2014, മാർച്ച് 26, ബുധനാഴ്‌ച

മാരിവില്ലെ ....മാഞ്ഞുപോകയോ







തീരദേശ നിയമം കാറ്റില്‍ പറത്തി പണിത ആലുവയിലെ മഴവില്‍ റസ്റ്റോറന്റിന്റെ കാര്യത്തില്‍ അങ്ങനെ ഒടുവില്‍ നീതിപീഠം ജയിച്ചു. ഒപ്പം പരിസ്ഥിതി സ്‌നേഹികളും ..
തീരദേശത്ത്‌ ഇതിനേക്കാള്‍ ഭീകരമായി തലയുയര്‍ത്തി നില്‍ക്കുന്ന നിരവധി കെട്ടിടങ്ങള്‍ വേമ്പനാട്‌ കായലിന്റെ തീരത്തും എറണാകുളം നഗരത്തില്‍ കായലിനോടു ചേര്‍ന്നും കാണാനാകും. ഇനിയും ഭീകരമായ പല കെട്ടിട സമുച്ചയങ്ങളും വരുവാന്‍ പോകുന്നു. ബോള്‍ഗാട്ടിയില്‍ വരാന്‍ പോകുന്ന യൂസഫലിയുടെ കണ്‍വെന്‍ഷന്‍ സെന്റര്‍ ആണ്‌ ഇതിലൊന്ന്‌. ഈ നിയമം യൂസഫലിക്കു ബാധകമാകില്ല.

യൂസഫലിക്കു തീറെഴുതി കൊടുത്തിരിക്കുന്ന ഭൂമി ബോള്‍ഗാട്ടി ദ്വീപില്‍ അല്ലഎന്നതാണ്‌ വാസതവം. പോര്‍ട്ട്‌ ട്രസ്‌റ്റ്‌ മണ്ണിട്ട്‌ ഉയര്‍ത്തിയ ഭൂമിയിലാണ്‌ ഈ കണ്‍വെന്‍ഷന്‍ സെന്റര്‍ വരുവാന്‍ പോകുന്നത്‌. അതും പോര്‍ട്ടിന്റെ ഉപയോഗത്തിനല്ലാതെ മറ്റാര്‍ക്കു നല്‍കരുതെന്നു നിഷ്‌കര്‍ഷിച്ചിട്ടുള്ള ഭൂമിയില്‍...അതായത്‌ പച്ചയായ പരിസ്ഥിതി ലംഘനം. എന്നാല്‍ കോടതി യൂസഫലിയുടെ കാര്യത്തില്‍ പച്ചക്കൊടി കാട്ടുന്നത്‌ എന്തുകൊണ്ട്‌ എന്തുകൊണ്ട്‌...
കാരണം ആലുവയിലെ മഴവില്‍ റസ്റ്റോറന്റ്‌ നിര്‍മ്മിച്ചത്‌്‌ സംസ്ഥാന സര്‍ക്കാരും ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്ന്‌. ഇതുപോളിച്ചാല്‍ നാളെ അതിനേക്കാള്‍ വലുത്‌ ഒന്നു നിര്‍മ്മീക്കാനുള്ള വകുപ്പും കിട്ടും.
എന്നാല്‍ ബോള്‍ഗാട്ടിയില്‍ വരുവാന്‍ പോകുന്ന കെട്ടിടത്തിനു പിന്നില്‍ യൂസഫലിയുടെ പച്ച പണമാണ്‌. ഇതു തൊടാന്‍ അച്യുതാനന്ദന്‍ മുതല്‍ സോണിയാഗാന്ധിവരെ ആരും ധൈര്യപ്പെടില്ല. അതാണ്‌ ഈ പണത്തിന്റെ കരുത്ത്‌്‌
പാവപ്പെട്ട തീരദേശവാസികള്‍ക്ക്‌ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനോ പഴയ കെട്ടിടം പുതുക്കി പണിയുന്നതിനും അനുവാദം ഇല്ലാതിരിക്കുമ്പോള്‍ യൂസഫലി മുതലാളിക്ക്‌ അതൊന്നും ബാധകമല്ല.
ഇതാണോ നീതി... പ്ലീസ്‌ തല്‍ക്കാലം ചൂലെങ്കിലും എടുക്കൂ..
ഇനി മറ്റൊരു സത്യം പണ്ട്‌ ബ്രിസ്റ്റോ സായിപ്പ്‌ കടലില്‍ നിന്നും മണ്ണ്‌ കോരിയെടുത്ത്‌ ഒരു ദ്വീപ്‌ തന്നെ കൊച്ചിക്കാര്‍ക്ക്‌ ഉണ്ടാക്കി കൊടുത്തു. ഒരു മനോഹരമായ തുറമുഖവും. കൊച്ചിയുടെ അഭിമാനമായി മാറിയ ഐലന്റില്‍ മനോഹരമായ ഒരു റെയില്‍വെ സ്‌റ്റേഷനും സായിപ്പ്‌ പണം നാട്ടിലേക്കു കൊണ്ടുപോകാന്‍ ശ്രമിക്കാതെ ഇവിടെ തന്നെ നിര്‍മ്മിച്ചു. എറണാകുളത്തുകാരുടെ ആദ്യത്തെ വിമാനത്താവളവും ഇവിടെ വന്നു. ഇന്നും നേവല്‍ബേസില്‍ ഒരു ഇരുനില കെട്ടിടവും ഇല്ല. അതുകൊണ്ട്‌ എന്താ...കാറ്റും വെളിച്ചവും ശുദ്ധവായുവും സമൃദ്ധം... അതേപോലെ നല്ല റോഡും... ഇതു കേരളത്തില്‍ പെടുന്ന പ്രദേശമാണോ ഐലന്റില്‍ എത്തുന്ന ആരും ഒന്നു സംശയിക്കും. പരിസ്ഥിതി ഇങ്ങനെയും സംരക്ഷിക്കാം എന്നു നേവല്‍ബേസ്‌ കണ്ട്‌ പഠിക്കട്ടെ...
മഴവി്‌ല്‍ റസ്റ്റോറന്റ്‌ പോളിക്കുമ്പോള്‍ തൊട്ടുമുന്നില്‍ നോക്കൂ പെരിയാറിന്റെ മരണമണി മുഴക്കി എത്രയോ ഫ്‌ളാറ്റുകളാണ്‌ ഉയര്‍ന്നു വന്നിരിക്കുന്നത്‌.
ഒരു നദി മരിക്കുമ്പോള്‍ ഒരു സംസ്‌കാരവും ഇല്ലാതാകുന്നു.
 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ