2011, മാർച്ച് 1, ചൊവ്വാഴ്ച

പൊതുജനത്തെ കഴുതകളാക്കി വൈറ്റില ബസ്‌്‌ ടെര്‍മിനല്‍ അടച്ചു


പൊതുജനത്തെ കഴുതകളാക്കിയ ഉദ്‌ഘാടന മാമാമാങ്കത്തിനുശേഷം വൈറ്റില ബസ്‌്‌ ടെര്‍മിനല്‍ അടച്ചു

ഉദ്‌ഘാടനത്തിനു വേണ്ടി കെട്ടിയ കൊടി തോരണങ്ങള്‍ എടുത്തു
മാറ്റുന്നതിനു മുന്‍പു തന്നെ വൈറ്റില ബസ്‌ ടെര്‍മിനല്‍ അടച്ചു പൂട്ടി. ഇനി അടുത്തെങ്ങും ഹബ്‌ തുറക്കാന്‍ സാധ്യതയില്ല.
പ്രാഥമിക പണികള്‍ പോലും പൂര്‍ത്തിയാക്കാത്തതാണു ഹബ്‌ അടച്ചുപൂട്ടാനുള്ള കാരണം. ഇനി പണി പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ വീണ്ടും ഒരു ഉദ്‌ഘാടനം കൂടി വേണ്ടി വന്നേക്കാം.
ശനിയാഴ്‌ച മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ ഉദ്‌ഘാടനം ചെയ്യുമെന്നറിയിച്ചിരുന്നുങ്കൈിലും ഗതാഗത മന്ത്രി ജോസ്‌ തെറ്റയില്‍ ആയിരുന്നു ആദ്യ ബസ്‌ സര്‍വീസ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തത്‌. കൊച്ചിയിലേക്കു വീണ്ടും എത്തുന്ന ഡബിള്‍ ഡെക്കര്‍ ഉള്‍പ്പെടെ നിരവധി കെഎസ്‌ ആര്‍ടി ബസുകള്‍ ഹബില്‍ ഉദ്‌ഘാടനത്തിനു വേണ്ടി ഒരുക്കിയിരുന്നു.ഇതെല്ലാം കെഎസ്‌ആര്‍ടിസി യുടെ ശനിയാഴ്‌ച രാത്രി തന്നെ മാറ്റിയിരുന്നു. അതിനു പിന്നാലെയാണ്‌ ഇന്നലെ രാവിലെ ഷീറ്റുകള്‍ വെച്ചു ഹബിലേക്കുള്ള പ്രവേശനവും അടച്ചത്‌.
കൊച്ചി നഗരത്തിന്റെ വികസനത്തിലെ മുഖമുദ്രകളിലൊന്നായി വിശേഷിപ്പിക്കുന്ന വൈറ്റില മൊബിലിറ്റി ഹബ്‌ കാണാനെത്തിയ നിരവധി പേര്‍ക്കും അടച്ചു പൂട്ടിയ ഹബ്‌ ആണു കാണാനായത്‌.
പകുതി പോലും പണികള്‍ പൂര്‍ത്തിയാക്കാതെ ധൃതി പിടിച്ചാണ്‌ മൊബിലിറ്റി ഹബ്‌ ഉദ്‌ഘാടനം ചെയ്‌തിരിക്കുന്നത്‌. വൈറ്റില ജംക്‌്‌ഷനില്‍ നിന്നും മൊബിലിറ്റി ഹബിലേക്കുള്ള റോഡ്‌ ടാര്‍പോലും ചെയ്‌തിട്ടില്ല.അതേപോലെ ഹബിലെ ഏഴു സ്റ്റാന്‍ഡുകളില്‍ നാലെണ്ണത്തിന്റെ പെയിന്റിങ്ങു പോലും കഴിഞ്ഞിട്ടുള്ളു. ഒന്നാംഘട്ടത്തലെ പകുതി പണികള്‍ മാത്രമാണ്‌ പൂര്‍ത്തിയാക്കിയിട്ടുള്ളു.കണിയാമ്പുഴ പാലം വഴിയുള്ള ഹബിലേക്കു വരുന്ന റോഡ്‌ കഴിഞ്ഞ ആറുമാസമായി പലഭാഗത്തും പൊളിച്ചിട്ടിരിക്കുകയാണ്‌. മൊബിലിറ്റി ഹബിനു സമീപമുള്ള കലുങ്കിന്റെ പണികളും നടന്നു വരുകയാണ്‌. അതിനുശേഷം മാത്രമെ കണിയാമ്പുഴ പാലം വീതികൂട്ടുന്നതടക്കമുള്ള മറ്റുപ്രധാന പണികള്‍ ആരംഭിക്കുകയുള്ളു.
മൊബിലിറ്റി ഹബിനുവേണ്ടി റോഡ്‌ പൊളിച്ചതോടെ കഴിഞ്ഞ ആറുമാസമായി ദുരിതത്തിലാണെന്ന്‌ }ാട്ടുകാര്‍ പറഞ്ഞു. തൃപ്പൂണിത്തുറ,എരൂര്‍ ഭാഗത്തേക്കു പോകാന്‍ ജനങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്ന റോഡ്‌ ആണിത്‌.

ദീര്‍ഘദൂര ബസുകള്‍ക്ക്‌ ഈ ഹബ്ബില്‍നിന്നും സര്‍വീസ്‌ തുടങ്ങാ}ും അവസാനിപ്പിക്കാനും ഉദ്ദേശിച്ചുകൊ|ുള്ള ഹബിനു മൊത്തം 400 കോടിരൂപയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. സിറ്റി സര്‍വീസുകളും ഹബില്‍ നിന്നും ആരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്‌. വാഹനങ്ങള്‍ക്കു പാര്‍ക്കിങ്ങ്‌ സൗകര്യം,ഫുഡ്‌കോര്‍ട്ട്‌,ടോയിലറ്റ്‌ ബ്ലോക്ക്‌ എന്നിവയാണ്‌ ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിക്കു.ഒന്നാം ഘട്ടത്തില്‍ ഏഴു ബസ്‌ ബേകള്‍ പൂര്‍ത്തിയാക്കുമെന്നറിയിച്ചത്‌ .ഇതില്‍ നലെണ്ണത്തിന്റെ പെയിന്റ്‌ ജോലികള്‌ മാത്രമാണ്‌ പൂര്‍ത്തിയാക്കിയിട്ടുള്ളത്‌. 13എണ്ണമാണ്‌ ഇതില്‍ തീര്‍ക്കേണ്ടത്‌. ഒരേസമയം 35 ബസുകള്‍ക്കുള്ള പാര്‍ക്കിങ്ങ്‌ സൗകര്യമാണ്‌ ഏര്‍പ്പെടുത്തേണ്ടത്‌
75 ദിവസത്തിനകം പണി പൂര്‍ത്തിയാക്കാമെന്ന വ്യവസ്ഥയിലാണ്‌ ഡിസംബര്‍ 16നു നിര്‍മാണ പ്രവര്‍ത്തനം തുടങ്ങിയത്‌. ഈ തീയതി അവസാനിക്കുന്നതി}ു മുന്‍പു തന്നെ പണിപൂര്‍ത്തിയാക്കാതെ തന്നെ ഉദ്‌ഘാടനം നടത്തുകയായിരുന്നു. 75 ഏക്കര്‍ പ്രദേശശത്തുയരുന്ന മൊബിറ്റി ഹബില്‍ ആറേക്കറിലാണ്‌ ഒന്നാംഘട്ടം നടപ്പിലാക്കുന്നത്‌
പ്രാഥമിക ടെര്‍മി}ല്‍ .മൂന്നുഘട്ടങ്ങളിലായി 400 കോടി രൂപ ചെലവുള്ള പദ്ധതിയുടെ പ്രാഥമിക ടെര്‍മിനല്‍ നിര്‍മാണമുള്‍പ്പെടെയുള്ള ആദ്യ രണ്ടു ഘട്ടത്തിനു 200 കോടി രൂപയാണ്‌ ചെലവു പ്രതീക്ഷിക്കുന്നത്‌.
ഉദ്‌ഘാടനം കഴിഞ്ഞതോടെ ഇനി പണികള്‍ മന്ദഗതിയിലാകുമെന്നാണ്‌ ആശങ്ക.ഇങ്ങനെവന്നാല്‍ പലതവണ ഉദ്‌ഘാടനം ചെയ്‌ത എറണാകുളംബോട്ട്‌ ജെട്ടിയ്‌ക്കു സമീപത്തെ റവന്യു ടവറിന്റെ ഗതിയാകും.കൊട്ടിഘോഷിച്ചു ഉദ്‌ഘാടനം നടത്തിയ വൈറ്റില ബസ്‌ ടെര്‍മിനലിനും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ