2016, നവംബർ 14, തിങ്കളാഴ്‌ച

ഗൂണ്ടാ നേതാവ്‌ സക്കീര്‍ ഹൂസൈന്‍ പാര്‍ട്ടി ഓഫീസില്‍ അഭയം തേടി





കൊച്ചി
വ്യവസായിടെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയും സിപിഎം ജില്ലാ കമ്മിറ്റി അംഗവും ജില്ലാ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡന്റുമായ സക്കീര്‍ ഹൂസൈന്‍ കളമശേരി ഏരിയാ കമ്മിറ്റി ഓഫീസില്‍ അഭയം തേടി. 
പാര്‍ട്ടി പ്രവര്‍ത്തകരുടെ വലയം തീര്‍ത്ത്‌ അതിനുള്ളില്‍ അഭയം തേടിയിരിക്കുകയാണ്‌ സക്കീര്‍ ഹൂസൈന്‍.
വിവരം പുറത്തുവന്നതോടെ മഫ്‌തി പോലീസ്‌ സംഘം ഏരിയാ കമ്മിറ്റി ഓഫീസും പരിസരവും വളഞ്ഞു. സക്കീര്‍ ഹൂസൈന്‍ പുറത്തു വന്നലുടന്‍ അറസ്റ്റ്‌ ചെയ്യുമെന്ന്‌ പോലീസ്‌ വ്യക്തമാക്കി. 
സക്കീര്‍ ഹുസൈന്റെ അവസാനപിടിവള്ളിയും നഷ്ടമായതോടെയാണ്‌ പാര്‌ട്ടി ഓഫീസില്‍ അഭയം തേടിയത്‌. ഇന്നലെ വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ സക്കീര്‍ ഹൂസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളിയിരുന്നു. തുടര്‍ന്നു ഉച്ചയ്‌ക്ക്‌ രണ്ടരയോടെ ഇയാള്‍ പാര്‍ട്ടി ഓഫീസില്‍ അഭയം തേടുകയായിരന്നു. ഇയാളെ പിടികൂടി ഒരാഴ്‌ച്ചക്കുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വെണ്ണല സ്വദേശിയായി വ്യവസായി ജൂബി പൗലോസിനെ ഭീഷണിപ്പെടുത്തിയെന്നാണ്‌ ഇയാള്‍ക്കെതിരായ കേസ്‌. 
വ്യസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സക്കീര്‍ ഹൂസൈന്‍ ഗൂണ്ടയാണെന്ന്‌ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. 
സക്കീര്‍ ഹൂസൈനു ജാമ്യം അനുവദിക്കുന്നതിനെ പോലീസ്‌ എതിര്‍ത്തു. ഇയാളെ കസ്‌റ്റഡയിലെടുത്തു ചോദ്യം ചെയ്യണമെന്ന്‌ ഹൈക്കോടതിയില്‍ ബോധിപ്പിച്ച പോലീസ്‌ പ്രതിക്കു ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ്‌ നശിപ്പിക്കാനും സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം നിരസിച്ച സാഹചര്യത്തിലായിരുന്നു ഹൈക്കോടതിയില്‍ സക്കീര്‍ ഹര്‍ജി നല്‍കിയത്‌. 
വെണ്ണല സ്വദേശിയായ വ്യവസായി ജൂബി പൗലോസിനെ ഭീഷണിപ്പെടുത്തിയെന്നാണ്‌ സക്കീറിനെതിരായ കേസ്‌. ബിസിനസ്‌ തര്‍ക്കത്തിലിടപ്പെട്ട്‌ സിവില്‍കേസ്‌ പിന്‍വലിക്കണമെന്നും ധാരണാപത്രത്തില്‍ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ടായിരുന്നു ഭീഷണി. മറ്റു പ്രതികളും ഗൂണ്ടകളുമായ കറുകപ്പള്ളി സിദ്ദിഖ്‌, ഫൈസല്‍ എന്നിവര്‍ ജൂബിയെ കാറില്‍ തട്ടിക്കൊണ്ടുപോയി സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലെത്തതിച്ചെന്നും ഏരിയാ കമ്മിറ്റി സെക്രട്ടറിയായിരുന്ന സക്കീര്‍ ഹൂസൈന്‍ തടഞ്ഞുവെച്ചു ഭീഷണപ്പെടുത്തിയെന്നുമാണ്‌ കേസ്‌. കറുകപ്പിള്ളി സിദ്ദിഖിനെയും ഫൈസലിനെയും ഒക്ടോബര്‍ 31നു അറസ്‌റ്റ്‌ ചെയ്‌തിരുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ