2017, മേയ് 5, വെള്ളിയാഴ്‌ച

സമരിറ്റന്‍ പ്രൊജക്ട്‌ ട്രോമ & എമര്‍ജന്‍സി കെയര്‍ പ്രോഗ്രാമിന്‌ തുടക്കം




കൊച്ചി: അപകടങ്ങളില്‍പ്പെട്ട്‌ പരിക്കേല്‍ക്കുന്നവര്‍ക്ക്‌ കൃത്യസമയത്ത്‌ അടിയന്തിര പരിചരണം ലഭ്യമാക്കി ജീവന്‍ രക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ബോധവത്‌കരണം നടത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ട്രോമ & എമര്‍ജന്‍സി കെയര്‍ പ്രോഗ്രാം-പ്രൊജക്ട്‌ സമരിറ്റന്റെ ട്രയല്‍ ഒാറിയന്റേഷന്‍ പ്രോഗ്രാമിനു തുടക്കമായി.
പരിക്ക്‌ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ലോകത്തുടനീളം വര്‍ധിക്കുകയാണ്‌. റോഡ്‌ അപകടങ്ങള്‍, ഉയരമുള്ള കെട്ടിടത്തില്‍ നിന്നു വീഴുക, ശാരീരികവും ലൈംഗികവുമായ അതിക്രമം, പ്രകൃതി ദുരന്തം, യുദ്ധം, പാമ്പു കടിയേല്‍ക്കല്‍, വൈദ്യുതാഘാതം, പൊള്ളല്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ഗുരുതര പരിക്കുകളേല്‍ക്കുന്നവരെ രക്ഷിക്കുന്നതിനായി അടിയന്തിര പരിചരണം ലഭ്യമാക്കുന്നതിനെക്കുറിച്ച്‌ ബോധവത്‌കരണം നടത്തുകയാണ്‌ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്‌. അപകടങ്ങള്‍ ഒഴിവാക്കാനായില്ലെങ്കിലും അതിന്റെ അനന്തര ഫലങ്ങളുടെ കാഠിന്യം കുറയ്‌ക്കാന്‍ കഴിയും. കുട്ടികളിലും യുവാക്കളിലും തീവ്രപരിചരണം ലഭ്യമാക്കുന്നതിന്‌ പ്രത്യേക ആസൂത്രണവും ബോധവത്‌കരണവും ആവശ്യമാണ്‌. 

ഇത്തരം സാഹചര്യങ്ങളില്‍ കൃത്യസമയത്തുള്ള ഇടപെടല്‍ വഴി ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയും. ഈ സന്ദേശം സമൂഹത്തില്‍ പ്രത്യേകിച്ചും യുവജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയാണ്‌ പരിപാടി. 



റോട്ടറി ക്ലബ്ബ്‌ കൊച്ചിന്‍ വെസ്‌റ്റ്‌ സംഘടിപ്പിക്കുന്ന ട്രോമ ആന്റ്‌ എമര്‍ജന്‍സി കെയര്‍ പ്രോഗ്രാം പ്രൊജക്ട്‌ സമരിറ്റന്റെ ഉദ്‌ഘാടന വേളയില്‍ സി.എസ്‌.കര്‍ത്ത,അജിത്‌ ഗോപിനാഥ്‌, ഡോ.അരുണ്‍ ഉമ്മന്‍, വി.പി.എസ്‌ ലേക്‌ഷേര്‍ നഴ്‌സിംഗ്‌ സൂപ്രണ്ട്‌ ലൈല, ബെന്നി ജോര്‍ജ്‌, ആര്‍ ടി ഒ ആദര്‍ശ്‌, ഡോ.ലാസര്‍ ചാണ്ടി, എം.കെ.രഞ്‌ജിത്‌, ഡോ.മുഹമ്മദ്‌ എന്നിവര്‍ സമീപം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ