2017, ഏപ്രിൽ 18, ചൊവ്വാഴ്ച

ഇടപ്പളളി സെന്റ്‌ ജോര്‍ജ്ജ്‌ പള്ളിയില്‍ പുന:പ്രതിഷ്‌ഠ



കൊച്ചി: ഇടപ്പള്ളി സെന്റ്‌ ജോര്‍ജ്‌ ഫൊറോന ദേവാലയത്തില്‍ നവീകരിച്ച പഴയ പള്ളിയുടെ പുന:പ്രതിഷ്‌ഠയും നാല്‍പതു മണി ആരാധനയും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. പുതുക്കി നിര്‍മ്മിച്ച പള്ളിയുടെ പുന: പ്രതിഷ്‌ഠ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി നടത്തുമെന്ന്‌ പള്ളി വികാരി ഫാ. കുര്യാക്കോസ്‌ ഇരവിമംഗലം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുവിശേഷ പ്രചാരകനായി എത്തിയ തോമസ്‌ ശ്രീഹ സ്ഥാപിച്ച ഏഴുപള്ളികള്‍ കഴിഞ്ഞാല്‍ കൂടുതല്‍ പ്രാചീനവും പ്രാധാന്യവും ഉള്ള പള്ളികളിലൊന്നാണ്‌ ഇടപ്പള്ളി പള്ളി. ഏകദേശം ഒന്നര കോടി രൂപയോളം ചെലവഴിച്ചാണ്‌ പഴയ പള്ളിയുടെ നവീകരണം പൂര്‍ത്തിയാക്കിയത്‌. 
ഇടപ്പള്ളി പള്ളിയിലെ പ്രസിദ്ധമായ ഗീവര്‍ഗീസ്‌ സഹദയുടെ തിരുനാളിനു ഈ മാസം 25നു വൈകിട്ട്‌ 5.30നു കൊടികയറും. മെയ്‌ ഒന്നിനു വൈകിട്ട്‌ 4.30നു തിരുസ്വരൂപം പഴയ ദേവാലയത്തില്‍ നിന്നും എഴുന്നുള്ളിക്കും. മെയ്‌ 4നു തിരുനാളും കൊണ്ടാടും. തിരുനാള്‍ ദിനത്തില്‍ രാവിലെ അഞ്ചിനു തിരുസ്വരൂപം പന്തലിലേക്കു എഴുന്നുള്ളിച്ചുവെക്കും. തുടര്‍ന്നു ആഘോഷമായ തിരുനാള്‍ കുര്‍ബാനയു ഉണ്ടായിരിക്കും. മെയ്‌ 15നു രാവിലെ 10നു വിശുദ്ധന്റെ തിരുസ്വരൂപം അള്‍ത്താരയിലേക്ക്‌ എടുത്തുവെക്കുന്നതിനോടൊപ്പം കൊടിയിറക്കവും നടത്തും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ