2014, മാർച്ച് 31, തിങ്കളാഴ്‌ച

പൊന്നരയന്‍ തീയേറ്ററിലേക്ക്‌



കൊച്ചി
പിതാവിന്റെ കഥ മകന്‍ സിനിമയാക്കുന്നു. ജീബിന്‍ എടവനക്കാട്‌ എന്ന സംവിധായകനാണ്‌ തന്റെ പിതാവിന്റെ കഥ സിനിമയാക്കിയത്‌. ഇന്‍ഫോമീഡിയയുടെ ബാനറില്‍ 75ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ചിത്രം ഏപ്രില്‍ നാലിനു കേരളത്തിലെ 17ഓളം തീയേറ്ററുകളിലെത്തും..എടവനക്കാടും പരിസരങ്ങളിലുമായിട്ടാണ്‌ ചി്ര്രതീകരണം പൂര്‍ത്തിയാക്കിയത്‌. 
അരയസമുദായക്കാരനായ ജീബിന്റെ പിതാവ്‌ ആണ്‌ പ്രധാന കഥാപാത്രം. ഈ കഥാപാത്രത്തിനു മകന്‍ നല്‍കിയ പേര്‌ രാഘവന്‍ എന്നാണ്‌. സൂര്യ ടിവിയിലെ രസികരാജ ഫെയിം ബാബു ജോസ്‌ ആണ്‌ രാഘവനായി വേഷമിടുന്നത്‌.. അപ്പന്റെയും അമ്മയുടേയും ദുരിത ജീവിതമാണ്‌ മകന്‍ ജിബിന്‍ എടവനക്കാട്‌ സിനിമയാക്കുന്നത്‌. 
ഉള്‍ക്കടലില്‍ ചിത്രീകരിച്ച സാഹസിക രംഗങ്ങള്‍ ചിത്രത്തിനു കരുത്തു നല്‍കുമമെന്നു നിര്‍മ്മാതാക്കളായ സിബു ജോര്‍ജ്‌ ,ദീപന്‍ എടവനക്കാട്‌ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജിബീന്‍ എടവനക്കാട്‌ തന്നെയാണ്‌ സിനിമയുടെ സംവിധാനവും സംഗീതരചനയും നിര്‍വഹിച്ചിരിക്കുന്നത്‌. ക്യാമറ കുട്ടന്‍ ആലപ്പുഴ, എക്‌സിക്യൂട്ടീവ്‌ പ്രൊഡ്യൂസര്‍ ജെയിംസ്‌ പാറേക്കാട്ടില്‍, ആലാപനം യേശുദാസ്‌, ചിത്ര, വിജയ്‌ യേശുദാസ്‌.എന്നിവരുടേതാണ്‌. 
ബാബു ജോസഫ്‌, ജാഫര്‍ ഇടുക്കി, രാജശേഖരന്‍ ,വിഷ്‌ണു, ശ്രീനി ഞാറക്കല്‍, ഷാനൂപ്‌ മനേച്ചേരി, ജയിംസ്‌ പാറേക്കാട്ടില്‍, ലിയനാ രാജ്‌, ശാന്തകുമാരി, ദീപിക ,അനു നായര്‍, സുജി, റാണി സര്‍ദാര്‍ എന്നിവര്‍ അഭിനയിക്കുന്നു.






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ