2011, മാർച്ച് 26, ശനിയാഴ്‌ച
കൊച്ചി ഐ പിഎല്‍ ടീമിന്റെ (കൊച്ചി ടസ്‌കേഴ്‌സ് കേരള) പരിശീലനം ഫ്‌ളഡ്‌ലിറ്റില്‍ ആരംഭിച്ചു
കൊച്ചി
കൊച്ചി ഐപി എല്‍ ടീമിന്റെ പരിശീലനം ആരംഭിച്ചു. കോച്ച് ജെഫ് ലാവ്‌സണിന്റെ കീഴില്‍ 15ഓളം കളിക്കാരാണ് ഇന്നലെ വൈകിട്ടും രാത്രിയുമായി കലൂര്‍ ജവഹര്‍#ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പരിശീലനം നടത്തിയത്.
കൊച്ചി ഐപിഎല്‍ ടീമിനെ രൂപം നല്‍കിയതിനു ശേഷം നടക്കുന്ന ആദ്യ പരിശീലനം ആയിരുന്നു ഇത്.അതേപോലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡയത്തില്‍ പുതിയ ഫ്‌ളഡ് ലിറ്റ് സ്ഥാപിച്ചതിനു ശേഷം നടക്കുന്ന ആദ്യ പരിശീലനവുമായിരുന്നു ഇന്നലത്തേത്.
ഓപ്പണര്‍ ഹേമന്ത് മറാഠെ,.നന്ദഗോപാല്‍,രണ്‍ദീപ് കുമാര്‍ രവീന്ദ്ര ജഡേജ,യശ്‌പാല്‍ സിംഗ്,വിനയ് കുമാര്‍, രണ്‌ദീര്‍ ശ്രീവാസ്‌തവ,ആര്‍.പി സിംഗ്, ചന്ദന്‍ മദന്‍,ദീപക് ചൗഗലെ,രമേഷ് പവാര്‍ തുടങ്ങിയവരോട1പ്പം മലയാളി താരങ്ങളായ റൈഫി വിന്‍സെന്റ് ഗോമസ്,പി.പ്രശാന്ത് എന്നിവരും ഇന്നലെ പരിശീലനത്തിനുണ്ടായിരുന്നു
ഇന്നു ടീമിന്റെ ഓസ്‌ട്രേലിയക്കാരനായ ട്രെയ്‌നര്‍ ഗ്രെയ്‌ഗ് റാന്‍സം മാരിയോ,ശ്രീലങ്കക്കാരന്‍ പരിശീലകന്‍ വില്ലാവിരായ എന്നിവരോടൊപ്പം ടീമിലെ മറ്റംഗങ്ങള്‍ കൂടിയെത്തും. കൊച്ചി ടീമിലെ ലോക കപ്പില്‍ കളിക്കുന്ന ഏഴു കളിക്കാര്‍ മത്സരം പൂര്‍ത്തിയായതിനു ശേഷമായിരിക്കും എത്തുക.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില് ഫ്‌ളഡ്‌ലിറ്റ് സ്ഥാപിച്ചതിനു ശേഷം മതിയായ പ്രകാശം ലഭിക്കുന്നുണ്ടോയെന്നു കൂടി ഇന്നലെ പരിശോധിച്ചു.നേരത്തെ ഉണ്ടായിരുന്ന ഫ്‌ളഡ്‌ലിറ്റ് മുഴുവനും മാറ്റിയിട്ടുണ്ട്.നേരത്തെ 1200 ലക്‌സസ് ആയിരുന്ന പ്രകാശ തീവ്രത ഇപ്പോള്‍ 3400 ലക്‌സസ് ആയി ഉയര്‍ത്തിയിട്ടുണ്ട്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ