എറണാകുളം: വൈ.എം.സി.എ.യുടെയും മുത്തൂറ്റ് ഫിനാന്‍സിന്റെയും
സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരുന്ന ചേഞ്ച് ഏജന്റ് 2016 പദ്ധതി സമാപിച്ചു.
കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത ഉത്‌ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ ചേഞ്ച്
ഏജന്റു്‌മാരായി തിരഞ്ഞെടുത്ത 250 കുട്ടികളെ ആദരിച്ചു. കഴിഞ്ഞ 2 വര്‍ഷത്തോളം 31
ഗവണ്മെന്റ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് തീവ്രപരിശീലനത്തിലൂടെ വ്യക്തിത്വ
വികാസനത്തിനും സ്വഭാവരൂപീകരണത്തിനും ഉതകുന്ന രീതിയില്‍ ആദ്യഘട്ടത്തില്‍ 10000
വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്‌ധപരിശീലനം നല്‍കി.
യുവാക്കളുടെ ഇടയില്‍
ചേഞ്ച് ഏജന്റുമാരായി പ്രവര്‍ത്തിച്ച അവരെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി
മാറ്റാന്‍ കഴിയുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുക്കപ്പെട്ട 250 ചേഞ്ച്
ഏജന്റുമാര്‍ക്ക് ശാസ്‌ത്രീയമായ രീതിയില്‍ വിവിധ വിഷയങ്ങളെ അധികരിച്ചു വിദഗ്‌ധ
പരിശീലനം നല്‍കിയത്. മുത്തൂറ്റ് ഫിനാന്‍സ് ഡയറക്ടര്‍ ജോര്‍ജ്. എം. ജേക്കബ്
മുഖ്യ അതിഥിയായിരുന്നു. വൈ.എം.സി.എ. പ്രസിഡന്‍റ് പി.ജെ. കുര്യാച്ചന്‍
അധ്യക്ഷനായിരുന്ന ചടങ്ങില്‍ ജോണ്‍ ലൂക്കോസ്, കെ.പി. പോള്‍സണ്‍, വി. കെ. വര്‍ഗീസ്,
ബാബുജോണ്‍ മലയില്‍, നിതിന്‍ തോമസ്, വിപിന്‍ ചന്ദ്ര, എന്‍.വി. എല്‍ദോ, സജി എബ്രഹാം
എന്നിവര്‍ പ്രസംഗിച്ചു. വരും വര്‍ഷങ്ങളിലും ഈ പ്രൊജക്‌റ്റ് തുടരും എന്ന്
സംഘടകര്‍ അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ