2014, മാർച്ച് 26, ബുധനാഴ്‌ച

ഇന്നസെന്റിന്‌ കുടം, ക്രിസ്‌റ്റിയ്‌ക്ക്‌ ടെലിവിഷന്‍


 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ചിഹ്നങ്ങള്‍ അനുവദിച്ചു. ചാലക്കുടി മണ്ഡലത്തിലെ ഇടതു സ്വതന്ത്രനായ നടന്‍ ഇന്നസെന്റിന്റെ ചിഹ്നം കുടമാണ്‌. പത്തനംതിട്ട മണ്ഡലത്തിലെ ഇടത്‌ സ്വതന്ത്രന്‍ പീലിപ്പോസ്‌ തോമസിന്‌ ഓട്ടോറിക്ഷ ചിഹ്നമായി ലഭിച്ചു. പൊന്നാനിയിലെ എല്‍ഡിഎഫ്‌ സ്വതന്ത്രനായ അബ്‌ദു റഹ്മാന്‍ കപ്പും സോസറും അടയാളത്തില്‍ വോട്ട്‌ തേടും. 


പാലക്കാട്‌ മണ്ഡലത്തിലെ യുഡിഎഫ്‌ സ്ഥാനാര്‍ഥിയും സോഷ്യലിസ്റ്റ്‌ ജനതാ- ഡമോക്രാറ്റിക്‌ നേതാവുമായ എം.പി.വീരേന്ദ്രകുമാറിന്‌ മോതിരം ചിഹ്നമായി അനുവദിച്ചു. ഇടുക്കിയിലെ എല്‍ഡിഎഫ്‌ സ്വതന്ത്രന്‍ ജോയ്‌സ്‌ ജോര്‍ജിന്‌ ബാറ്ററിയും ടോര്‍ച്ചുമാണ്‌ ചിഹ്നമായി അനുവദിച്ചിരിക്കുന്നത്‌. എറണാകുളത്തെ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി ക്രിസ്റ്റി ഫെര്‍ണാണ്‌ടസ്‌ ടെലിവിഷന്‍ ചിഹ്നത്തിലാണ്‌ മത്സരിക്കുന്നത്‌. എറണാകുളത്ത്‌ 16 സ്ഥാനാര്‍ഥികളാണ്‌ മത്സരിക്കുന്നത്‌. തിരുവനന്തപുരത്താണ്‌ ഏറ്റവും കൂടുതല്‍ പേര്‍ മത്സരിക്കുന്നത്‌. ഇരുപതു സ്ഥാനാര്‍ഥികളാണ്‌ തലസ്ഥാനത്ത്‌ ജനവിധി തേടുന്നത്‌. ഒമ്പതുപേര്‍ മത്സരിക്കുന്ന മാവേലിക്കര മണ്‌ഡലത്തിലാണ്‌ ഏറ്റവും കുറവ്‌ സ്ഥാനാര്‍ഥികള്‍. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ