുഖ്യമന്ത്രി ,അഭ്യന്തര മന്ത്രി എന്നിവര്‍ക്കു കത്തയച്ചു കാത്തിരിക്കുകയാണ് ഈ മാതാവ്.
ജൂഡിനപ്പോലെ ശ്രീലങ്കയിലെ ജയിലില്‍ കഴിയുകയായിരുന്ന പൊന്നാനി മരക്കടവ് പട്ടാണി അഷ്‌റഫും ഇന്നലെ ലില്ലിയോടൊപ്പം എത്തി. 14 വര്‍ഷത്തിനിടെ കിട്ടിയ രണ്ടാമത്തെ പരോളിനിറങ്ങിയതാണ് ആന്റണി ജൂഡിനെപ്പോലെ അഷ്‌റഫും മയക്കുമരുന്നു ലോബിയുടെ ഇരായാകുകയായിരുന്നു. സിംഗപ്പൂരില്‍ ജോലി ശരിയാക്കിതരാമെന്നായിരുന്നു വാഗ്‌ദാനം. എന്നാല്‍ കിട്ടിയത് മയക്കുമരുന്നു കാരിയറുടെ പണി. ശ്രീലങ്കയില്‍ വെച്ചു പിടിയിലായി. തുടര്‍ന്നു തന്റെ നിരപരാധിത്വം അഷ്‌റഫ് വാദിച്ചു നോക്കിയെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ കുറ്റം ഏറ്റെടുത്താല്‍ വിട്ടയക്കാമെന്നായി. അങ്ങനെ ചെയ്യാത്ത ബലാല്‍സംഗ കുറ്റത്തിനു അഷ്‌റഫ് തടവ്‌ശിക്ഷ അനുഭവിച്ചു വരുകയായിരുന്നു.
തടവുകാരെ കൈമാറുന്നതിന്റെ ഭാഗമായി 31 ഇന്ത്യാക്കാരെയാണ് ശ്രീലങ്ക ഇന്ത്യയ്‌ക്കു കൈമാറിയിട്ടുള്ളത്.ഇതില്‍# ഒന്‍പതു പേര്‍ തിരുവനന്തപുരം പുജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നു. ശ്രീലങ്കയില്‍ ജയിലില്‍ ആയിരുന്ന മറ്റു രാജ്യക്കാരും ഇപ്പോള്‍ നാട്ടിലേക്കു അയച്ചിട്ടുണ്ട്.ഇതില്‍ പാക്കിസ്ഥാന്‍കാര്‍ നാലുമാസത്തിനുള്ളില്‍ ജയില്‍ മോചിതരായി. .കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ ആണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. 59കാരനായ അഷ്‌റഫ് കുടുംബാഗങ്ങലെ ഒരു നോക്കു കണ്ടു 10നു വീണ്ടും ജയിലിലേക്കു മടങ്ങും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ