2010, നവംബർ 3, ബുധനാഴ്‌ച

ഇടപ്പിള്ളി പാലം പണി ഇഴഞ്ഞു തുടങ്ങി



വര്‍ഷങ്ങളായി പാതിവഴിയില്‍ കിടക്കുന്ന ഇടപ്പള്ളി റെയ്‌ല്‍വെ മേല്‍പ്പാലത്തിന്റെ പണികള്‍ വീണ്ടും തുടങ്ങി.http://kochivaartha.blogspot.com
ദേശീയ പാത 17ല്‍ ഇടപ്പള്ളി മേല്‍പ്പാലത്തിന്റെ ശേഷിക്കുന്ന ഭാഗത്തിന്റെ പണികളാണു ആരംഭിച്ചിരിക്കുന്നത്‌.2008 ഒക്‌റ്റോബറില്‍ പൂര്‍ത്തിയാകേംണ്ടിയിരുന്ന മേല്‍പാലത്തിന്റെ പണി ആദ്യ കരാറുകാരന്‍ വീഴ്‌ചയെ തുടര്‍ന്നാണു ഒരുപതിറ്റാിലേറെ നീണ്ടുപോയത്‌.
നിലവിലുള്ള കരാര്‍ കാലാവധിക്കു ശേഷം ഒരു വര്‍ഷം കൂടി നല്‍കിയിട്ടും ആദ്യ കരാറുകാരനു പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.ഇതേതുടര്‍ന്നു റീ ടെന്‍ഡര്‍ വിളിച്ചാണു പണി പുനരാരംഭിച്ചത്‌.13 പിയര്‍ ക്യാപ്പുകളാണു പൂര്‍ത്തിയാകാനുള്ളത്‌.ഇതില്‍ ഒന്‍പതെണ്ണത്തിന്റെ നിര്‍മാണമാണു അദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നത്‌.മഴ തുടരുന്നതും ഉദ്ദേശിച്ച രീതിയില്‍ പണി തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല.സ്‌പാ}ുകളുടെ നിര്‍മാണം ആരംഭിച്ചുവെങ്കിലും മഴവെള്ളം കെട്ടിക്കിടക്കുന്നതുമൂലം പണികള്‍ക്കു തടസമായി.
ഒരുവര്‍ഷത്തിനകം തന്നെ പണി പൂര്‍ത്തിയാക്കാനാകുമെന്നാണു കരാര്‍ ഏറ്റെടുത്തിരിക്കുന്ന ചെറിയാന്‍ വര്‍ക്കി കണ്‍സ്‌ട്രെക്‌്‌ഷന്‍സിന്റെ പ്രതി}ിധികള്‍ പറഞ്ഞു. 21.75 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ ചെറിയാന്‍ വര്‍ക്കി കണ്‍സ്‌ട്രെക്‌്‌ഷന്‍സ്‌ കരാര്‍ ഏറ്റെടുത്തിരിക്കന്നത്‌.12 കോടിയുടെ പ്രവര്‍ത്തനം മുന്‍കരാറുകാര്‍ ഇതിനകം പാലത്തില്‍ നടത്തിയിട്ടുണ്ട്‌്‌
നിര്‍മാണത്തിലെ അപാകത മൂലം ആദ്യ കരാറുകാരായ കൊല്ലം കായിക്കര കണ്‍സ്‌ട്രക്‌്‌ഷന്‍സിനെ ഒഴിവാക്കേണ്ടി വന്നു.പിന്നീടു വീണ്ടും ടെന്‍ഡര്‍ വിളിച്ചെങ്കിലും ആദ്യ ടെന്‍ഡര്‍ കേന്ദ്രം അ}ുമതി }ല്‍കിയില്ല. പിന്നീട്‌ കേന്ദ്രത്തിന്റെ }ിര്‍ദേശം അ}ുസരിച്ച്‌ വീും ടെന്‍ഡര്‍ വിളിച്ചതില്‍ നിന്നാണു ചെറിയാന്‍ വര്‍ക്കി കണ്‍സ്‌ട്രക്‌്‌ഷന്‍സിെന തെരഞ്ഞെടുത്തത്‌.

2007 ല്‍ പൂര്‍ത്തിയാകേണ്ട്‌ിയിരുന്ന പാലം അടുത്തിടെയാണു റീ ടെണ്ടര്‍ ്‌. റെയ്‌ല്‍വെ നിര്‍മിക്കേനിയിരുന്ന 45 മീറ്റര്‍ പാലം പൂര്‍ത്തിയായിട്ടു അഞ്ചുവര്‍ഷത്തോളമായി,ബാക്കിയുള്ള 1.75 മീറ്റര്‍ ഭാഗമാണു ഇനിയും പൂര്‍ത്തിയാക്കനുള്ളത്‌.2005 ഓഗസ്റ്റില്‍ പാലത്തിനു തറക്കല്ലിടുമ്പോള്‍ എസ്റ്റിമേറ്റ്‌ 17 കോടിയായിരുന്നു .ഇന്ന്‌ അത്‌ 25 കോടി കഴിഞ്ഞു. 2004ല്‍ 10 കോടിയോളം മുടക്കിയാണ്‌ പാലത്തിനു സ്ഥലമെടുത്തത്‌. നിരവധി കോടികളാണു സര്‍ക്കാരിനു പണി നീണ്ടു പോയതു കൊണ്ടു നഷ്ടം സംഭവിച്ചിരിക്കുന്നത്‌.
ദേശീയ പാത 17ലെ ഗതാഗതക്കുരുക്കിനു പ്രധാന കാരണമായ ഇടപ്പള്ളി റെയ്‌ല്‍വേ ഗേറ്റ്‌ നിരന്തരം ദുരിതങ്ങളാണു ഇതുവഴിയുള്ള ആയിരക്കണക്കിനു യാത്രക്കാര്‍ക്കു നല്‍കുന്നത്‌. അത്യാസന്ന നിലയിലുള്ള രോഗികളുമായി അമൃത ആശുപത്രിയിലേക്കു വരുന്ന ആംബുലന്‍സുകളും ഗേറ്റില്‍ കുടുങ്ങുന്നതു പതിവ്‌ കാഴ്‌ചയാണ്‌. നിരവധി തവണ കേന്ദ്ര റെയ്‌ല്‍വെ മന്ത്രിമാര്‍ക്കു നിവേദനം നല്‍കിയിട്ടും പാലം പണി നീണ്ടു പോകുകയായിരുന്നു.നീണ്ടനാളത്തെ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ശേഷമാണു പാലം പണി ആരംഭിച്ചിരിക്കുന്നത്‌.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ