2010, നവംബർ 9, ചൊവ്വാഴ്ച

കോണ്‍ഗ്രസില്‍ അടിപിടി തമ്മിലടി



32 വര്‍ഷത്തെ എല്‍ഡിഎഫ്‌ ഭരണം അവസാ}ിപ്പിച്ചുകൊണ്ടു വന്ന കൊച്ചി കോര്‍പ്പറേഷനിലെ യുഡിഎഫ്‌ ഭരണം തുടങ്ങുന്നതനു മുന്‍പു തന്നെ കല്ലുകടി. അടുത്ത കാലത്തായി നിര്‍ജീവമായിരുന്ന ഗ്രൂപ്പ്‌ വഴക്കിനു കൊച്ചി നഗരസഭയിലെ മേയര്‍ ആയി ടോണി ചമ്മണിയെ പ്രഖ്യാപിച്ചതിലൂടെ സജീവമാക്കിയിരിക്കുന്നു.
യുഡിഎഫിനു മുന്‍തൂക്കം ലഭിച്ചാല്‍ മേയര്‍ സ്ഥാനത്തേക്കു പരിഗണിച്ചിരുന്ന പ്രതിപക്ഷനേതാവ്‌ എ.ബി സാബു 29ാം ഡിവിഷനില്‍ 14 വോട്ടിനു പരാജയപ്പെട്ടതോടെയാണു ഗ്രൂപ്പു വഴക്കിനു തുടക്കം. തന്നെ എന്‍.വേണുഗോപാല്‍ തോല്‍പ്പിച്ചതാണെന്നാരോപണവുമായി എ.ബി സാബു രംഗത്തെത്തി. അറിയപ്പെടുന്ന ഐ ഗ്രൂപ്പുകാരനായ വേണുഗോപാലിനെതിരായ കരു}ീക്കങ്ങള്‍ ഇതോടെ സജീവമായി. കൗണ്‍സിലര്‍മാര്‍ക്കിടയില്‍ വ്യക്തമായ മുന്‍തൂക്കം ഉണ്ടെന്നു കരുതുന്ന എ ഗ്രൂപ്പും ഇതോടെ തങ്ങളുടെ പ്രതിനിധിയായ ടോണി ചമ്മിണിയെ മേയര്‍ സ്ഥാനത്തേക്കു ഉയര്‍ത്തിക്കൊണ്ടുവരാന്‍ തീരുമാനിച്ചു.
ടി.ജെ വിനോദ്‌ തുടക്കത്തില്‍ തന്നെ പിന്‍വാങ്ങിയതോടെ ഐ ഗ്രൂപ്പില്‍ നിന്നും ലിനോ ജേക്കബും എന്‍.വേണുഗോപാലുമാണ്‌ മേയര്‍ സ്ഥാനത്തേക്കു രംഗത്തേക്കു വന്നത്‌.ഇതോട തുടക്കത്തില്‍ പോരാട്ടത്തിനു തയാറാകാതിരുന്ന എ ഗ്രൂപ്പ്‌ ടോണി ചമ്മിണിയെ മുന്നില്‍ നിര്‍ത്തി പോരാട്ടത്തിനു ഒരുങ്ങിയതോടെ എന്‍.വേണുഗോപാലിന്റെ നില പരുങ്ങലിലായി. ഒടുവില്‍ 39 കോണ്‍ഗ്രസുകാരായ കൗണ്‍സിലര്‍മാരില്‍ 26പേരുടെ പിന്തുണയോടെ ടോണി ചമ്മിണി മേയര്‍ സ്ഥാനത്തേക്കു നീങ്ങി.
വയലാര്‍ രവി പക്ഷത്തുള്ള എ.ബി സാബു പക്ഷത്തിന്റെയും വേണുഗോപാലി}െല എതിര്‍ക്കുന്ന ഐ ഗ്രൂപ്പൂകാരുടെയും പിന്തുണ ടോണി ചമ്മിണിക്കു ലഭിച്ചു. കോണ്‍ഗ്രസ്‌ എസിലും ഡിഐസിയിലും പിന്നെ വീണ്ടുും കോണ്‍ഗ്രസിലും ചേക്കേറിയ പാരമ്പര്യവും വേണുഗോപാലിനു വിലങ്ങുതടിയായി.
അതേസമയം വേണുഗോപാലിനു പകരം ലിനോ ജേക്കബിനെ മുന്നില്‍ നിര്‍ത്തിയിരുന്നുവെങ്കില്‍ ടോണി ചമ്മിണിക്കു ഇത്രയെളുപ്പം ജയിക്കാന്‍ കഴിയുമായിരുന്നില്ല. പലതവണ നിയമസഭയിലേക്കു സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ വിലങ്ങുതടിയായ സ്വന്തം പ്രതിഛായ തന്നെ ഇത്തവണയും ലിനോ ജേക്കബിനെ പിന്നിലേക്കു വലിച്ചതു എ ഗ്രൂപ്പിനു അനുകൂലഘടകമായി.
എന്‍ .വേണുഗോപാലിനു തിരിച്ചടികിട്ടിയതോടെ ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റിയില്‍ പുതിയ പ്രശ്‌}ങ്ങള്‍ ഉടലെടുക്കുകയാണ്‌.ജാതി,മത,വോട്ടു സമവാക്യങ്ങളാണ്‌ ടോണി ചമ്മിണിയെ തെരഞ്ഞെടുത്തതിനു പിന്നിലെന്നാണു വേണുഗോപാല്‍ പക്ഷം പറയുന്നത്‌. എന്നാല്‍ സമുദായ - ഗ്രൂപ്പുകളികള്‍ക്കു ഇത്തവണ തുടക്കമിട്ടത്‌ എന്‍.വേണുഗോപാലാണെന്നാണ്‌ മറുപക്ഷവും കുറ്റപ്പെടുത്തുന്നു.
നിലവിലെ വ്യവസ്ഥ പ്രകാരം അഞ്ചുവര്‍ഷകാലാവധിയും ടോണി ചമ്മിണി തന്നെ മേയര്‍ സ്ഥാനത്തു തുടരും.എന്നാല്‍ രാജി ഭീഷണി വേണുഗോപാല്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ മേയര്‍ സ്ഥാനം പങ്കിട്ടുനല്‍കികൊണ്ട്‌ ഒരു ഒത്തു തീര്‍പ്പിനും കെപിസിസി ശ്രമം നടത്തിയേക്കും. കെ.കരുണാകരന്റെ ഭരണകാലത്ത്‌ വലം കൈ ആയിരുന്ന എന്‍.വേണുഗോപാലി}ു ഈ ഗ്രൂപ്പിന്റെ ശക്തമായ പിന്തുണയും ഉണ്ട്‌.
അതേസമയം ടോണി ചമ്മിണിയെ തെരഞ്ഞടുത്തതോടെ എ വിഭാഗം കൂടുതല്‍ ശക്തമായി.പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുന്നതിനു മുന്‍പ്‌ എ വിഭാഗം കൗണ്‍സിലര്‍മാര്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു.യോഗത്തില്‍ കോണ്‍ഗ്രസ്‌ നേതാക്കളായ എ.സി ജോസ്‌,ഡോമനിക്ക്‌ പ്രസന്റേഷന്‍ എംഎല്‍എ എന്നിവര്‍ ചര്‍ച്ചയ്‌ക്ക്‌ നേതൃത്വം നല്‍കി.39 കോണ്‍ഗ്രസ്‌ കൗണ്‍സിലര്‍മാരില്‍ 24 പേര്‍ എ വിഭാഗക്കാരായിരുന്നു.കേന്ദ്ര മന്ത്രി കെ.വി തോമസും അവസാന നിമിഷം ടോണി ചമ്മിണിക്കുവേണ്ടി നിലകൊണ്ടതും സവിശേഷതയായി.
എന്‍.വേണുഗോപാലി}ോടുള്ള വിദ്വേഷം മൂലം എ.ബി സാബുവും ടോണി ചമ്മിണിയെ പിന്തുണച്ചു.കഴിഞ്ഞ ദിവസം ലിനോ ജേക്കബും എന്‍.വേണുഗോപാലും തമ്മിലായിരുന്നു മേയര്‍ സ്ഥാ}ത്തി}ു വേി പോരാടിയിരുന്നത്‌.അവസാനം പൊതു ശത്രുവിനെതിരെ ഇരുവരും ഒരുമിച്ചെങ്കിലും അപ്പോഴേക്കും കാര്യങ്ങള്‍ കൈപ്പിടിയില്‍ നിന്നും വഴുതിയിരുന്നു.വോട്ടിനു ഇട്ടാല്‍ തോല്‍വി ഉറപ്പായിരുന്ന ഏ വിഭാഗം തുടക്കം മുതല്‍ വോട്ടെടുപ്പ്‌ വേണ്ട എന്ന നിലപാടാണ്‌ സ്വീകരിച്ചിരുന്നത്‌.ഇതിനു വേണ്ടത്ര പിന്തുണ പാര്‍ട്ടിയില്‍ നിന്നും ലഭിച്ചില്ല.എന്തായാലും അപ്രതീക്ഷിത മുന്നേറ്റമാണ്‌ എ വിഭാഗം നടത്തിയിരിക്കുന്നത്‌.
കോണ്‍ഗ്രസില്‍ മാത്രമല്ല യുഡിഎഫിലും മേയര്‍ ,ഡപ്യുട്ടി മേയര്‍ സ്ഥാ}ത്തേക്കുള്ള സ്ഥാ}ാര്‍ഥികളെ നിശ്ചിച്ചതു അപസ്വരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്‌. ഡപ്യുട്ടി മേയര്‍ സ്ഥാനത്തേക്കു ഭദ്രാ സതീഷിനെ ഏകകണ്‌ഠമായിട്ടാണു തെരഞ്ഞെടുത്തതെങ്കിലും യുഡിഎഫിലെ പ്രധാ} ഘടക കക്ഷിയായ മുസ്ലിം ലീഗ്‌ ആദ്യം തന്നെ ഡപ്യുട്ടി മേയര്‍ സ്ഥാനത്തിനു അവകാശം ഉന്നയിച്ചിരുന്നു.കലൂര്‍ }ോര്‍ത്തില്‍ നന്നും ജയിച്ച പാത്തുക്കുട്ടി അഷ്‌റഫിനെ ഡപ്യുട്ടി മേയറായി പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ മുസ്ലിംലീഗിന്റെ ആവശ്യം കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ട്ടി യോഗം പരിഗണിക്കുകകൂടി ചെയ്‌തില്ല .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ