2011, ഏപ്രിൽ 18, തിങ്കളാഴ്‌ച

ചാറ്റല്‍മഴയില്‍ ക്രിക്കറ്റ്‌ ആവേശം നനഞ്ഞുകുളിച്ചു


ചാറ്റല്‍മഴയില്‍ ക്രിക്കറ്റ്‌ ആവേശം നനഞ്ഞുകുളിച്ചു. കഷ്ടിച്ചു അരമണിക്കൂറോളം ചെറുതായി പെയ്‌ത മഴമൂലം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌്‌റു സ്റ്റേഡിയത്തിലെ കൊച്ചി ടാസ്‌കേഴ്‌സ്‌ കേരള-ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ മത്സരത്തിനു നഷ്ടമായത്‌ ഒന്നേകാല്‍ മണിക്കൂര്‍.ചെന്നൈ രണ്ടു വിക്കറ്റുകളും നഷ്ടപ്പെട്ടു നില്‍ക്കുമ്പോള്‍ ആതിഥേയര്‍ക്കായിരുന്നു ഈ ഘട്ടത്തില്‍ മുന്‍തൂക്കം.പക്ഷേ മഴ കൊച്ചിയുടെ ആവേശത്തെ മഴ നനച്ചു .
സൂപ്പര്‍ കിംഗ്‌സിന്റെ ഇന്നിംഗ്‌സ്‌ ഒന്‍പതാം ഓവറില്‍ എത്തിനില്‍ക്കുമ്പോള്‍ 8.45ഓടെയാണ്‌ ചെറുതായി മഴയെത്തിയത്‌. മഴ കാര്യമായി പെയ്യാതെ തന്നെ അരമണിക്കൂറിനുള്ളില്‍ തന്നെ അവസാനിച്ചു.പക്ഷേ കളി വീണ്ടും തുടങ്ങിയത്‌ 10.20ഓടെ . കലൂര്‍ സ്റ്റേഡിയത്തിനു സമീപം പെയ്‌ത ചാറ്റല്‍ മഴയാകട്ടെ കലൂര്‍ ജംക്‌്‌ഷന്‍ മുതല്‍ ഹൈക്കോടതി ജംക്‌്‌ഷന്‍ വരെ എത്തിയില്ല.നഗരത്തിന്റെ മറ്റുഭാഗങ്ങളിലും മഴ എത്തിയതേയില്ല.
കഴിഞ്ഞ ബാംഗ്ലൂര്‍ ടീമുമായുള്ള മത്സരത്തിനേക്കാള്‍ ഇന്നലെ കാണികള്‍ കൂടുതലായിരുന്നു. ചെന്നൈയില്‍ നിന്നും നൂറുകണക്കിനുപേരാണ്‌ ടീമിനു ആവേശം പകരാന്‍ കൊച്ചിയിലെത്തിയത്‌. ഗാലറിയെ മഞ്ഞക്കടലില്‍ ആറാടിച്ചുകൊണ്ട്‌ എത്തിയ മഞ്ഞപ്പടയോടൊപ്പം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഹോം ചിയര്‍ ഗേള്‍സും ചിയര്‍ ബോയ്‌സ്‌ എത്തിയിരുന്നു . സൂപ്പര്‍ കിംഗ്‌സിന്റെ പതാകകളുമേന്തി എത്തിയ മഞ്ഞപ്പട സ്റ്റേഡിയം ചുറ്റിയടിച്ചു.തമിഴ്‌നാട്ടില്‍ നിന്നു നൂറുകണക്കിനുപേരാണ്‌ കളികാണാന്‍ ഇന്നലെ എത്തിയത്‌.ഭൂരിഭാഗവും സ്വന്തം വാഹനങ്ങളിലാണ്‌ തമിഴ്‌നാട്ടില്‍ നിന്നെത്തിയത്‌. സ്റ്റേഡിയത്തിലെ പാര്‍ക്കിങ്ങ്‌ ഇതോടെ കുത്തഴിഞ്ഞു. അവസാന നിമിഷം ടിക്കറ്റ്‌ കൗണ്ടറിനു മുന്നില്‍ നീണ്ട ക്യുവും കാണാമായിരുന്നു.
ഇന്നലെ നിരവധി വിശിഷ്ടാതിഥികളും എത്തിയിരുന്നു സൂപ്പര്‍ താരം മോഹന്‍ലാല്‍,ലക്‌്‌ഷ്‌മി റായ്‌, സംവിധായകന്‍ പ്രിയദര്‍ശന്‍, ഗായകന്‍ ഹരിഹരന്‍ എന്നിവരും കൊച്ചി ടീമിനു ആവേശം പകരാന്‍ സ്റ്റേഡിയത്തിലെത്തി.
പക്ഷേ മഴ എല്ലാം കുഴപ്പത്തിലാക്കി. ഒരു വലിയ സൂപ്പര്‍ സോപ്പറും രണ്ടു ചെറിയ സോപ്പറുകളും ഉപയോഗിച്ചാണ്‌ മത്സരത്തിനു അനുയോജ്യമാക്കി മാറ്റിയത്‌. കെസിഎ ക്യൂറേറ്റര്‍ രാമചന്ദ്രന്‍ ,എഡ്വിന്‍ ജോസഫ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ