2017, ഏപ്രിൽ 18, ചൊവ്വാഴ്ച

ശബരിമലയില്‍ നിന്ന്‌ ദീപജ്യോതി രഥം പുറപ്പെട്ടു

എറണാകുളം ശ്രീ അയ്യപ്പന്‍ കോവിലില്‍
അഷ്ടബന്ധ നവീകരണം:


കൊച്ചി: ശ്രീനാരായണ ധര്‍മ സമാജത്തിന്റെ ശ്രീ അയ്യപ്പന്‍ കോവിലില്‍ ഈ മാസം 24 മുതല്‍ മെയ്‌ ഒന്നു വരെ നടക്കുന്ന അഷ്ടബന്ധ നവീകരണം, സഹസ്രകലശം, ലക്ഷാര്‍ച്ചന, അഷ്ടമംഗല പ്രശ്‌നപരിഹാരകര്‍മങ്ങള്‍ എന്നിവയുടെ ഭാഗമായുള്ള ദീപജ്യോതി രഥയാത്ര ശബരിമലയില്‍ നിന്ന്‌ പുറപ്പെട്ടു.
ശബരിമല തന്ത്രി കണ്‌ഠരര്‌ രാജീവര്‌, മേല്‍ശാന്തി ടി.എം. ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരി എന്നിവര്‍ സന്നിധാനത്തു നിന്നു ദീപജ്യോതി പകര്‍ന്നു നല്‍കി. ക്ഷേത്രം മേല്‍ശാന്തി ചെറായി പി.എ. സുധി, പ്രസിഡന്റ്‌ സി.എം. ശോഭനന്‍, സെക്രട്ടറി പി.ഐ. രാജീവ്‌ തുടങ്ങിയവര്‍ ദീപം ഏറ്റുവാങ്ങി.
രണ്ടുദിവസം വിവിധ ക്ഷേത്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി 20ന്‌ രഥയാത്ര എറണാകുളത്തെത്തും. അന്നു വൈകിട്ട്‌ അയ്യപ്പന്‍കാവ്‌ ക്ഷേത്ര ശ്രീകോവിലില്‍ ദീപം പകരും.
24നു വൈകിട്ടു നാലുമണിക്കു മാതാ അമൃതാനന്ദമയീ മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി ക്ഷേത്രത്തിനു മുന്നിലെ യജ്ഞശാല സമര്‍പ്പിക്കും. 25നാണ്‌ അഷ്ടമംഗലപ്രശ്‌ന പരിഹാരകര്‍മങ്ങള്‍. 26 മുതല്‍ 28 വരെ ലക്ഷാര്‍ച്ചന. 29നു രാത്രി അത്താഴപൂജയ്‌ക്കു പിന്നാലെ 12,008 നാളീകേരം ഉടയ്‌ക്കല്‍ ലിംക ഗിന്നസ്‌ ജേതാവും യുആര്‍എഫ്‌ ഏഷ്യന്‍ റെക്കോഡ്‌ ജേതാവുമായ പന്തീരായിര രത്‌നം കാരൂര്‍മഠം രാമചന്ദ്രന്‍ നിര്‍വഹിക്കും. മെയ്‌ ഒന്നിനു രാവിലെയാണ്‌ അഷ്ടബന്ധ നവീകരണവും മഹാനിവേദ്യവും. അന്നു വൈകിട്ടു നാലിനു കാഴ്‌ചപ്പൂരം.


ക്യാപ്‌ഷന്‍
എറണാകുളം ശ്രീ അയ്യപ്പന്‍ കോവിലിലെ അഷ്ടബന്ധ നവീകരണത്തിന്റെ ഭാഗമായുള്ള ദീപജ്യോതി രഥയാത്രയ്‌ക്കുള്ള ദീപം ശബരിമല സന്നിധാനത്ത്‌ തന്ത്രി കണ്‌ഠരര്‌ രാജീവര്‌, മേല്‍ശാന്തി ടി.എം. ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരി എന്നിവര്‍ ക്ഷേത്രം മേല്‍ശാന്തി ചെറായി പി.എ. സുധി, പ്രസിഡന്റ്‌ സി.എം. ശോഭനന്‍, സെക്രട്ടറി പി.ഐ. രാജീവ്‌ എന്നിവര്‍ക്കു കൈമാറുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ