2014, മാർച്ച് 10, തിങ്കളാഴ്‌ച

അമൃതാനന്ദമയി മഠത്തിനെ സംബന്ധിച്ച വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കും


കൊച്ചി
അമൃതാനന്ദമയി മഠത്തിലെ മുന്‍ ശിഷ്യ ഗെയില്‍ ട്രെഡ്‌വെലിന്റെ ആത്മകഥ സംബന്ധിച്ച വാര്‍ത്ത സംപ്രേഷണം ചെയ്‌ത ഇന്ത്യാവിഷന്‍,റി്‌പപോര്‍്‌ട്ടര്‍ ,മീഡിയ വണ്‍ എന്നീ മൂന്നു ടെലിവിഷന്‍ ചാനലുകള്‍ക്കെതിരെയും മാധ്യമം ,തേജ്‌ എന്നീ പത്രങ്ങള്‍ക്കെതിരെയും കേസ്‌ എടുക്കാന്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി ഉത്തരവിട്ടു.
അമൃതാന്ദമയി മഠത്തില്‍ നടന്നതായി പറയുന്ന സംഭവങ്ങളുടെ അടിസ്ഥാന്തതില്‍ മതവികാരം വൃണപ്പെട്ടു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്‌ കോടതി ഉത്തരവ്‌. അതേസമയം ഗെയില്‍ ട്രെഡ്‌വെലിന്റെ ജോണ്‍ ബ്രിട്ടാസുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്‌ത കൈരളി ചാനലിനെതിരെ ഇപ്പോള്‍ നടപടി ഇല്ല. ചാനലിനെതിരെ മഠത്തിലെ ഉന്നതര്‍ നേരത്തെ വക്കീല്‍ നോട്ടീസ്‌ അയച്ചിരുന്നു.
അമൃതാനന്ദമയി മഠത്തില്‍ വെച്ച്‌ താന്‍ ബലാല്‍സംഗത്തിനു വിധേയയായെന്നും മഠത്തില്‍ വന്‍ തോതില്‍ സാമ്പത്തിക തട്ടിപ്പ്‌ നടക്കുന്നുണ്ടെന്നും ഗെയില്‍ എഴുതി വിശുദ്ധ നരകം എന്ന ആത്മകഥയില്‍ വ്യക്തമാക്കിയിരുന്നു. മതനിന്ദയുടെ പേരില്‍ ഇനി ഈ പുസ്‌തകം കോടതി നിരോധിക്കുമോ എന്നു വ്യക്തമല്ല. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ