2011, ജൂൺ 1, ബുധനാഴ്‌ച

മരുന്നുകൊള്ള,തടയേണ്ടവര്‍ കാഴ്‌ചക്കാര്‍

ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക്‌ അമിതലാഭം ഒഴിവാക്കി കുറഞ്ഞ വിലയില്‍ വില്‍പ്പന നടത്താന്‍ തയാറായ മരുന്നു കട ഉടമകളെ ഡ്രഗ്‌സ്‌ ആന്റ്‌ ഫാര്‍മസിസ്റ്റ്‌ അസോസിയേഷന്‍ നേതൃത്വം പീഡിപ്പിക്കുന്നതായി പരാതി.
അമിത ലാഭം ഒഴിവാക്കി വില്‍പന നടത്താന്‍ തയാറായ മരുന്നുകള്‍ നല്‍കാന്‍ തയാറായ മരുന്നു വ്യാപാരികള്‍ക്കു മരുന്നു നല്‍കാതെയാണ്‌ അസോസിയേഷന്‍ നേതൃത്വം പീഡിപ്പിക്കുന്നത്‌. സ്വന്തം നിലയില്‍ കുറഞ്ഞ വിലയ്‌ക്കു മരുന്നുവില്‍ക്കാന്‍ തയാറായ മരുന്നു വ്യാപാരികള്‍ ഇതില്‍ നിന്നും പിന്മാറുന്ന സ്ഥിതിയാണ്‌. കൊള്ളലാഭം കൊയ്യാന്‍ നിരന്ന നിരവധി മരുന്നുകടകളാണ്‌ ഇതിനു പിന്നലെന്നു കരുതുന്നു . 40ശതമാനം വരെ വിലക്കുറവില്‍ കുറഞ്ഞവിലയ്‌ക്കു മരുന്നു ലഭ്യമായതോടെ കൊള്ള ലാഭം എടുക്കുന്ന മരുന്നു കടകളില്‍ നിന്നും ജനങ്ങള്‍ അകലുകയായിരുന്നു.

മരുന്നുകടകള്‍ക്കു മുന്നില്‍ വിലക്കുറവ്‌ പ്രഖ്യാപിച്ചിരുന്ന സ്റ്റിക്കറുകള്‍ അസോസിയേഷന്‍ നേതൃത്വം പറിച്ചുകളഞ്ഞിട്ടുണ്ട്‌, മരുന്നുകള്‍ കിട്ടാത്ത അവസ്ഥ ഉണ്ടാായാല്‍ നടപടി സ്വീകരിക്കുമെന്നു ജില്ലാ അസിസ്‌റ്റന്റ്‌ ഡ്രഗ്‌സ്‌ കണ്‍ട്രോളര്‍ പറഞ്ഞു. മരുന്നു മിതമായ നിരക്കില്‍ ആവശ്യക്കാര്‍ക്കു ലഭ്യമാക്കുകയാണ്‌ ഡ്രഗ്‌സ്‌ കണ്‍ട്രോളറുടെ കര്‍ത്തവ്യം .ഇത്തരത്തില്‍ മരുന്നു കിട്ടാത്ത അവസ്ഥ വന്നാല്‍ ശക്തമായ നടപടി എടുക്കുമെന്നു അദ്ദേഹം വ്യക്തമാക്കി. മരുന്നിനു വിലകുറച്ചു നല്‍കുന്നുണ്ടെന്ന കാരണത്താല്‍ മരുന്നു കൊടുക്കാതിരുന്നാല്‍ അത്തരം കമ്പനികള്‍ സാാധാരണ നിലയില്‍ ഉല്‍പന്നങ്ങള്‍ വിലക്കൂട്ടി വില്‍പന നടത്തുന്നവരുടെ കടകളിലാണ്‌ സമരം നടത്തുന്നത്‌.
ജീവന്‍ രക്ഷാ മരുന്നുകള്‍ക്കു കൊള്ളലാഭം ഒഴിവാക്കി മരുന്നുവില്‍ക്കാന്‍ ശ്രമിച്ച വ്യാപാരികളെ പീഢിപ്പിക്കുന്ന സമീപനമാണ്‌ അസോസിയേഷന്‍ നേതൃത്വം സ്വീകരിച്ചിട്ടുള്ളതെന്ന്‌ കേരള ജനപക്ഷം ജനറല്‍ കണ്‍വീനര്‍ ബെന്നി ജോസഫ്‌ കുറ്റപ്പെടുത്തി.
കെമിസ്റ്റ്‌ ആന്റ്‌ ഡ്രഗ്‌സ്‌ അസോസിയേഷന്റെ സ്റ്റേറ്റ്‌ സെക്രട്ടറി അന്റണി തര്യനും ജില്ലാ പ്രസിഡന്റ്‌ ഹരിഹരപുത്രനുംകൂടി നടത്തിയ പത്രക്കുറിപ്പില്‍ മരുന്നു വിലകുറച്ചു നല്‍കിയാല്‍ തടയുമെന്നു വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിലകൂട്ടികൊടുത്താല്‍ തടയുമെന്നാണ്‌ സാധാരണ പറയുന്നത്‌ എന്നാല്‍ ജീവന്‍രക്ഷാ മരുന്നുകള്‍ വിലകുറച്ചുനല്‍കുന്നതു തടയുമെന്നു പറയുന്നത്‌ മനുഷ്യജീവനു തരിപോലും വിലകല്‍പ്പിക്കാത്തവരാണെന്നു അദ്ദേഹം കുറ്റപ്പെടുത്തി.ഈ പത്രപ്രസ്‌താവനയ്‌്‌ക്കു പിന്നില്‍ അസോസിയേഷന്റെ രാഷ്ട്രീയ സ്വാധീ}വും ഗൂണ്ടാായിസവുമാണെന്നും അദ്ദേഹം ആരോപിച്ചു.
ജീവന്‍ രക്ഷാമരുന്നുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കാണിച്ചു പത്മനല്‍കാനുള്ള മനസാക്ഷിപോലും കാണിച്ചില്ലെന്നും ജനപക്ഷം }േതാക്കള്‍ കുറ്റപ്പെടുത്തി.നൂറു രൂപ മാത്രം വിലവരുന്ന ജീവന്‍ രക്ഷാ മരുന്നുകള്‍ ആയിരം രൂപ വരെ വിലകൂട്ടിയാണ്‌ മരുന്നുകടക്കാര്‍ വാങ്ങുന്നത്‌.
കേരള മെഡിക്കല്‍സ്‌ ,സേവന മെഡിക്കല്‍സ്‌ ,തൃശൂര്‍ മെഡിക്കല്‍സ്‌ തുടങ്ങിയ സ്ഥാപ}ങ്ങളാണ്‌ മരുന്നുവിലകുറച്ചു നല്‍കുന്നകാര്യം അറിയിച്ചുകൊണ്ട്‌ സ്റ്റിക്കര്‍ ഒട്ടിച്ചു പരസ്യപ്പെടുത്തിയത്‌.എന്നാല്‍ ഇവരെക്കൊണ്ട്‌ മരുന്നു കൊടുപ്പിക്കാത്ത സ്ഥിതിയാണ്‌ സംജാതമായിരിക്കുന്നത്‌.ഇവര്‍ക്കുമരുന്നു കൊടുക്കരുതെന്നാണ്‌ അസോസിയേഷന്‍ ഉത്തരവ്‌ മരുന്നുകമ്പനികള്‍ക്കു അയിച്ചിരിക്കുന്നത്‌.
എന്നാല്‍ ഇതിനെതിരെ പ്രതികരിക്കാനും ഈ സ്ഥാപനങ്ങള്‍ക്കു കഴിയാനാവത്ത സ്ഥിതിയാണ്‌. കാരണം മരുന്നു നല്‍കുന്നത്‌ ഈ ഏജന്‍സിയാണ്‌.കേരളത്തില്‍ ഒരു മരുന്നു ലോഞ്ച്‌ ചെയ്യണമെങ്കില്‍ ഓള്‍ കേരള ഡ്രഗ്‌സ്‌ ആന്റ്‌ ഫാര്‍മസിസ്റ്റ്‌ അസോസിയേഷന്റെ അനുമതിയും അവരുടെ പ്രസിദ്ധീകരണങ്ങളില്‍ വരുകയും വേണം .
മരുന്നുകമ്പനികളുടെ അസോസിയേഷന്‍ നടത്തുന്ന ഇത്തരം ജനവിരുദ്ധനടപടികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.നടപടി വരുന്നതുവരെ ഹൃദയതാളം പദ്ധതി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായും ജനപക്ഷം നേതാക്കള്‍ വ്യക്തമാക്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ