2017, ഏപ്രിൽ 18, ചൊവ്വാഴ്ച

ഇഎസ്ഐ ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റി പദവിയിലേക്ക്: കേന്ദ്ര മന്ത്രി





കളമശേരി: ഏലൂർ പാതാളത്തെ ഇഎസ്ഐ ആശുപത്രിയെ ഒന്നര വർഷത്തിനുള്ളിൽ സൂപ്പർ  സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുമെന്ന്
കേന്ദ്ര തൊഴിൽ മന്ത്രി ബന്ദാരു ദത്താത്രേയ പറഞ്ഞു.  നവജാത ശിശുക്കൾക്കായുള്ള യൂണിറ്റ് ഉദ്ഘാടനം ചെയ്ത ശേഷം  ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
കാർഡിയോളജി, നെഫ്രോളജി, ഗൈനിക് വിഭാഗം തുടങ്ങിയവ ഉൾപ്പെടുന്ന സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ 200 കിടക്കകളണ് ഉണ്ടായിരിക്കുക . കൂടാതെ
കാത്ത് ലാബ്, ഡയാലിസിന് കേന്ദ്രം, ബ്ലഡ് ബാങ്ക്, ഓങ്കോളജി, തീീപ്പൊള്ളൽ ചികിത്സാ കേന്ദ്രം , എന്നിവയും ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് വിശദമായ പദ്ധതി രേഖ തയ്യാറാക്കാൻ ആശുപത്രി സൂപ്രണ്ടിനെ സമിതി ചുമതലയേൽപ്പിച്ചു. ഈ എസ് ഐ ഡിസ്പെൻസറികളെ 6 കിടക്കക്കുള്ള ആശുപത്രിയായി ഉയർത്തുമെന്നും മന്ത്രി പറഞ്ഞു.
ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. നീന , ബോർഡംഗം രാധാകൃഷ്ണൻ ; ജോസഫ് എന്നിവർ പങ്കെടുത്തു. 
ആശുപത്രിയിലെത്തിയ രോഗികളോടും വളരെ സൗഹാർദ്ദപരമായി സംസാരിച്ചാണ് മന്ത്രി വാർഡുകൾ സന്ദർശിച്ചത്. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ലഡു വിതരണം ചെയ്ത നഴ്സുമാർക്ക് മന്ത്രി മധുരം(മിട്ടായി) നൽകി. പരിപാടികൾ വിജയിപ്പിച്ചത് നിങ്ങളെന്ന് മന്ത്രി പറഞ്ഞു. ശമ്പളം കൂടുതൽ വേണമെന്നാവശ്യ ദിവസവേതന ജീവനക്കാരിയോട്  എത്ര കൂടുതൽ വേണമെന്നാണ് മന്ത്രി തിരിച്ചു ചോദിച്ചത്. 
കേന്ദ്ര തൊഴിൽ മന്ത്രി ബന്ദാരു ദത്താത്രേയ
ഇന്നലെ രാവിലെ 11നാണ് ഏലൂർ പാതാളത്തെ ഇഎസ്ഐ ആശുപത്രിയിൽ എത്തിയത്.  ബി 
ജെ പി ജില്ലാ വൈസ് പ്രസിഡന്റുമാരായ ഗിരിജ ലെന ന്ദ്രൻ , ചന്ദ്രിക രാജൻ എന്നിവർ
  ആരതി ഉഴിഞ്ഞ് സ്വീകരിച്ചു.  സേവന വേതന വ്യവസ്ഥകൾ പരിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ട് ഈ എസ് ഐ ആശുപത്രി ജീവനക്കാർ മന്ത്രിക്ക് നിവേദനം നൽകി.

ബി ജെ പി ജില്ലാ പ്രസിഡന്റ് എൻ കെ. മോഹൻ ദാസ് , ബി ജെ പി മധ്യമേഖല ജന. സെക്രട്ടറി എൻ കെ ശങ്കരൻ കുട്ടി, ബി ജെ പി ജില്ലാ സെക്രട്ടറി കെ എസ് ഉദയകുമാർ , ബിഎംഎസ് ജില്ലാ സെക്രട്ടറി മധുകുമാര്‍,  ബിഎംഎസ് മേഖലസെക്രട്ടറി ശ്രീവിജി, ബി ജെ പി ഏലൂർ നഗരസഭാ കൗൺസിലർമാരായ ഗീതാ രാജു, ബിന്ദു മുരളി,  കളമശ്ശേരി മണ്ഡലം ജനറല്‍സെക്രട്ടറി  എ .സുനിൽകുമാർ ബി ജെ പി ഏലൂര്‍ മുനസിപാല്‍ ജനറല്‍സെക്രട്ടറി വി.വി. പ്രകാശൻ, ബി ജെ പി ഏലൂര്‍ മുനസിപാല്‍ പ്രസിഡന്റ് ഷാജി എസ്, കളമശ്ശേരി മണ്ഡലം സെക്രട്ടറി കെ. ആര്‍   കൃഷ്ണപ്രസാദ്, ബിഎംഎസ് മുനസിപാല്‍ പ്രസിഡന്റ്  ബി ശിവദാസ്  , കരഷക മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ്   ആര്‍ .സജികുമാര്‍ എന്നിവർ ചേർന്നാണ് കേന്ദ്ര മന്ത്രിയ്ക്ക് സ്വീകരണം നൽകിയത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ