2011, ഏപ്രിൽ 10, ഞായറാഴ്‌ച

ആവേശം ഹൗസ്‌ ഫുള്‍ ആയില്ല

കൊച്ചി
കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌്‌റു സ്റ്റേഡിയത്തിലെ ആദ്യ ഐപിഎല്‍ മത്സരത്തിനു ആവേശം ഹൗസ്‌ ഫുള്‍ ആയില്ല. ലോക കപ്പിന്റെ ഹാങ്‌ ഓവര്‍ ആയതിനാല്‍ സ്റ്റേഡിയം നിറഞ്ഞു കവിയാതെ കിടന്നു.
ഇന്നലെ അരങ്ങേറിയ കൊച്ചി ടസ്‌കേഴ്‌സ്‌ കേരള ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്‌ മത്സരത്തിനു ഇതുവരെ കഴിഞ്ഞ കൊച്ചിയിലെ ഏകദിന മത്സരങ്ങളുമായി താരതമ്യം ചെയ്‌താല്‍ കാണികളുടെ എണ്ണം കുറവായി.ഏകദേശം കണക്കെടുത്താല്‍ 40,00

0 ല്‍ താഴെയായിരുന്നു. ഗാലറിയില്‍ പകുതിയിലേറെയും നേരത്തെ തന്നെ വീതം വെച്ചുകഴിഞ്ഞതിനാല്‍ ടിക്കറ്റ്‌ എടുത്തു കളികാണുവാന്‍ എത്തിയവരേക്കാള്‍ ഏറെ മറ്റുവിധത്തില്‍ ടിക്കറ്റ്‌ സൗജന്യമായി }േടിയവരായിരുന്നു ഏറെയും.
കൊച്ചിയില്‍ ഓസ്‌ പാസി}െക്കുറിച്ചു കെസിഎയുടെ പരാതി ഇത്തവണ ഉണ്ടാകില്ലെങ്കിലും സൗജന്യമായിട്ടാണ്‌ പകുതിയിലേറെയും കളികാണാനെത്തിയത്‌. ക്രിക്കറ്റ്‌ ക്ലബുകളുടെ പേരില്‍ ആയിരക്കണക്കിനു ഓസ്‌ ടിക്കറ്റുകളാണ്‌ സൗജ}്യമായി നല്‍കിയത്‌.അതേപോലെ സംഘാടകര്‍ക്കു വേണ്ടപ്പെട്ടവര്‍ക്കും ഓസ്‌ പാസുകള്‍ക്കു കുറവു|ായില്ല.
തപ്പു താളവാദ്യങ്ങളുമായി വൈകുന്നേരം നാലുമണി മുതല്‍ കാണികള്‍ സ്റ്റേഡിയത്തിലേക്കു ഒഴുകി . കൊച്ചി ടസ്‌കേഴ്‌സ്‌ കേരളയുടെ ജഴ്‌സിയും ദേശീയ പതാകയും ചൂടപ്പംപോലെ വിറ്റഴിഞ്ഞു. എന്നാല്‍ മുഖത്ത്‌ കൊച്ചി ടസ്‌കേഴ്‌സിന്റെ പതാകയുടെ നിറം പെയ്‌ന്റ്‌ ചെയ്യാനെത്തിയ വടക്കേ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കു ഡിമാന്റ്‌ കുറവായിരുന്നു.
മത്സരം രാത്രി എട്ടുമണിയ്‌ക്കായതി}ാല്‍ ഏകദിന മത്സരങ്ങളില്‍ ക|തുപോലെ സ്‌ത്രീകളുടേയും കുട്ടികളുടേയും എണ്ണം കുറഞ്ഞു. മഴമൂലം മുടങ്ങിയ ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിന്റെ അനുഭവമുള്ളതിനാല്‍ സ്റ്റേഡിയത്തിന്റെ പരിസരത്ത്‌ ഭക്ഷണ സാധ}ങ്ങളുടെ വില്‍പ}യും കുറവായിരുന്നു. സ്റ്റേഡിയത്തിനു സമീപം സംഘാടകര്‍ തന്നെ വിപുലമായ ഫുഡ്‌ കോര്‍ട്ട്‌ ഒരുക്കിയിരുന്നു.
കാണികളുടെ പിന്തുണ ഒരേപോലെ ആതിഥേയരായ കൊച്ചി ടീമിനും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനും ലഭിച്ചു. കൊച്ചി ഐപിഎലില്‍ ആദ്യമായി ബാറ്റേന്തുവാന്‍ ഭാഗ്യം ലഭിച്ച മലയാളിയായ റൈഫി വിന്‍സെന്റ്‌ ഗോമസിനു നാട്ടുകാരുടെ പിന്തുണ കിട്ടി.പക്ഷേ 19ാം ഓവറില്‍ എത്തിയ റൈഫി ഡിര്‍ക്ക്‌ നാനസിന്റെ ആദ്യ പന്തില്‍ തന്നെ സിക്‌സറി}ു പൊക്കി തീവാരിയ്‌ക്കു ക്യാച്ച്‌ സമ്മാനിച്ചു മടങ്ങിയത്‌ നിരാശയായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ