2013, ഒക്‌ടോബർ 30, ബുധനാഴ്‌ച

30.000 ജപമാലകളുടെ അപൂര്‍വ പ്രദര്‍ശനം





ജപമാല മാസത്തില്‍ 30,000ല്‍പ്പരം വ്യത്യസ്‌ത ജപമാലകളുമായി കലൂര്‍ സെന്റ്‌ ആന്റണീസ്‌ തീര്‍ഥാടന കേന്ദ്രത്തില്‍ ജപമാല പ്രദര്‌ശനം നടന്നു.
വാഴ്‌ത്തപ്പെട്ട മദര്‍ തെരേസയുടെയും ദൈവദാസന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടേയും ബെനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പയുടേയും ഫ്രാന്‍സിസ്‌ പാപ്പയുടേയും കരസ്‌പര്‍ശമേറ്റ ജപമാലകള്‍ പ്രദര്‍ശനത്തിനുണ്ട്‌.
65 രാജ്യങ്ങളില്‍ നിന്നും 30,000ത്തില്‍ പരം വ്യത്യസ്‌ത ജപമാലകളാണ്‌ പ്രദര്‍ശനത്തിനുള്ളത്‌. പറവൂര്‍ സ്വദേശിയായ സാബു പീറ്ററുടെ ശേഖരത്തിലുള്ള ജപമാലകളാണ്‌ കലൂര്‍ സെന്റ്‌ ആന്റണീസ്‌ തീര്‌ഥാടന കേന്ദ്രത്തില്‍ പ്രദര്‍ശിപ്പിച്ചത്‌. സ്വര്‍ണത്തിലും മുത്തിലും പവിഴത്തിലും ചെമ്പിലും രത്‌നത്തിലും ചന്ദനത്തിലും ചന്ദനത്തിലും ഒലിവ്‌ തടിയിലും തുളസിയിലും ചകിരിനാരുകളിലുമാണ്‌ മനോഹരങ്ങളായ ജപമാലകള്‍ നിര്‍മ്മിച്ചിട്ടുള്ളത്‌. അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്‌ത തുടങ്ങി വൈറ്റ്‌ റോസറി ,ബ്ലാക്ക്‌ റോസറി എന്നിവ വ്യത്യസ്‌തങ്ങളാണെന്നു സാബു പറഞ്ഞു. 200 വര്‍ഷത്തോളം പഴക്കമുള്ള കൊന്തകളും ഈ അപൂര്‍വശേഖരത്തിലുണ്ട്‌.
അമേരിക്കയില്‍ ഗര്‍ഭചിദ്രത്തിനെതിരെ നിര്‍മ്മിച്ച ജപമാലയാണ്‌ റോസറി അണ്‍ബോണ്‍
ഐറീഷ്‌ റോസറി, കുരിശിന്റെ വഴി രേഖപ്പെടുത്തിയിട്ടുള്ളതാണ്‌. ആയിരം മുത്തുകളുള്ള ജപമാല വൃക്ഷകായകള്‍ കൊണ്ട്‌ നിര്‍മ്മിച്ചതാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ