2013, ഒക്‌ടോബർ 30, ബുധനാഴ്‌ച

പിരിവ്‌ കൊടുത്തില്ലെങ്കില്‍ പണി കുടിവെള്ളത്തിലും കിട്ടും






പണി പാലുംവെളഅളത്തില്‍ കിട്ടുമെന്നു കേട്ടിണ്ടാകും . എന്നാല്‍ കേരള കോണ്‍ഗ്രസുകാരോട്‌ കളിച്ചാലോ കുടിവെള്ളത്തിലും കിട്ടും.
സമ്മേളനത്തിനു പിരിവ്‌ നല്‍കാത്തതിനാല്‍ കരാറുകാരന്‍ ബാര്‍ ഉടമയ്‌ക്കു പണി കൊടുത്തപ്പോള്‍ കുടിവെള്ളം മുടങ്ങിയത്‌ അഞ്ചു ദിവസം.
ആലുവ റെയില്‍വേ സ്റ്റേഷനു സമീപം പ്രവര്‍ത്തിക്കുന്ന മാഞ്ഞൂരാന്‍ ടൂറിസ്റ്റ്‌ ഹോമിലേക്കുള്ള കുടിവെള്ള ലൈനാണ്‌ വകുപ്പു മന്ത്രിയുടെ പാര്‍ട്ടി ഭാരവാഹികൂടിയായ കരാറുകാരന്‍ വിഛേദിച്ചത്‌.
കേരള കോണ്‍ഗ്രസിന്റെ കോട്ടയം ജില്ലാ സമ്മേളനത്തിനു പിരിവ്‌ ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയത്‌ കുറഞ്ഞുപോയതിനാണ്‌ കുടിവെള്ളപൈപ്പ്‌ റോഡ്‌ വെട്ടിപ്പൊളിച്ചു വിഛേദിച്ചതെന്നാണ്‌ പരാതി. വെള്ളം ലഭിക്കാത്തതു സംബന്ധിച്ചു പരാതി പറയാന്‍ എത്തിയപ്പോള്‍ ജലഅഥോറിറ്റി ഉദ്യോഗസ്ഥര്‍ സംഭവം അറിഞ്ഞിട്ടില്ല. വാട്ടര്‍ അഥോറിറ്റിയുടെ കരാറുകാരനായ റോയിയും മറ്റൊരാളും ചേര്‍ന്നാണ്‌ പിരിവിനു എത്തിയതെന്നും അവര്‍ മനഃപൂര്‍വം ലൈന്‍ വിഛേദിച്ചതാണെന്നും പിന്നീട്‌ മനസിലായെന്നു ടൂറിസ്റ്റ്‌ ഹോം ഉടമ പറഞ്ഞു. പരാതി നല്‍കുമ്പോഴാണ്‌ വാട്ടര്‍ അഥോറിറ്റ്‌ എന്‍ജിനിയര്‍ ഇക്കാര്യം അറിയുന്നത്‌. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്‌ കരാറുകാരന്‍ ബാറുടമയ്‌ക്കു നല്‍കിയ പണിയാണെന്നു മനസിലായത്‌. ശനിയാഴ്‌ച മുതല്‍ തൊട്ടടുത്ത ദിവസങ്ങള്‍ അവധിയായതിനാല്‍ പണി ഏറ്റു. കൂട്ടത്തില്‍ സമീപത്തെ അഞ്ചോളം കച്ചവടസ്ഥാപനങ്ങളിലും കുടിവെള്‌ലം മുടങ്ങി.
ബാര്‍ ഉടമ സ്വന്തം ചെലവില്‍ പണിക്കാരെ നിര്‍ത്തി മണ്ണുമാറ്റിയപ്പോഴാണ്‌ ലൈന്‍ വിഛേദിച്ച നിലയില്‍ കണ്ടെത്തിയത്‌.പരാതി നല്‍കിയെങ്കിലും ഫലമില്ലെന്നു മനസിലാക്കി.ഒടുവില്‍ ബാറുടമ തന്നെ റെയില്‍വെ സ്റ്റേഷനില്‍ പ്രതിഷേധ ഫ്‌ളക്‌സ്‌ ഉയര്‍ത്തി.പിരിവ്‌ കൊടുത്തില്ലെങ്കില്‍ കേരളത്തില്‍ പണി ഇങ്ങനെ കിട്ടുമെന്ന്‌ തലക്കെട്ട്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ