2011, ഏപ്രിൽ 14, വ്യാഴാഴ്‌ച

കൊച്ചി ഐപിഎല്‍ കുത്തഴിയുന്നു,ടിക്കറ്റ്‌ വില്‍പന പാതിവഴിയില്‍

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഐപിഎല്‍ മത്സരങ്ങളുടെ ടിക്കറ്റു വില്‍പ}യില്‍ ഉണ്ടായ അനിശ്ചിതത്വത്തിനു കാരണം നഗരസഭയല്ലെന്ന്‌ മേയര്‍ ടോണി ചമ്മിണി.
കൊച്ചി ജവഹര്‍ലാല്‍ നെഹ്‌്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ കാണുവാനും ടിക്കറ്റുകള്‍ വാങ്ങുന്നതിനും ക്രിക്കറ്റ്‌ പ്രേമികള്‍ എത്താതിരിക്കുന്നതിന്റെ കാരണം കൊച്ചി നഗരസഭയുടേതല്ല.അക്കാര്യം സംഘാടകര്‍ നോക്കേണ്ടതാണെന്ന്‌ മേയര്‍ ടോണി ചമ്മിണി.ടിക്കറ്റ്‌ നിരക്കും മത്സരം നടക്കുന്ന സമയക്രമവും ആയിരിക്കാം പ്രതികൂല ഘടകളെന്ന്‌ ടോണി ചമ്മിണി ചൂണ്ടിക്കാട്ടി.അക്കാര്യത്തില്‍ നഗരസഭയ്‌ക്ക്‌ ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി
ഐപിഎലിനോട്‌ ഏറ്റവും ഗുണപരമായ നിലപാടാണ്‌ സ്വീകരിച്ചിട്ടുള്ളത്‌.നികുതിയി}ത്തില്‍ ഇളവ്‌ നല്‍കിയാണ്‌ നഗരസഭ ഇതിനെ പ്രോത്സാഹിപ്പിച്ചിട്ടുള്ളത്‌.നഗരസഭ ചോദിച്ച ചില വിശദീകരണങ്ങള്‍ അത്‌ സമര്‍പ്പിക്കുന്ന മുറക്ക്‌ ടിക്കറ്റ്‌ സീലിങ്ങ്‌ അനുവദിച്ചിട്ടുണ്ട്‌ അത്‌ സമര്‍പ്പിക്കാനുണ്ടായ കാലതാമസം അത്‌ മസമര്‍പ്പിക്കുന്നവരുടെ ഭാഗത്തുനിന്നും ഉണ്‌്‌ടായിട്ടുള്ളതാണ്‌.നഗരസഭയുടെ ഭാഗത്തു }ിന്നും നകുതിയിളവ്‌ }ല്‍കി ടിക്കറ്റുകള്‍ വില്‍പ്പനയ്‌ക്കു നല്‍കുമ്പോള്‍ അതിനെക്കുറിച്ച്‌ വിശദീകരണം ചോദിക്കാ}ുള്ള }ിയമപരമായ കടമ കോര്‍പ്പറേഷനുണ്ടെന്നും ടോണി ചമ്മിണി ചൂണ്ടിക്കാട്ടി.
ഐപിഎലിനോട്‌ ആദ്യം വളരെ അനുകൂലമായ }ിലപാടായിരുന്നു ഉണ്ടായിരുന്നതെന്നും അതനുസരിച്ചു 50 ശതമാനം ഇളവ്‌ അനുവദിച്ചിരുന്നു.എന്നാല്‍ അതിനുശേഷം കോംപ്ലിമെന്ററി ടിക്കറ്റുകള്‍ക്കു കൂടി }ികുതി അടയ്‌ക്കണമെന്ന നിലപാടാണ്‌ പ്രശ്‌നങ്ങള്‍ക്കു കാരണമായത്‌,നേരത്തെ സംഘാടകര്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നും ഇതാണ്‌ പ്രശ്‌നങ്ങള്‍ക്കു കാരണമായതെന്നും മത്സരങ്ങളുടെ ചുമതല വഹിക്കുന്ന കെസിഎ ഫി}ാന്‍സ്‌ കമ്മിറ്റി ഭാരവാഹി കാര്‍ത്തിക്‌ വര്‍മ്മ പറഞ്ഞു.
അടുത്ത തിങ്കളാഴച നടക്കുന്ന ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌്‌സിന്റെ മത്സരത്തി}ുള്ള ടിക്കറ്റുകളുടെ വില്‍പന കഴിഞ്ഞ രണ്ടു ദിവസമായി നടത്താന്‍ കഴിഞ്ഞില്ല.
എന്നാല്‍ കേരള മുന്‍സിപ്പില്‍ എന്റര്‍ടെയ്‌ന്‍മെന്റ്‌ ടാക്‌സ്‌ റൂള്‍ പ്രകാരം ഓരോ സെക്‌്‌ടറിലും നിശ്ചിത ശതമാനം ടിക്കറ്റുകള്‍ മാത്രമെ കോംപ്ലിമെന്ററിയായി അനുവദിക്കാനാകൂവെന്നും,അഞ്ച്‌ ശതമാനത്തില്‍കൂടുതല്‍ ടിക്കറ്റുകള്‍ക്ക്‌ നികുതി അടക്കണമെന്ന നിയമം ഐപിഎലി}ും ബാധകമാണെന്നും മേയര്‍ വ്യക്തമാക്കി.നിശ്ചിത പരിധിയേക്കാള്‍ കൂടുതല്‍ കോംപ്ലിമെന്ററി ടിക്കറ്റുകള്‍ }ല്‍കിയതി}െക്കുറിച്ചു വിശദീകരണം ചോദിച്ചിരുന്നു.ഇതി}ുള്ള മറുപടി നല്‍കാന്‍ കൊച്ചി ടസ്‌കേഴ്‌സ്‌ കാണിച്ച വീഴ്‌ചയാണ്‌ ടിക്കറ്റ്‌ വില്‍പനയ്‌ക്കു തടസമായെന്നും,അതേ പോലെ മത്സരതീയതികള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്‌ ,അതുകൊണ്ടു തന്നെ ടിക്കറ്റ്‌ സീല്‍ ചെയ്യുന്നതിനു നേരത്തെ തന്നെ നഗരസഭയ്‌ക്കു നല്‍കാമായിരുന്നു.ഇതിനു കാരണക്കാര്‍ സംഘാടകരാണെന്നും മേയര്‍ കുറ്റപ്പെടുത്തി.
നഗരസഭ ഉദ്യോഗസ്ഥര്‍ക്ക്‌ കോംപ്ലിമെന്ററി ടിക്കറ്റുകള്‍ ലഭിക്കാത്തതാണ്‌ ടിക്കറ്റ്‌ വില്‍പനയ്‌ക്കു തടസം ഉണ്ടാകാനുള്ള കാരണമെന്ന വാദവും മേയര്‍ തള്ളിക്കളഞ്ഞു.ഗുണപരമായ നടപടികള്‍ സ്വീകരിച്ച നഗരസഭയെ മോശപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും ടോണി ചമ്മിണി പറഞ്ഞു.ഇന്ത്യയിലെ ഒരു നഗരസഭയും നല്‍കാത്ത 50ശതമാനം നികുതിയിളവ്‌ നല്‍കാന്‍ കൊച്ചിന്‍ കോര്‍പറേഷന്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.നഗരസഭ വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഘട്ടത്തിലാണ്‌ ഇത്തരം ഒരു നികുതിയിളവ്‌ അനുവദിച്ചതെന്നും ,ഐപിഎല്‍ മത്സരങ്ങള്‍ കൊച്ചിയില്‍ നടക്കണമെന്ന അഗ്രമം ഹം കൊണ്ടുമാത്രമാണ്‌ ഇതനുവദിച്ചതെന്നും ടോണി ചമ്മിണി പറഞ്ഞു.
കൊച്ചി ടസ്‌കേഴ്‌സ്‌-ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ മത്സരത്തിനുള്ള ടിക്കറ്റ്‌ നഗരസഭയുടെ സീല്‍ പതിപ്പിക്കാന്‍ നഗരസഭയ്‌ക്കു നല്‍കിയത്‌ കഴിഞ്ഞ ചൊവ്വാഴ്‌ചയായിരുന്നു.അതോടൊപ്പം ആദ്യ മത്സരത്തിന്റെ ടിക്കറ്റ്‌ വില്‍പനയുടെ സ്റ്റേറ്റ്‌മെന്റും നല്‍കിയിരുന്നതായും സംഘാടകര്‍ അറിയിച്ചു.
തിങ്കളാഴ്‌ച നഗരസഭ ജീവ}ക്കാര്‍ എല്ലാവരും പോയതി}ുശേഷം 5.15നായിരുന്നു കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ട സ്‌റ്റേറ്റ്‌മെന്റ്‌ കൊച്ചി ടസ്‌കേഴ്‌സ്‌ നല്‍കിയത്‌. ചൊവ്വാഴ്‌ച മുഴുവ}ും എടുത്തു ഉദ്യോഗസ്ഥര്‍ ടിക്കറ്റുകള്‍ സീല്‍ ചെയ്‌തു.എന്നാല്‍ നഗരസഭ ആവശ്യപ്പെട്ട കഴിഞ്ഞ മത്സരത്തിനെക്കുറിച്ചുള്ള സ്‌റ്റേറ്റ്‌മെന്റുംനികുതിയായുള്ള തുകയും ലഭിക്കുന്നതിനു വേണ്ടി രാത്രി 9മണിവരെ കാത്തിരുന്നു.എന്നാല്‍ മുംബൈയില്‍ നിന്നും ചെക്ക്‌ എത്തിയില്ല. ബുധനാഴ്‌ച രാവിലെ 11 മണിയോടെയാണ്‌ ചെക്ക്‌ എത്തിയത്‌.എന്നാല്‍ തെരഞ്ഞെടുപ്പിന്റെ തിരക്കായതിനാല്‍ ഉദ്യോഗസ്ഥര്‍ തിരക്കിലായിരുന്നു. പോളിംഗ്‌ ഡ്യുട്ടി കഴിഞ്ഞു വൈകിട്ട്‌ അഞ്ചുമണിക്കു ശേഷം ഉദ്യോഗസ്ഥര്‍ ജോലിചെയ്‌തു ടിക്കറ്റുകള്‍ സീല്‍ ചെയ്‌തു സംഘാടകര്‍ക്കു നല്‍കുകയായിരുന്നുവെന്നുംമേയര്‍ വ്യക്തമാക്കി.

കൊച്ചി ഐപിഎല്‍ ടീമി്‌ന്റെ ഒരു ഹോം മാച്ച്‌ മാത്രമെ ഇതിനകം നടന്നിട്ടുള്ളു. പക്ഷേ കൊച്ചിയില്‍ കഴിഞ്ഞ ഏകദിനങ്ങളുടെ അവേശം പോലും ഇതിനുണ്ടായില്ല. രണ്ടു മത്സരങ്ങള്‍ കൂടി കൊച്ചി ടീം തോറ്റ നിലയില്‍ സ്‌റ്റാര്‍ വാല്യു ഇല്ലാത്ത കൊച്ചി ടസ്‌കേഴ്‌സിനെ ക്രിക്കറ്റ്‌ പ്രേമികള്‍ കൈവിടാനാണ്‌ സാധ്യത.കൊച്ചി ടീമിന്റെ മത്സരങ്ങള്‍ അഹമ്മദാബാദിലേക്കു കൊണ്ടുപാകാനുള്ള വഴിയൊരുക്കലാകും പുതിയ സംഭവവികാസങ്ങളെന്നു സംശയിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ