2022 ഏപ്രിൽ 28, വ്യാഴാഴ്‌ച
ഇരിഞ്ഞാലക്കുട സര്‍ക്കാര്‍ ആശുപത്രിയ്ക്ക് കേരള ഫീഡ്സ് ആംബുലന്‍സ് നല്‍കും
കൊച്ചിയെ കൂടുതൽ ഭിന്നശേഷി സൗഹൃദപരമാക്കണം : ഹൈബി ഈഡൻ എം.പി
കൊച്ചിയെ കൂടുതൽ ഭിന്നശേഷിസൗഹൃദപരമാക്കികൊണ്ട് ഭിന്നശേഷിക്കാരായ സഹോദരങ്ങളെ സമൂഹത്തോട് ചേർത്തു നിർത്തണമെന്ന് ഹൈബി ഈഡൻ എം. പി. റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ എറണാകുളം - അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ നടത്തിയ കൃത്രിമ അവയവദാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിയെ ഭിന്നശേഷിസൗഹൃദപരമാക്കുക എന്ന തന്റെ സ്വപ്ന പദ്ധതിക്ക് ഈ ക്യാമ്പ് ഒരു പൊൻതൂവലായിത്തീരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചി മിഡ് ടൗൺ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് സി. എ ജനാർദ്ദന പൈ അധ്യക്ഷത വഹിച്ച ചടങ്ങിൽ എറണാകുളം - അങ്കമാലി അതിരൂപതാ വികാരി ജനറൽ ഫാ. ഡോ. ഹോർമിസ് മൈനാട്ടി വിശിഷ്ടാതിഥിയായിരുന്നു. സഹൃദയ ഹെഡ് ഓഫീസിൽ വച്ച് നടത്തിയ സൗജന്യ കൃത്രിമ അവയവദാന ക്യാമ്പിന്റെ ആദ്യഘട്ടമായി 50 ഗുണഭോക്താക്കൾക്കാണ് അവസരം നൽകിയത്. സമൂഹത്തിന്റെ മുൻനിരയിലേക്ക് ഭിന്നശേഷിക്കാരെ ഉയർത്തിക്കൊണ്ട് വരുന്നതിന് സഹൃദയ നിരവധി പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. വരുംദിനങ്ങളിൽ അർഹരായ കൂടുതൽ ആളുകളിലേക്ക് സഹായമെത്തിക്കുമെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അറിയിച്ചു. റോട്ടറി ക്ലബ് വാക് എഗൈൻ പ്രോജക്ട് ചെയർമാൻ ജോർജ്ജുകുട്ടി കരിയാനപള്ളി, പ്രോജക്ട് ഡിസ്ട്രിക്ട് ചെയർമാൻ ബാബു കണ്ണൻ, മുൻ ഡിസ്ട്രിക്ട് ഗവർണർ ബാബു ജോസഫ്, കൊച്ചി റോട്ടറി ക്ലബ്ബ് സെക്രട്ടറി അഡ്വ. മരിയൻ പോൾ, സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആൻസിൽ മൈപ്പാൻ, പ്രോജക്ട് കോർഡിനേറ്റർ സെലിൻ പോൾ എന്നിവർ പ്രസംഗിച്ചു.
കടയ്ക്കല്‍ താലൂക്ക് ആശുപത്രിയുടെ പുരോഗതിക്കായി
കേൾവി പരിശോധനാ ക്യാമ്പ് നടത്തി
2022 ഏപ്രിൽ 19, ചൊവ്വാഴ്ച
കുവൈറ്റ് ഉൾപ്പെടുത്തുവാൻ നടപടി വേഗത്തിൽ സ്വീകരിക്കണമെന്ന്
അനന്തപുരിയിലേക്ക് ഒരു ഫ്രീ ട്രിപ്പ് പോയാലോ!
എക്സ്പോ തുടങ്ങുമ്പോൾ സന്ദർശകർക്ക് സൗജന്യയാത്രയ്ക്ക് ഉള്ള ഒരു അവസരം കൂടി ഒരുങ്ങുകയാണ്. ടൂർഫെഡാണ് ഈ സൗജന്യ യാത്ര ഒരുക്കുന്നത്.കോപ്പറേറ്റീവ് എക്സ്പോയിലെ ടൂർ ഫെഡിന്റെ സ്റ്റാളിന് മുന്നിലെ പെട്ടിയിലാണ് കൂപ്പൺ നിക്ഷേപിക്കേണ്ടത്. 19 മുതൽ 25 വരെ നടക്കുന്ന മേളയിലെ എല്ലാ ദിവസങ്ങളിലും നറുക്കെടുപ്പ് നടക്കും. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് ഒരു ദിവസത്തെ യാത്രക്കാണ് അവസരം ലഭിക്കുക. ദിവസേന ഒരു ഭാഗ്യശാലിയെ വിജയിയായി പ്രഖ്യാപിക്കും. വടക്കൻ മേഖലയിലുള്ളവർക്ക് തിരുവനന്തപുരത്തേക്കും കേരളത്തിന്റെ തെക്കൻ ജില്ലകളിലുള്ളവർക്ക് മലബാർ മേഖലയിലേക്കുമായിരിക്കും യാത്ര. മേളയുടെ അവസാന ദിവസം നടക്കുന്ന ബമ്പർ നറുക്കെടുപ്പിലെ വിജയിക്ക് 3 പേരടങ്ങുന്ന കുടുംബവുമായി യാത്ര പോകാം.മൂന്നിലധികം കുടുംബാങ്ങൾ ഉണ്ടെങ്കിൽ അവർക്ക് പ്രത്യേക ഓഫർ നൽകുമെന്ന് ടൂർ ഫെഡ് സീനിയർ മാർക്കറ്റിങ് അസിസ്റ്റന്റ് ജി ശ്യാം പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ സഹകരണ വകുപ്പിനു കീഴിലുള്ള ടൂർ ഫെഡ് 2011ലാണ് പ്രവർത്തനമാരംഭിച്ചത്. ഇന്ത്യയിലും വിദേശത്തുമായി നിരവധി യാത്രകളാണ് ഇതിനോടകം ടൂർഫെഡ് സംഘടിപ്പിച്ചിട്ടുള്ളത്. സഞ്ചാരികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയാണ് ടൂർ ഫെഡ് മുന്നോട്ടുപോകുന്നതെന്ന് ടൂർ ഫെഡിന്റെ സീനിയർ ഓപ്പറേഷൻ ആൻഡ് മാനേജിങ് കൺസൾട്ടന്റ് അരുൺ ശശി പറഞ്ഞു. 1350 രൂപ മുതൽ തുടങ്ങുന്ന ടൂർ പാക്കേജുകളാണ് ടൂർ ഫെഡ് അവതരിപ്പിക്കുന്നത്. വ്യത്യസ്ത പാക്കേജുകളെ കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുന്ന ബ്രോഷറുകളും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ണമെടുക്കാന്‍ പുറത്ത് പോകണ്ട, എടിഎം മിസ്‌കോ
സഹകരണ എക്‌സ്‌പോ കാണാനെത്തുന്നവര്‍ക്ക് അത്യാവശ്യം പണമെടുക്കേണ്ട സാഹചര്യം വന്നാല്‍ എടിഎം കൗണ്ടര്‍ അന്വേഷിച്ച് പുറത്ത് പോകണ്ട. നേരെ മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സ്‌റ്റോളിലേയ്ക്ക് എത്തിയാല്‍ മതി. ഇവിടെ അവര്‍ മൊബൈല്‍ എടിഎം ഒരുക്കിയിട്ടുണ്ട്. എല്ലാ ബാങ്കുകളുടെ എടിഎം ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചും ഇതില്‍ നിന്നും പണം പിന്‍വലിക്കാം. ഇന്നലെ സഹകരണ സെക്രട്ടറി മിനി ആന്റണി എടിഎം പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. ആദ്യ ദിവസം തന്നെ നിരവധി ഇടപാടുകള്‍ ഈ എടിഎം വഴി നടന്നു.
ജനം ഒഴുകിയെത്തി, ചടുലതാളങ്ങളുമായി സഹകരണ എക്‌സ്‌പോ
പാട്ടും നൃത്തവും ചിരിയും ചിന്തയുമായി സദസിന്റെ മനം കവര്‍ന്ന് മിനി സ്്ക്രീന്‍ താരങ്ങളുടെ സ്റ്റേജ് ഷോയോടെ സഹകരണ എക്‌സ്‌പോയുടെ രണ്ടാം ദിനം സമാപിച്ചു. എക്‌സ്‌പോയുടെ സ്റ്റാളുകളും ഫുഡ് കോര്‍ട്ടും പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായി. രാവിലെ മുതല്‍ സന്ദര്‍ശകരുടെ തിരക്ക് അനുഭവപ്പെട്ടു. രാത്രി വൈകിയും സന്ദര്‍ശകരുടെ തിരക്ക് അനുഭവപ്പെട്ടിരുന്നു. ആശുപത്രികളുടെ സ്റ്റാളുകളില്‍ നടന്ന സൗജന്യ പരിശോധനകള്‍ക്കും സന്ദര്‍ശകരുടെ തിരക്കുണ്ടായി. കോവിഡ് മാനദണ്ഡപ്രകാരമുള്ള പരിശോധനകളും കുറഞ്ഞ നിരക്കില്‍ ആശുപത്രികളുടെ സ്റ്റാളുകളില്‍ ലഭ്യമായിരുന്നു. ടൂര്‍ ഫെഡിന്റെ സ്റ്റാള്‍ സന്ദര്‍ശിക്കുന്നവരില്‍ നിന്നും നറുക്കിട്ടെടുക്കുന്നവര്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചിരുന്നു. ആദ്യ നറുക്കെടുപ്പില്‍ കൊല്ലം സ്വദേശി ജി. സന്തോഷ് കുമാര്‍ വിജയിയായി. കുടുംബ സമേതം ഒരു ദിവസം എല്ലാ ചെലവുകളും അടങ്ങിയ യാത്രയാണ് ടൂര്‍ഫെഡ് ഒരുക്കുന്നത്. ആദ്യ നറുക്കെടുത്തത് എസ് സി, എസ്ടി ഫെഡറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ടി.ആര്‍. ശ്രീകാന്തായിരുന്നു. എല്ലാ ദിവസവും സ്റ്റാള്‍ സന്ദര്‍ശിക്കുന്നവരില്‍ നിന്നും നറുക്കിട്ടെടുക്കുന്നവര്‍ക്ക് സൗജന്യ യാത്ര നല്‍കുന്നു. ഇന്ന് വൈകുന്നേരത്തെ കലാപരിപാടിയില്‍ ഗായികയും കംപോസറുമായ ഗൗരിലക്ഷ്മിയുടെ സംഗീത വിരുന്നാണ് അരങ്ങേറുന്നത്.
ഗുരുവായൂരപ്പന് വേണ്ടി കൃഷി തുടങ്ങി,
വ്യത്യസ്ത രുചിയുമായി കദളിപ്പഴക്കേക്ക്
ഇപ്പോള്‍ കദളിക്കേക്കുമായി വിപണിയില്‍
ഗുരുവായൂരമ്പലത്തില്‍ കദളിപ്പഴത്തിന് ദൗര്‍ലഭ്യം നേരിട്ടപ്പോഴാണ് മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘം കദളിവാഴ കൃഷി തുടങ്ങിയത്. അമ്പത്തില്‍ തിരക്കേറിയപ്പോള്‍ കദളിപ്പഴത്തിന്റെ ആവശ്യവും കൂടി. ഇപ്പോള്‍ പ്രതിദിനം നാലായിരത്തോളം കദളിപ്പഴം ക്ഷേത്രത്തിലെത്തിക്കുന്നു. 500 കര്‍ഷകരാണ് കദളി കൃഷി ഉപജീവന മാര്‍ഗമായി സ്വീകരിച്ചത്. സഹകരണ സംഘം പ്രവര്‍ത്തന ക്ഷമമായതോടെ സ്ഥിര വരുമാനവുമായി. സ്ഥിര വരുമാനത്തിന്റെ ആത്മവിശ്വാസത്തില്‍ കൃഷിയും കൃഷിയും വ്യാപിച്ചു. ഇതോടെ ഗുവരുവായൂര്‍ അമ്പലത്തില്‍ നല്‍കിയാലും അധികം വരുന്ന സ്ഥിതിയായി.
്അധികം വരുന്ന പഴം കുറഞ്ഞ വിലയ്ക്ക് നല്‍കിയാലും കേടായി പോയാലും നഷ്ടം വരും. ഇതു മറികടക്കാന്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് കേക്കില്‍ കദളിപ്പഴം പരീക്ഷിക്കാന്‍ തീരുമാനിച്ചത്. അങ്ങനെ പരീക്ഷണങ്ങള്‍ക്കൊടുവില്‍ കദളിപ്പഴ കേക്ക് തയ്യാറായി. ഇന്നലെ എക്‌സ്‌പോയുടെ വേദിയില്‍ കദളിപ്പഴ കേക്ക് വിപണിയിലിറക്കി. കദളിപ്പഴം പോലെ കദളിപ്പഴ കേക്കും ഹിറ്റാകുമെന്നാണ് മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘം പ്രവര്‍ത്തകരുടെ വിശ്വാസം. കേരളത്തിലെ കേക്ക് വിപണിയില്‍ വ്യത്യസ്തമായ രുചിയാണ് അവതരിപ്പിക്കപ്പെട്ടത്. കദളിപ്പഴം മാത്രമുള്ള കേക്കിന് പുറമെ കദളിപ്പഴവും ഈന്തപ്പഴവും കലര്‍ത്തിയുള്ള കേക്കും വിപണിയിലിറക്കിയിട്ടുണ്ട് ഇവര്‍. കദളിപ്പഴ കേക്കിന് കിലോയ്ക്ക് 280 രൂപയാണ് വിപണി വില. എക്‌സ്‌പോയില്‍ 250 രൂപയ്ക്ക് നല്‍കും.
കദളിവാഴ കൃഷി ചെയ്യുന്ന കദളീവനം പരിപാടിയില്‍ ഒതുങ്ങുന്നില്ല സംഘത്തിന്റെ പ്രവര്‍ത്തനം. പൂഗ്രാമം പദ്ധതി, മഞ്ഞള്‍വനം പദ്ധതി, പാവല്‍നാട് പദ്ധതി, ഔഷധവനം പദ്ധതി തുടങ്ങിയ മറ്റു പരിപാടികളുംം മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘത്തിന്റെ കീഴില്‍ നടന്നുവരുന്നു. ഇതിന്റെ വിശദാംശങ്ങളും എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
2022 ഏപ്രിൽ 17, ഞായറാഴ്‌ച
ട്രെയിന്‍ ബുക്കിംഗിന് റെഡ്‌റയില്‍
ഓണ്‍ലൈന്‍ ട്രെയിന്‍ ബുക്കിംഗിന് റെഡ്‌റയില്‍ അവതരിപ്പിച്ച് റെഡ്ബസ്
പരിസ്ഥിതി യുവ പാർലമെന്റ് ഡൽഹിയിൽ
ആഗോള പരിസ്ഥിതി സംരക്ഷണത്തിൽ മുൻകൈയ്യെടുത്ത് ഇന്ത്യ;പരിസ്ഥിതി പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പരിസ്ഥിതി യുവ പാർലമെന്റ് ഡൽഹിയിൽ
കൊച്ചി: പരിസ്ഥിതി രംഗത്തെ പ്രശ്‌നങ്ങളും സാദ്ധ്യതകളും യുവാക്കളുടെ പ്രാതിനിധ്യത്തോടെ ചർച്ച ചെയ്യുന്ന പാർലമെന്റ് ഡൽഹിയിൽ നടക്കുന്നു. ഈ മാസം 16-ാം തിയതിയാണ് പാർലമെന്റ് മന്ദിരത്തിനകത്തു തന്നെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും വിദ്യാഭ്യാസ വകുപ്പും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യത്തുട നീളമുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട യുവാക്കൾ ദേശീയ പരിസ്ഥിതി യൂത്ത് പാർലമെന്റിൽ (എൻഇവൈപി) അവരവരുടേതായ ആശയങ്ങൾ അവതരിപ്പിക്കും. ലോക്സഭാ സ്പീക്കർ ഓം ബിർള പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദ്ര യാദവ് എന്നിവർ യുവാക്കളുമായി സംവദിക്കും.
രാജ്യത്തെ 12 സർവ്വകലാശാലകളിൽ നിന്നുള്ള 140 വിദ്യാർത്ഥി പ്രതിനിധികളാണ് പാർലമെന്റിൽ പങ്കെടുക്കുന്നത്. പരിപാടിയിൽ എംപിയുടെയും സ്പീക്കറുടെയും റോളിൽ യുവ വിദ്യാർത്ഥികളാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. വിദ്യാർത്ഥികൾക്കു പുറമേ വിവിധ സർവ്വകലാശാലകളിൽ നിന്നുള്ള പരിസ്ഥിതി വിഭാഗം തലവന്മാരും പര്യാവരൺ സംരക്ഷൺ വിഭാഗിന്റെ സംയോജകന്മാരും പങ്കെടുക്കും.
ആഗോള പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ ഇന്ത്യക്ക് ലഭിച്ചിരിക്കുന്ന മേൽകൈയ്യും എല്ലാ മേഖലകളിലും യുവാക്കളുടേയും വിദ്യാർത്ഥികളുടേയും പങ്കാളിത്തത്തോടെ പരിസ്ഥിതി ബോധവൽക്കരണം ശക്തമാക്കേണ്ടതിന്റെ പ്രാധാന്യവും സെമിനാറിൽ വിശദമാക്കും. പരിസ്ഥിതി സംരക്ഷണം ജീവൽ പ്രശ്‌നമാണ്, അതിനെക്കുറിച്ചുള്ള ചർച്ചകളും ഭാവി രൂപരേഖകളും ജനാധിപത്യത്തിന്റെ പരമോന്നത സ്തംഭമായ പാർലമെന്റിനെക്കാളും ഫലപ്രദമായ വിലയിരുത്തൽ ഉറപ്പാക്കാനും ഈ സന്ദർഭത്തിൽ സമൂഹത്തിന് വിപുലമായ സന്ദേശം നൽകാനും ഇതിലും നല്ല സ്ഥലം വേറെയില്ല.
രാജ്യത്തെ പാരിസ്ഥിതിക പ്രശ്നങ്ങളിൽ പൊതുജനങ്ങളിൽ, പ്രത്യേകിച്ച് യുവതലമുറയിൽ അവബോധം സൃഷ്ടിക്കുന്നതിനും പാരിസ്ഥിതിക വെല്ലുവിളികളെ ചെറുക്കുന്നതിനുള്ള മാർഗരേഖ തയ്യാറാക്കുന്നതിനുമുള്ള സമഗ്രമായ സംരംഭത്തിന്റെ ഭാഗമാണിത്. നാല് മണിക്കൂര് ദൈർഘ്യമുള്ള ദേശീയ പരിസ്ഥിതി യൂത്ത് പാര്‌ലമെന്റ് രണ്ട് സെഷനുകളിലായാണ് നടക്കുക. പരിസ്ഥിതി പ്രശ്നങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ വിവിധ വശങ്ങളും ചർച്ച ചെയ്യാനുള്ള അവസരവും വിദ്യാർത്ഥികൾക്ക് ലഭിക്കും. പരിസ്ഥിതിയെ കേന്ദ്രത്തിൽ നിലനിർത്തിക്കൊണ്ട്, പുതിയ തലമുറയ്ക്ക് അത്തരമൊരു പ്ലാറ്റ്‌ഫോം നൽകുക എന്നതാണ് സംഘടനയുടെ ഉദ്ദേശ്യം, അതുവഴി ഭാവിയിൽ പാരിസ്ഥിതിക വെല്ലുവിളികളെ ചെറുക്കുന്നതിനുള്ള ശക്തമായ മനോഭാവവും നേതൃത്വപരമായ കഴിവും വികസിപ്പിക്കാൻ അവർക്ക് കഴിയും. ഈ ഉദ്യമത്തിൽ, വിദ്യാർത്ഥികൾക്കിടയിൽ പഞ്ചമഹാഭൂതങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് ആശയം, അതിലൂടെ അവർക്ക് അവരുടെ സർഗ്ഗാത്മക ആശയങ്ങൾ ഉപയോഗിച്ച് പരിസ്ഥിതി പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നും സംഘാടകർ അറിയിച്ചു.
പര്യാവരൺ സംരക്ഷണ വിഭാഗ്- കേരളം
രാജേഷ് ചന്ദ്രൻ- 8281219403
എസ്.ആര്‍.വി ഹൈസ്‌കൂള്‍
ആര്‍ക്കിടെക്ട് ബി.ആര്‍ അജിത്ത് പ്രസിഡന്റ് എം.പി. ശശിധരന്‍ ജനറല്‍ സെക്രട്ടറി
കൊച്ചി : എസ്.ആര്‍.വി ഹൈസ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റായി ആര്‍ക്കിടെക്ട് ബി.ആര്‍.അജിത്തിനെയും ജനറല്‍ സെക്രട്ടറിയായി എം.പി.ശശിധരനെയും, ഖജാന്‍ജിയായി ചെറിയാന്‍ മാത്യുവിനെയും തിരഞ്ഞെടുത്തു. സി.സി.ജേക്കബ്, സി.പി.മോഹനന്‍ (വൈസ് പ്രസിഡന്റ്) ലിനോ ജേക്കബ്, എം.ടി.വര്‍ഗീസ് (ജോയിന്റ് സെക്രട്ടറി) ഡോ. എ.കെ. സഭാവതിയാണ് മുഖ്യ രക്ഷാധികാരി.
വിഷു ആഘോഷിച്ചു
വിശ്വ ഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ വിഷു ആഘോഷിച്ചു
കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ വിശ്വ ഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ വിഷുദിനം ആഘോഷിച്ചു. ക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരിപ്പാട് വിഷു കൈനീട്ടം നല്‍കി. കുടുംബസമേതം എത്തിയ ഭക്തര്‍ക്ക് വിശ്വ ഹിന്ദു സംസ്ഥാന അദ്ധ്യക്ഷന്‍ വിജി തമ്പി, സെക്രട്ടറി വി.ആര്‍.രാജശേഖരന്‍, ക്ഷേത്രം പ്രസിഡന്റ് കെ.എ.എസ് പണിക്കര്‍ എന്നിവര്‍ ചേര്‍ന്ന് വഷു സദ്യ വിളമ്പി.
ചാരിറ്റബിൾ ട്രസ്റ്റിന് വാഹനം വാങ്ങി നൽകി വിപിഎസ് ലേക്‌ഷോർ
2021 നവംബർ 26, വെള്ളിയാഴ്‌ച
3,500 ലിറ്റർ ജലസംഭരണിയിൽ നൂതന മത്സ്യകൃഷി
; എട്ട് മാസം കൊണ്ട് ചുരുങ്ങിയത് 1.35 ലക്ഷം വരുമാനം ലക്ഷ്യം
സമര പ്രഖ്യാപനവുമായി വനിതാ സംരംഭകര്‍
വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മറ്റി ഡിസംബര്‍ 8-ന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള കളക്ടറേറ്റ് മാര്‍ച്ചിനും ധര്‍ണ്ണയ്ക്കും വനിതാ സംരംഭകര്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ജില്ലയിലെ മുഴുവന്‍ യൂണിറ്റുകളില്‍ നിന്നുമുള്ള വനിതാ വിംഗ് അംഗങ്ങള്‍ സമരത്തില്‍ പങ്കെടുക്കും. എറണാകുളം വ്യാപാര ഭവന്‍ ഹാളില്‍ വനിതാ വിംഗ് പ്രസിഡന്റ് സുബൈദ നാസറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പ്രവര്‍ത്തക സമിതി യോഗമാണ് സമരത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചത്. യോഗം ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് ഉദ്ഘാടനം ചെയ്തു. വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കുടിയിറക്കപ്പെടുന്ന വ്യാപാരികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാര പാക്കേജും, പുനരധിവാസവുമാണ് സംഘടന ആവശ്യപ്പെടുന്നത്. യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.എ.ജെ. റിയാസ് മുഖ്യ പ്രഭാഷണം നടത്തി. വനിത വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് മായ ജേക്കബ്ബ്, സെക്രട്ടറി ജയ പീറ്റര്‍, ജില്ലാ ജനറല്‍ സെക്രട്ടറി സിനിജ റോയി, ട്രഷറര്‍ സുനിത വിനോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഐ.എം.എ കൊച്ചി ഡോ. എസ് സുധീന്ദ്രനെ ആദരിച്ചു
ശ്രദ്ധേയമായി ചൈൽഡ്‌ലൈനിന്റെ 'സേയ് നോ' യുണൈറ്റ്
ശ്രദ്ധേയമായി ചൈൽഡ്‌ലൈനിന്റെ 'സേയ് നോ' യുണൈറ്റ്.
Shano Jose
CoordinatorRailway CHILDLINE Ernakulam
Email :- railwaychildlineernakulam@gmail.com
Mob: 9895145622
Off No :- 09188211098
Ekm RCHD No: 0484 2981098
ഡോ. വി. കുര്യന്‍റെ പ്രതിമ
- ദേശീയ ക്ഷീരദിനത്തില്‍ ജന്‍മശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാപനം
കൊച്ചിൻ ഷിപ്പിയാർഡ് വർക്കേഴ്സ് രക്തദാന ക്യാമ്പ്
കൊച്ചിൻ ഷിപ്പിയാർഡ് വർക്കേഴ്സ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
* *ഓട്ടോഡ്രൈവർ* *എം*.*എ*. *അഷ്‌കറിനെ* *ആദരിച്ചു*.
അമ്മ* *ഉപേക്ഷിച്ച* *കുഞ്ഞിനെ* *രക്ഷിച്ച* *ഓട്ടോഡ്രൈവർ*
പി എം എ വൈ ഭവനങ്ങള്‍ക്ക് ദുരന്തങ്ങളെ പ്രതിരോധിക്കുന്ന രൂപകല്‍പന വേണം: വി ഡി സതീശന്‍
ദീപശിഖ പ്രയാണത്തിന് സ്വീകരണം നല്‍കി
മുംബൈ ഭീകരാക്രമണ വാര്‍ഷികം ;
ഭിന്നശേഷിക്കാർക്ക് തൊഴിലവസരങ്ങൾ തുറന്നുകൊടുത്ത് സഹൃദയ
നാല്‌പതിലധികം ഭിന്നശേഷിക്കാർക്ക് തൊഴിലവസരങ്ങൾ തുറന്നുകൊടുത്ത് സഹൃദയ സാഫല്യം തൊഴിൽമേള .

.jpg)









