2011, മാർച്ച് 5, ശനിയാഴ്‌ച

ബാനര്‍ജി റോഡ്‌ കുത്തിപ്പൊളിക്കലിനെതിരെ ജനങ്ങള്‍ സംഘടിച്ചു

കഴിഞ്ഞ രണ്ടാഴ്‌ചയായി തുടരുന്ന ബാനര്‍ജി റോഡ്‌ കുത്തിപ്പൊളിക്കലിനെതിരെ ജനങ്ങള്‍ സംഘടിച്ചു. മാസങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന ബാനര്‍ജി റോഡ്‌ അടുത്തിടെയാണ്‌ ടാര്‍ചെയ്‌തു ഗതാഗത യോഗ്യമാക്കിയത്‌.അതിനു തൊട്ടുപിന്നാലെയാണ്‌ ഇപ്പോഴത്തെ ഈ കുത്തിപ്പൊളിക്കല്‍ . ഇതോടെ ഗതികെട്ട ജ}ം കഴഞ്ഞദിവസം പണി നിര്‍ത്തിവെപ്പിച്ചു.
നോര്‍ത്ത്‌ റെയ്‌ല്‍വെ സ്റ്റേഷനു സമീപം ജെസിബികള്‍ നിരനിരായി കിടന്നാണ്‌ റോഡ്‌ കുത്തിപ്പൊളിച്ചത്‌.ഇതു കണ്ടതോടെനാട്ടുകാരും ഓട്ടോ റിക്ഷാതൊഴിലാളികളും ഒത്തുചേര്‍ന്നു . ഉടനടി രംഗത്തെത്തിയ കരാറുകാര്‍ ജ}ങ്ങളെ സമാധാനിപ്പിച്ചു പ്രതിഷേധത്തിനു തടയിടുകയായിരുന്നു.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌്‌റു സ്റ്റേഡിയം മുതല്‍ ഹൈക്കോടതി വരെയാണ്‌ ആദ്യ ഘട്ടത്തില്‍ അണ്ടര്‍ ഗ്രൗണ്ട്‌ കേബിളിങ്ങിന്റെ പണികള്‍ നടത്തുന്നത്‌.
ഇന്ത്യന്‍ റെയ്‌്‌ല്‍വെ കണ്‍സ്‌ട്രക്‌്‌ഷന്‍ കമ്പ}ിയ്‌ക്കാണ്‌ കരാര്‍ .റോഡ്‌ കുത്തിപ്പൊളിക്കാതെ തന്നെ അണ്ടര്‍ ഗ്രൗണ്ട്‌ കേബിളിങ്ങ്‌ നടത്താന്‍ നിരവധി മാര്‍ഗങ്ങളുണ്ട്‌ പക്ഷേ ഇര്‍കോണ്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കാതെ പഴഞ്ചന്‍ മട്ടില്‍ റോഡ്‌ കുത്തിപ്പൊളിച്ചു ചെയ്യുന്നതാണ്‌ ലക്ഷങ്ങളുടെ നഷ്ടത്തിനും ജനങ്ങളുടെ ബുദ്ധിമുട്ടിനും കാരണമായിരിക്കുന്നത്‌. ആറോളം ജെസിബികളും 200 ഓളം ജോലിക്കാരെയും ഉപയോഗിച്ചാണു രണ്ടാഴ്‌ചയായി കുത്തിപ്പൊളിക്കല്‍ നടന്നുവരുന്നത്‌.ഒരു ഭാഗത്തു റോഡ്‌ പൊളിക്കുന്നതോടെ വാഹ}ങ്ങള്‍ ഗതിമാറ്റി തിരിച്ചുവിടുകയാണ്‌ ഇതോടെ ഗതാഗതം വണ്‍വേ ആയി നിയന്ത്രിച്ചിരിക്കുകയാണ്‌. വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ക്കു യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ്‌ ഈ ഗതിമാറ്റം. നിരവധി വാഹനങ്ങളാണു ഇക്കാരണത്താല്‍ അപകടത്തില്‍പ്പെടുന്നത്‌.
ഇതിനു പുറമെ റോഡ്‌ പൊളിക്കുന്നതോടെ ഉയരുന്ന പൊടിപടലവും ആഴ്‌ചകളായി പാലാരിവട്ടം മുതല്‍ ഹൈക്കോര്‍ട്ട്‌ ജംക്‌്‌ഷന്‍ വരെയുള്ള വഴിയാത്രക്കാര്‍ക്കും സമീപത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്കും ദുരിതം സൃഷ്ടിക്കുകയാണ്‌.
ഇന്നു പണികള്‍ പൂര്‍ത്തിയാക്കുവാനുള്ള അവസാന തീയതിയാണ്‌.പക്ഷേ കരാറുകാര്‍ പണികള്‍ പൂര്‍ത്തിയാക്കുന്നതിലുള്ള അസൗകര്യം കെസിഇബിയെ അറിയിച്ചതിനെ തുടര്‍ന്നു നീട്ടിക്കൊടുത്തിട്ടുണ്ട്‌.
നൂലാമാലകള്‍ പോലെ നഗരത്തില്‍ തലങ്ങുംവിലങ്ങും കിടക്കുന്ന കേബിളുകള്‍ അണ്ടര്‍ഗ്രൗണ്ട്‌ ആക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ കെഎസ്‌ഇബിയുടെ കരാര്‍ പ്രകാരം ഈ കുത്തിപ്പൊളിക്കല്‍ അരങ്ങേറുന്നത്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ