2011, ജൂൺ 1, ബുധനാഴ്‌ച

കറന്റില്ലെങ്കില്‍ കെഎസ്‌ഇബി ജീവനക്കാര്‍ക്ക്‌ തല്ല്‌

കാലവര്‍ഷം തുടങ്ങി, വൈദ്യുതി വിതരണം നിലക്കുന്നതു പതിവായതോടെ ജനങ്ങള്‍ കെഎസ്‌ഇബി ഓഫിസിലേക്കു കൂട്ടത്തോടെ പ്രവഹിക്കുന്നതു പതിവായി. പാലാരിവട്ടം കെഎസ്‌ഇബി ഓഫിസിലെ ജീവനക്കാര്‍ ഇതോടെ ഭീതിയിലായി. തുടര്‍ച്ചയായി രണ്ടു ദിവസം മഴപെയ്‌തതോടെ മണിക്കൂറുകള്‍ വൈദ്യുതി നിലച്ചത്‌ ജ}ങ്ങളുടെ പ്രതിഷേധത്തിനു കാരണമായി .ജനങ്ങള്‍ കയ്യേറ്റം നടത്തുന്ന നിലയിലേക്കു വരെ കാര്യങ്ങള്‍ നീങ്ങി. ഇതു പതിവ്‌ കാഴ്‌ചയാകുകയാണ്‌.
ജീവന്‍ പണയം വെച്ചു വൈദ്യുത പോസ്റ്റുകളില്‍ കയറി പണിയെടുക്കുന്ന തങ്ങളുടെ യഥാര്‍ഥ അവസ്ഥ ജനങ്ങള്‍ മനസിലാക്കുന്നില്ലെന്നാണ്‌ കെഎസ്‌ഇബി ഉദ്യോഗസ്ഥരുടെ പരാതി.
മഴക്കാലമായതോടെ കെഎസ്‌ഇബി ഓഫിസിലേക്കു പരാതികളുടെ കുത്തൊഴുക്കായിരിക്കും.മഴയും കാറ്റും മറ്റ്‌ അടിസ്ഥാ} സൗകര്യങ്ങളുടെ അപര്യാപതതയും മൂലം പരാതികള്‍ ഉണ്ടായാല്‍ കെഎസ്‌ഇബി ജീവ}ക്കാര്‍ക്കു എപ്പോഴും ഓടിയെത്താനാവില്ല. ഇതിനുള്ള ജനങ്ങളുടെ പ്രതികരണം ഇപ്പോള്‍ വെറും പരാതിപറച്ചിലിലോ വാക്കേറ്റത്തിലോ ഒതുങ്ങി നില്‍ക്കാറില്ല. കറന്റില്ലെങ്കില്‍ മഴയെന്നോ കാറ്റെന്നോ നോക്കാതെ കെഎസ്‌ഇബി ഓഫിസ്‌ തല്ലിതകര്‍ക്കുന്നതിലേക്കും ജീവനക്കാരെ കയ്യേറ്റം ചെയ്യുന്നതിലേക്കും എത്തി നില്‍ക്കുകയാണ്‌ കാര്യങ്ങള്‍
കഴിഞ്ഞ വെളളി ,ശനി ദിവസങ്ങളില്‍ തുടര്‍ച്ചയായി രണ്ടു ദിവസം രാത്രി എട്ടുമണി മുതല്‍ ഒരുമണിവരെ കലൂര്‍ മുതല്‍ പാലാരിവട്ടം വരെ വൈദ്യുതി മുടങ്ങിയതിനെതുടര്‍ന്ന്‌ 30ഓളം പേര്‍ വരുന്ന സംഘം പാലാരിവട്ടം കെഎസ്‌ഇബി ഓഫിസ്‌ അടിച്ചു തകര്‍ത്തിരുന്നു.രാത്രി 12മണിയോടെയായിരുന്നു സംഭവം.ഈ സമയം ഓവര്‍സിയര്‍ സുരേഷ്‌ മാത്രമായിരുന്നു ഓഫിസില്‍ ഉണ്ടായിരുന്നത്‌.
അര്‍ധരാത്രി വൈദ്യുതി പോസ്റ്റുകളില്‍ കയറി അറ്റകുറ്റപ്പണി നിര്‍വഹിക്കുന്നതിന്റെ ഗൗരവം ജനങ്ങള്‍ മ}സിലാക്കുന്നില്ലെന്ന്‌ പാലാരിവട്ടം കെഎസ്‌ഇബി ഓഫിസിലെ അസിസ്റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എഞ്ചിനിയര്‍ ഗോപി പറയുന്നു.
സൗത്ത്‌ ജനതാ റോഡില്‍ കമ്പി പൊട്ടി വീണ്‌ ഒരു സംഘം ജീവനക്കാര്‍ അവിടേക്കു പോകാനിരിക്കെയാണ്‌ കണ്ടാാലറിയാവുന്ന ഒരുകൂട്ടം ജനം എത്തി ഫിസിലെ ഗ്ലാസ്‌ ചില്ലുകള്‍ ,കംപ്യൂട്ടര്‍ ഉപകരണങ്ങളെല്ലാം തല്ലിതകര്‍ത്തിട്ടുപോയത്‌.അര്‍ധരാത്രി സപ്ലൈ പോയാല്‍ ജീവന്‍കൂടി പണയം വെച്ചാണ്‌ അവിടെയെത്തി പണി തീര്‍ക്കുന്നത്‌.അതിനിടെ ജനങ്ങള്‍ എത്തി കയ്യേറ്റം ചെയ്യുന്ന രീതിയാണിപ്പോള്‍.ഇത്‌ ഭീതിയോടെ ജോലി ചെയ്യാനുള്ള സഥിതിയാണ്‌ ഉണ്ടാക്കിയിരിക്കുന്നതെന്ന്‌ എഎക്‌സ്‌ഇ പറഞ്ഞു.
ഈ സാഹചര്യത്തില്‍ ജീവനക്കാരുടെും ഓഫിസിന്റെയും സുരക്ഷ ഉറപ്പാക്കാതെ പണി ചെയ്യാനാവില്ലെന്നു കെഎസ്‌ഇബി ജീവനക്കാര്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ