കൊച്ചി ഐപിഎല്‍ ടീമിന്റെ ആദ്യ പരിശീലനമത്സരം കാണുന്നതിനു ക്രിക്കറ്റ് പ്രേമികള്‍ക്കു വിലക്ക്. ക്രിക്കറ്റ് പ്രേമികള്‍ക്കു പരിശീലന മത്സരം കാണുവാന്‍ അനുവാദം നല്‍കുമെന്നു നേരത്തെ അറിയിച്ചിരുന്നുവെങ്കിലും സംഘാടകര്‍ വാക്കുപാലിച്ചില്ല.മത്സരം കാണുവാന്‍ എത്തിയനൂറുകണക്കിനു ക്രിക്കറ്റ് പ്രേമികളെ സെക്യുരിറ്റിക്കാര്‍ തടഞ്ഞുനിര്‍ത്തി. ടെലിവിഷന്‍ ചാനലുകളെ ഗ്രൗണ്ടിനകത്തു കയറുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. മത്സരത്തിന്റെ ഔദ്യോഗ സംപ്രേഷണ അവകാശം സോണിയ്‌ക്കായതിനാലാണ് പ്രാദേശിക ചാനലുകളെ അകത്തുകയറുന്നതില്‍ നിന്നും വിലക്കിയിരിക്കുന്നത്
മറ്റു മാധ്യമപ്രവര്‍ത്തകര്‍ക്കു പോലും സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയിരുന്നു. സെക്യുരിറ്റി ജീവനക്കാരുടെയും ക്രിക്കറ്റ് അസോസിയേഷന്റെയും വേണ്ടപ്പെട്ടവര്‍ക്കുമാത്രമായിരുന്നു ഇന്നലെ മത്സരം കാണുവാന്‍ അവസരം ലഭിച്ചത്.
സംഘാടകരുടെ പിഴവുകള്‍ തുടക്കം തന്നെ വ്യക്തമായി.മാധ്യമപ്രവര്‍ത്തകര്‍ക്കു മത്സരം റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ട സൗകര്യംപോലും ചെയ്യാന്‍ സംഘാടകര്‍ക്കു കഴിഞ്ഞിട്ടില്ല. കളിക്കാരുടെ കാര്യത്തിലും അവ്യക്തത വ്യക്തമാണ്. ശ്രീലങ്കന്‍ കളിക്കാര്‍നാളെ എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും ഇനയും അവ്യക്തത ബാക്കി നില്‍ക്കുകയാണ്. ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായ ശ്രീശാന്ത് ഇന്ന് ടീമിനൊപ്പം ചേരുമെന്നു അറിയിച്ചിട്ടുണ്ട്
കൊച്ചി ടസ്‌കേഴ്‌സ് കേരളയുടെ ഹോം മാച്ചുകളായതിനാല്‍ ഔദ്യോഗികമായി ടസ്‌കേഴ്‌സ് ആണ് സംഘാടകര്‍. കേരള ക്രിക്കറ്റ് അസോസിയേഷനും ജില്ലാ ക്രിക്കറ്റ് അസോസിയേഷ}ും ഇതോടെ കാര്യമായ റോള്‍ ഇല്ലാത്തതും വീഴ്‌ചകള്‍ക്കു കാരണമായിട്ടുണ്ട്.
മത്സരങ്ങള്‍ എല്ലാം ഡേ നൈറ്റ് ആയിട്ടു നടക്കുന്നതിനാല്‍ നാലോളം ജനറേറ്ററുകളാണ് ഉപയോഗിക്കുന്നത്.ഇന്നലെ പുതിയ ജനറേറ്റര്‍ പ്രവര്‍ത്ത}ം ആരംഭിച്ചിട്ടുണ്ട് നാലു ജനറേറ്ററുകളില്‍ ഏതെങ്കിലും തകരാറിലായാല്‍ പകരം ഒരു ജനറേറ്ററും ഒരുക്കിയിട്ടുണ്ട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ