2013, ഒക്‌ടോബർ 30, ബുധനാഴ്‌ച

മലേഷ്യന്‍ കമ്പനി തടിയൂരാന്‍ പണിതുടങ്ങി





കലൂര്‍ രാജ്യാന്തര സ്റ്റേഡയത്തിലെ ഡ്രെയ്‌നേജ്‌ സംവിധാനത്തിലെ പ്രശ്‌നം പരിഹരിക്കുന്നതിനു മലേഷ്യന്‌ കമ്പനിയായ ട്രാന്‍സ്‌ ഏഷ്യ നടപടികള്‍ ക്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍ മഴപെയ്‌താല്‍ കുളമാകുമെന്നുറപ്പാണ്‌.
15 ദിവസത്തിനകം ഡ്രെയ്‌നേജ്‌ സംവിധാനത്തിലെ പ്രശ്‌നം പരിഹരിക്കാനാകുമെന്നു കമ്പനി അറിയിച്ചിരുന്നു.
രാജ്യാന്തര സ്റ്റേഡിയത്തിലെ ഡ്രെയ്‌നേജ്‌ സംവിധാനത്തിലെ പിഴവുകള്‍ പരിഹരിക്കുന്നതിനായി പ്രധാനമായും കെസിഎ ഓഫീസ്‌ പ്രവര്‍ത്തിക്കുന്ന പടിഞ്ഞാറ്‌ ഭാഗത്താണ്‌ ഇപ്പോള്‍ പ്രധാന പ്രശ്‌നം ഉടലെടുത്തിരിക്കുന്നത്‌. നനവ്‌ ഉള്ളഭാഗങ്ങളില്‍ മൂന്നടി താഴ്‌ചയില്‍ കുഴികുഴിച്ച്‌ പുതിയ മണ്ണിട്ട്‌ ഗ്രൗണ്ടിന്റെ പ്രശ്‌നംപരിഹരിക്കാനാണ്‌ കമ്പനി തീരുമാനിച്ചത്‌.
നവംബര്‍ 21നു നടക്കുന്ന ഇന്ത്യ-വെസ്റ്റ്‌ ഇന്‍ഡീസ്‌ ഏകദിനത്തിനു മുന്‍പ്‌ പ്രശ്‌നം അടിയന്തിരമായി പരിഹരിക്കാനാണ്‌ കെസിഎയുടെ ശ്രമം.
മഴ വന്നാല്‍ പിച്ചുകളും ഔട്ട്‌ ഫീല്‍ഡും മുഴുവനും മൂടുവാന്‍ കഴിയുന്ന വിധത്തിലുള്ള കവറുകള്‍ക്ക്‌ കെസിഎ സംവിധാനം ഒരുക്കിയിട്ടുണ്ട്‌. 2010ലെ ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം മഴമൂലം റദ്ദാക്കേണ്ടി വന്നതോടെയാണ്‌ കെസിഎ ഡ്രെയ്‌നേജ്‌ സംവിധാനം പുതിയതായി ഇടാന്‍ ട്രാന്‌സ്‌ ഏഷ്യയ്‌ക്കു കരാര്‍ നല്‍കിയത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ