2011, മാർച്ച് 15, ചൊവ്വാഴ്ച

കൊച്ചി ഐ പി എല്‍ വേദി ഒരുങ്ങുന്നു

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌്‌റു രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഐപിഎല്‍ മത്സരങ്ങളുടെ പ്രവര്‍ത്ത}ങ്ങള്‍ക്കു ഔദ്യോഗികമായ തുടക്കം.
ടൂര്‍ണമെന്റിന്റെ സംഘടകരായ ഐഎംജിയുടെ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു. ഐഎംജി സിഇഒ കാതറിന്‍ സിംപ്‌സണും കെസിഎ സെക്രട്ടറി ടി.സി മാത്യുവും ചേര്‍ന്നു ദീപശിഖ കൊളുത്തി . ഹോസ്‌പിറ്റാലിറ്റി മാനെജര്‍ വോണി സ്‌മിത്ത്‌,ടൂര്‍ണമെന്റ്‌ ഓപ്പറേഷന്‍സ്‌ മാനെജര്‍ മാക്‌സ്‌ ഹെഡി,ഹോസ്‌പിറ്



റാലിറ്റി കോഓര്‍ഡി}േറ്റര്‍ ഹാരിയറ്റ്‌ ജെന്നിംഗ്‌സ്‌, അക്രിഡിറ്റേഷന്‍ മാനെജര്‍ ജെയിന്‍ മൊറോണി, ഡിഎന്‍എ അക്രിഡിറ്റേഷന്‍ മാനെജര്‍ റാഹിസ്‌ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കൊച്ചി ഐപിഎലിന്റെ ഫ്രഞ്ചൈസി സംഘം 15നും സെക്യുരിറ്റി സംഘം 17നും എത്തിച്ചേരും. സ്റ്റേഡിയത്തിന്റെ നവീകരണപ്രവര്‍ത്ത}ങ്ങളും പിച്ച്‌,ഔട്ട്‌ ഫീല്‍ഡ്‌ ,ഡ്രെയ്‌}േജ്‌ എന്നിവയുടെ പണികളും ഏറെക്കുറെ പൂര്‍ത്തിയായതായി ടി. സി മാത്യു ഐഎംജി സംഘത്തിനെ അറിയിച്ചു. എറണാകുളം ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷന്‍ ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.
ഫ്‌ളഡ്‌ലിറ്റ്‌ സംവിധാ}മാണ്‌ ഇനി പ്രധാനമായും സ്ഥാപിക്കേ|ത്‌. ഫിലിപ്‌സ്‌ ,ഇന്ത്യയ്‌ക്കാണ്‌ ഇതിന്റെ ചുമതല.3000 ലുമിറിന്‍ പ്രകാശ ശേഷിയുള്ള ലൈറ്റുകളാണ്‌ ടെലിവിഷന്‍ സംപ്രേഷണം കൂടി കണക്കിലെടുത്തു സ്ഥാപിക്കുന്നത്‌. ലൈറ്റുകളുടെ അലൈന്‍മെന്റ്‌ ശരിയാക്കുന്നതിനുള്ള പണികള്‍ 21നു തുടങ്ങും 25നകം ഇതും പൂര്‍ത്തിയാക്കാനാകും. ഡേ-നൈറ്റ്‌ ആയി നടക്കുന്ന പരിശീല} മത്സരങ്ങള്‍ കൂടി കഴിഞ്ഞാല്‍ മാത്രമെ ഫ്‌ളഡ്‌ലിറ്റിന്റെ പണികള്‍ പൂര്‍ത്തിയാക്കാനാകുയുളളു.
ജിസിഡിഎയുടെ ഉടമസ്ഥതതിയുലുള്ള സ്റ്റേഡിയത്തിന്റെ സിവില്‍ വര്‍ക്കുകളും കെസിഎയാണ്‌ നടത്തുന്നത്‌. ഗാലറിയില്‍ നിലവിലുള്ള ടോയിലറ്റ്‌ സംവിധാനം നവീകരിക്കുകയും പുതുതായി സ്‌ത്രികള്‍ക്കു വേ|ിയുള്ളതടക്കം ഏഴോളം പുതിയ ടോയിലറ്റുകളും നിര്‍മിച്ചിട്ടുണ്ട്‌
തെരഞ്ഞെടുപ്പു കൂടി നടക്കുന്നതിനാല്‍ ഐഎംജിയുടെ സെക്യുരിറ്റി സംഘം കേരള പൊലീസുമായി ഇക്കാര്യം ചര്‍ച്ചചെയ്യും. സ്‌റ്റേഡിയത്തിനകത്തു പ്രത്യേക ക്ലോസ്‌ഡ്‌ സര്‍ക്യുട്ട്‌ ക്യാമറകള്‍ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു.24 മണിക്കൂര്‍ പ്വവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തന സജ്ഞമാക്കും.സ്റ്റേഡിയത്തിലെ മെഡിക്കല്‍ സംഘത്തിന്റെ ചുമതല എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്‌ ഹോസ്‌പിറ്റലിനാണ്‌. പ്രത്യേക മെഡിക്കല്‍ സംഘം മത്സരദിവസങ്ങളില്‍ സ്റ്റേഡിയത്തിലുണ്ടാകും. ഇവര്‍ക്കുവേണ്ടി പ്രത്യേക എയര്‍കണ്ടീഷന്‍ മുറികള്‍ സജ്ജീകരിക്കും. ആദ്യമായി മള്‍ട്ടി ജിംനേഷ്യവും കളിക്കാര്‍ക്കു വേണ്ടിി ഒരുക്കുന്നുണ്ട്‌ . ചിയര്‍ഗേള്‍സ്‌,മാച്ച്‌ റഫ്‌റി,തേര്‍ഡ്‌ അംപയര്‍ എന്നിവര്‍ക്കും പ്രത്യേക മുറികള്‍ ഒരുക്കുന്നുണ്ട്‌ ഏപ്രില്‍ ഒന്‍പതി}ാണു കൊച്ചിയിലെ ആദ്യ മത്സരം. രണ്ടാം മത്സരം ഏപ്രില്‍ 18നും.അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പു ഡ്യൂട്ടികളെ മത്സരഷെഡ്യുള്‍ ബാധിക്കില്ലെന്നു ടി.സി മാത്യു അറിയിച്ചു.അതേപോലെ ടിക്കറ്റിന്റെ നികുതി സംബന്ധിച്ചു അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാന സര്‍ക്കാരുമായി ഇക്കാര്യത്തില്‍ ചര്‍ച്ചനടത്തിവരുകയാണെന്നും കെസിഎ സെക്രട്ടറി അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ