2017, ജൂലൈ 29, ശനിയാഴ്‌ച

നാവിക സേനയില്‍ ഓഫീസര്‍മാര്‍ പാസിങ്ങ്‌ ഔട്ട്‌ പൂര്‍ത്തിയാക്കി



കൊച്ചി: തീരദേശസേനയുടെയും ഇന്ത്യന്‍ നാവിക സേനയുടേയം 14,3 എയര്‍ബോണ്‍ ടാക്ടീഷ്യന്‍ എയര്‍ഫ്‌ളീറ്റില്‍ നിന്ന്‌ 17 ഓഫീസര്‍മാര്‍ ഇന്നലെ പാസിങ്ങ്‌ ഔട്ട്‌ പൂര്‍ത്തിയാക്കി. പെര്‍മനന്റ്‌ കമ്മീഷന്‍, ഷോര്‍ട്ട്‌ സര്‍വീസ്‌ കമ്മീഷന്‍ എന്നിവയിലേക്കാണ്‌ ഇവരുടെ നിയമനം. ഐഎന്‍എസ്‌ ഗരുഡയില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ റയല്‍ അഡ്‌മിറല്‍ സത്യനാരായണ അലമാന്‍ഡാ പരേഡില്‍ വെച്ചു പാസിങ്ങ്‌ ഔട്ട്‌ പൂര്‍ത്തിയാക്കിയ സൈനികര്‍ക്കുള്ള ബഹുമതിയായ വിംഗ്‌സ്‌ സമ്മാനിച്ചു. ലഫ്‌റ്റനന്റ്‌ തപന്‍ പണ്ഡിറ്റ്‌, സബ്‌ ലഫ്‌റ്റന്റ്‌ ദിശ ആശ്ര,ജസ്‌്‌ലീന്‍ കൗര്‍, എന്നിവര്‍ മികച്ച പ്രകടനത്തിനുള്ള അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. ക്യാപ്‌റ്റന്‍ അരുപനാനന്ദ ഘോഷ്‌, കമ്മഡോര്‍ ആര്‍.ആര്‍. അയ്യര്‍, എന്നിവരുടെ കീഴിലാണ്‌ ഓഫീസര്‍മാര്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയത്‌. 






പാസിങ്ങ്‌ ഔട്ട്‌ പരേഡിനു ശേഷം ലഫ്‌റ്റനന്റ്‌ ദിശ ആശ്ര റിയര്‍ അഡ്‌മിറല്‍ സത്യനാരായണ അലമാന്‍ഡയില്‍ നിന്നും ബെസ്റ്റ്‌ ഫ്‌ളൈയിങ്ങ്‌, ഓര്‍ഡര്‍ ഓഫ്‌ മെരിറ്റ്‌ എന്നിയവക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ