ദേശീയ പാത വികസനത്തിന്റെ പേരില്‍ അണിയറയില്‍ കോടിക്കണക്കിനു രൂപയുടെ അഴിമതിക്കു ഒരുക്കം .ദേശീയ പാത 47ന്റെയും 17ന്റെയും വീതികൂട്ടിയുള്ള നിര്‍മാണം ബിഒടി വ്യവസ്ഥയില്‍ സ്വകാര്യ കമ്പ}ികളെ ഏല്‍പിച്ച് ചുങ്കപ്പിരിവിന്റെ മറവില്‍ ജനങ്ങളെ കൊള്ളയടിക്കാനുള്ള അവസരം ഒരുക്കുകയാണ്.
ബിഒടി വ്യവസ്ഥയില്‍ വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ സ്വകാര്യ കോര്‍പറേറ്റുകളെ ഏല്‍പ്പിച്ചു 30വര്‍ഷത്തേക്കു ചുങ്കം പിരിക്കാനുള്ള അവകാശം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന അനുമതിയാണ് കോടികളുടെ വെട്ടിപ്പിന്റെ പിന്നാമ്പുറം. പാലക്കാട് വാളയാര്‍ മുതല്‍ തിരുവനന്തപുരം കളിയിക്കാവിള വരെയുള്ള എന്‍എച്ച് 47ന്റെയും കാസര്‍ഗോഡ് മഞ്ചേശ്വരത്തു തുടങ്ങി എറണാകുളം ഇടപ്പള്ളിയില്‍ അവസാനിക്കുന്ന എന്‍എച്ച് 17ന്റെയും വികസന പ്രവര്‍ത്തനങ്ങളാണ് വിവാദത്തിലായിരിക്കുന്നത്.
കേരള റോഡ് നയം അ}ുസരിച്ച് നാലുവരി പാത }ിര്‍മാണത്തി}ു ഒരു കിലോമീറ്റര്‍ നിര്‍മാണത്തിനു അഞ്ചു കോടി രൂപ വേണ്ടി വരുമെന്നണ് എസ്റ്റിമേറ്റ് എന്നാല്‍ ബിഒടി വ്യവസ്ഥയില്‍ ദേശീയ പാതനിര്‍മാണം ഏറ്റെടുക്കുന്ന സ്വകാര്യ കോര്‍പറേറ്റ് കമ്പ}ികള്‍ കണക്കാക്കുന്ന എസ്റ്റിമേറ്റ് 22 കോടി രൂപയാണ്. ഇത്തരത്തില്‍ പല മടങ്ങ് അധിക തുക കാണിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ആകെ എസ്റ്റിമേറ്റ് തുകയുടെ 40ശതമാ}ം ഗ്രാന്റ് കൈവശപ്പെടുത്തുകയാണ് ലക്ഷ്യം. ഇത്തരത്തില്‍ കിലോമീറ്ററിനു എട്ടു കോടി രൂപവരെ ഗ്രാന്റ് ലഭിക്കും.
കിലോമീറ്ററിനു കേരള റോഡ് പോളിസി അനുസരിച്ചു കണക്കാക്കിയതി}േക്കാളും പലമടങ്ങ് അധികം തുക }േടിയെടുക്കുന്നതിനു പുറമെയാണ് 30വര്‍ഷത്തേക്ക് ടോള്‍ പിരിവ് നടത്തുന്നത്. ദേശീയ പാതകളെ സ്വകാര്യവത്‌കരിച്ച് ടോള്‍ പാതകളാക്കാനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്നു ഇത്തരം കണക്കുകള്‍ വ്യക്തമാക്കുന്നു.
വികസ}ത്തിന്റെ പേരില്‍ ജ}ിച്ച മണ്ണില്‍ നിന്നും കുടിയൊഴിപ്പിച്ചവരെ വീണ്ടും കുടിയൊഴിപ്പിച്ചും തുഛമായ നഷ്ടപരിഹാരം }ല്‍കി മാത്രം ഭൂമി ഏറ്റെടുത്തും കൊണ്
ുള്ള ദേശീയ പാത വികസന നടപടികളിലൂടെ ലക്ഷ്യമിടുന്നത് വന്‍ അഴിമതിയാണെന്നു ദേശീയ പാത സംയുക്തസമര സമിതി ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ ദേശീയ പാത വികസനത്തിന്റെ മറവില്‍ രാജ്യത്ത് അരങ്ങേറുന്നത് ഇതുവരെ കണ്ട ഏറ്റവും വലിയ അഴിമതിയായ 2ജി സ്‌പെക്ട്രം അഴിമതിയേക്കാള്‍ ഭീകരമായ അഴിമതിയാണ് കേരളത്തില്‍ നടക്കാന്‍ പോകുകയാണെന്ന് മുന്നിറിയിപ്പ് നല്‍കുന്നു.
കേന്ദ്ര റോഡ് ഗതാഗത വികസന മന്ത്രി കമല്‍}ാഥ് റോഡ് വികസ}പദ്ധതികളിലൂടെ കോടികളുടെ അഴിമതിക്കു പങ്കു പറ്റുന്നതായി തെളിഞ്ഞിട്ടെണ്ടെന്നു സംയുക്ത സമരസമിതി ആരോപിച്ചു.
ദേശീയ പാതയ്‌ക്ക് ബിഒടി എന്ന കെണിയൊരുക്കി കോടികള്‍ കൊയ്യുന്നവര്‍ ടോള്‍ പിരിവിലൂടെ 30 വര്‍ഷത്തേക്കാണ് പോതുജ}ങ്ങളെ പിഴിയുക. ഓരോ 50 കിലോമീറ്ററിലും ടോള്‍ബൂത്തുകള്‍ സ്ഥാപിച്ചു വാഹ}ങ്ങള്‍ക്കു വലുപ്പമനുസരിച്ചു വ്യത്യസ്ഥമായ ടോള്‍ പിരിച്ചെടുക്കും.ടോള്‍ ബൂത്ത് കടന്നു പത്ത് കിലോമീറ്റര്‍ മാത്രം യാത്രചെയ്യേവര്‍ വരെ 50 കിലോമീറ്ററിന്റെ ടോള്‍ നല്‍കേണ്ട സാഹചര്യത്തിലേക്കാണ് സ്ഥിതിഗതികള്‍ നീങ്ങുന്നത്. ചരക്കുവാഹ}ങ്ങള്‍ വിവിധ ബൂത്തുകളില്‍ ടോള്‍ കൊടുക്കേണ്ടി വരുമ്പോള്‍ അവശ്യ സാധന വില എല്ലാ പരിധിയും ലംഘിച്ചു കുതിക്കും.
30വര്‍ഷം എന്ന കാലാവധിയുമായി ടോള്‍ പിരിവ് ആരംഭിക്കുന്നവര്‍ പിന്നീട് ഒരിക്കലും ടോള്‍ പിരിവ് അവസാ}ിപ്പിക്കാറില്ല എന്നതാണ് ഇതുവരെയുള്ള അ}ുഭവം. ബിഒടി ലോബിയുടെ ചട്ടുകങ്ങളായി രാഷ്ട്രീയ -ഉദ്യോഗസ്ഥ ലോബി മാറുമ്പോള്‍ വരാനിരിക്കുന്ന ദേശീയ പാത വികസനം അഴിമതിയിലേക്കുള്ള പാതകളായ ഇരുണ്ട പാതകള്‍ ആയിമാറും.
ദേശീയ പാതകളെ അഴിമതി പാതകളാക്കിക്കൊണ്ട് ദേശീയ പാത വികസ}ം വന്‍ അഴിമതിയിലേക്കു നീങ്ങുന്നതിന്റെ സൂചനകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. എന്‍എച്ച് 47ന്റൈയും എന്‍എച്ച് 17ന്റെയും നിര്‍മാണം സ്വകാര്യ കമ്പ}ികളെ ബിഒടി വ്യവസ്ഥയില്‍ ഏല്‍പിച്ചുകൊണ്ടാണ് ഈ അഴിമതി നടക്കുന്നത്.30വര്‍ഷം കൊണ്ടു ബിഒടി വ്യവസ്ഥയില്‍ ഏര്‍പ്പെടുന്ന കമ്പനികള്‍ക്കു 75,000 കോടി വരെ സാധാരണ ജനങ്ങളില്‍ നിന്നും പിരിച്ചെടുക്കാവുന്ന വിധത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. 17ലക്ഷം ജ}ങ്ങളെയാണ് ഈ റോഡ് വികസനത്തിലൂടെ കുടിയൊഴിപ്പിക്കപ്പെടുന്നത്. സ്വന്തം ഭൂമി നഷ്ടപ്പെടുന്ന ഈ പാവങ്ങള്‍ക്കു ചുങ്കം കൊടുത്തുവേണം നഷ്ടപ്പെട്ട സ്വന്തം ഭൂമിയിലൂടെ ഇനി ജീവിതകാലം മുഴുവനും സഞ്ചരിക്കാന്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ