2011, ജനുവരി 3, തിങ്കളാഴ്‌ച

അവശ്യസാധനവില കുതിച്ചു കയറുന്നു,ഹോട്ടല്‍ മേഖല പ്രതിസന്ധിയില്‍







വശ്യസാധന വില കുതിച്ചു കയറുന്നതോടെ ഹോട്ടല്‍ വ്യവസായ മേഖല പ്രതിസന്ധിയിലായി.ഭക്ഷണസാധനങ്ങളുടെ വില വര്‍ധിപ്പിക്കാതെ പിടിച്ചു ില്‍ക്കാനാവില്ലെന്നാണ്‌ ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്‌.നഗരത്തിലെ ചെറുകിട ഇടത്തരം ഹോട്ടലുകളും അടച്ചു പൂട്ടല്‍ ഭീഷണിയിലാണ്‌.
അവശ്യ സാധനങ്ങളുടേയും മാംസ മത്സ്യാദികളുടേയും വില കുതിച്ചുയരുന്നതോടെയാണ്‌ ഹോട്ടലുകള്‍ പ്രതിസന്ധിയിലായിരിക്കുന്നത്‌.പാചക വാതകത്തിന്റെയും അരിയുടേയും പഞ്ചസാരയുടേയും സവാളയുടേയും വെളുത്തുള്ളിയുടേയും വില കുതിച്ചുയര്‍ന്നതോടെയാണ്‌ സാധ} വില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടാായിരിക്കുന്നത്‌.
എന്നാല്‍ സാധാരണക്കാര്‍ ഉപഭോക്താക്കളായുള്ള ഇടത്തരം ചെറുകിട ഹോട്ടലുകള്‍ക്ക്‌ വില വര്‍ധിപ്പിക്കാനാവാത്ത സാഹചര്യമാണുള്ളത്‌. 2008-2009ല്‍ 1041 ആയിരുന്ന പാചക വാതകത്തിന്റെ വില 2010 ഡിസംബര്‍ ആകുമ്പോള്‍ 1120ല്‍ എത്തി. പഞ്ചാസാര വല 16.50രൂപയില്‍ നിന്നും 35.50 രൂപയിലെത്തി.തേയില വില 105ല്‍ നിന്നും 160 ആയി.സവാള വില 10 രൂപയില്‍ നിന്നും 59 രൂപയില്‍ എത്തി നില്‍ക്കുന്നു.ഇതിനെല്ലാം ആനുപാതികമായി വില വര്‍ധിപ്പിക്കാതെ നിലനില്‍ക്കാനാവില്ലെന്നു ഹോട്ടലുടമകള്‍ പറഞ്ഞു. എന്നാല്‍ ഇതനുസരിച്ചു ഉപഭോക്താക്കളുടെ നില കണക്കിലെടുത്തു വില വര്‍ധിപ്പിക്കാനാവാത്ത നിലയിലായി. എത്ര വില വര്‍ധിപ്പിച്ചാലും ഹോട്ടലുകള്‍ക്ക്‌ നിലനില്‍ക്കാന്‍ പാടുപെടുകയാണെന്നു അദ്ദേഹം പറഞ്ഞു.ഈ വില വര്‍ധ} കാരണം ഹോട്ടലുകള്‍ അടച്ചുപൂട്ടേണ്ട ഗതികേടിലാണ്‌.
അവശ്യസാധ}ങ്ങള്‍ ന്യായവിലക്കു ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നതാണ്‌ ഹോട്ടല്‍ ആന്റ്‌ റസ്റ്റോറന്റ്‌ അസോസിയേഷന്റെ ആവശ്യം . ആവശ്യങ്ങളുന്നയിച്ചു കടയടപ്പു സമരം ഉള്‍പ്പെടെയുള്ള സമരമാര്‍ഗങ്ങള്‍ സ്വീകരിക്കാ}ാണ്‌ അസോസിയേഷന്റെ തീരുമാനം. ഇനിയും പച്ചക്കറികള്‍,പലവ്യഞ്‌ജ}ങ്ങള്‍ ,മാംസം ,മത്സ്യം എന്നിവയ്‌ക്കു വില കൂടിയാല്‍ പല ഹോട്ടലുകളും അടച്ചുപൂട്ടേണ്ടി വരും.
വിലക്കയറ്റത്തിന്റെ ഭാഗമായുള്ള ഹോട്ടല്‍ ഭക്ഷണവില വര്‍ധന സാധാരണക്കാര്‍ക്കും താങ്ങാനാകുന്നില്ല. ചായക്ക്‌ അഞ്ചു രൂപ മുതല്‍ ഏഴു രൂപവരെയാണ്‌ ഇപ്പോഴത്തെ വില. വെജിറ്റേറിയന്‍ ഊണിനു 37 രൂപ വരെ ഈടാക്കുമ്പോള്‍ }ോണ്‍ വെജിറ്റേറിയന്‍ ഊണിനു 60 രൂപ വരെ നല്‍കണം.ദോശ വില 15 രൂപ വരെയും മസാല ദോശ വില 37 രൂപവരെയുമാണ്‌.
ഈ നില തുടര്‍ന്നാല്‍ ഭക്ഷണ സാധന വില കുതിക്കുകയും സാധാരണക്കാര്‍ക്ക്‌ ഹോട്ടലുകളില്‍ കയറാനാവാത്ത നിലയുമാകും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ