2016, നവംബർ 13, ഞായറാഴ്‌ച

കത്തോലിക്കാ കോണ്‍ഗ്രസ്‌ കാര്‍ഷിക പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

/എറണാകുളം ഗസ്റ്റ്‌ ഹാവ്‌സില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കാതോലിക്കാ കോണ്‍ഗ്രസ്‌ നേതാക്കള്‍ ചര്‍ച്ച നടത്തുന്നു


കാര്‌ഷികോല്‌പന്നങ്ങള്‍ക്കു തറവില പരിഗണിക്കും ;മുഖ്യമന്ത്രി

കൊച്ചി :കത്തോലിക്കാ കോണ്‍ഗ്രസ്‌ കേന്ദ്ര നേതൃത്വം കാര്‍ഷിക പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി .എറണാകുളം ഗസ്റ്റ്‌ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ കാര്‌ഷികോല്‌പന്നങ്ങള്‍ക്കു ഉല്‌പാദന ചിലവിനു ആനുപാതികമായി തറവില പ്രഖ്യാപിച്ചു സംഭരിക്കണമെന്ന നേതാക്കളുടെ ആവശ്യം പരിഗണിക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു .റബ്ബര്‍വില സ്ഥിരതാഫണ്ട്‌ വിതരണം കാര്യക്ഷമമാക്കണമെന്നും റബര്‌ നൂറ്റിയന്‌പത്‌ രൂപ വിലക്ക്‌ സംഭരിക്കുവാനും ഇറക്കുമതി ഒരു വര്‍ഷത്തേക്ക്‌ നിര്‍ത്തിവയ്‌ക്കുവാനും നിയമസഭാ പ്രമേയത്തിലൂടെ കേന്ദ്ര സര്‍ക്കാരിനോട്‌ ആവശ്യപ്പെടണമെന്നും ഗാഡ്‌ഗില്‍ കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ മറവില്‍ കര്‍ഷകരെ ഉപദ്രവിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കാതോലിക്കാ കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടു .സര്‍ക്കാര്‍ ഓഫീസുകളില്‍ നില നില്‍ക്കുന്ന അംഗീകൃത അഴിമതികള്‍ക്കെതിരെ ജില്ലാ വിജിലന്‍സ്‌ ഡിപ്പാര്‍ട്‌മെന്റിനോട്‌ കര്‍ശന നടപടി സ്വീകരിക്കുവാന്‍ ആവശ്യപ്പെടണം ,മരുന്ന്‌ മാഫിയകളെ നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍ മെഡിക്കല്‍ ഔട്ട്‌ ലെറ്റുകള്‍ പ്രാദേശികമായി തുറക്കുക ,മദ്യം ,മയക്കുമരുന്ന്‌ ഉപഭോഗം കര്‌ശനമായി പൂര്‍ണ്ണമായും നിര്‍ത്തലാക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുക ,അന്യ സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ട്‌ വരുന്ന വ്യാഴം കലര്‍ന്ന പച്ചക്കറികള്‍ ഒഴിവാക്കുന്നതിനും ,ജൈവ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതല്‍ നടപടി സ്വീകരിക്കണം ,തുടങ്ങി പത്തിന നിര്‍ദേശങ്ങളാണ്‌ നേതാക്കള്‍ മുഖ്യമന്ത്രിക്ക്‌ സമര്‍പ്പിച്ചത്‌ .

സംസ്ഥാന ഡയറക്ടര്‍ ഫാ .ജിയോ കടവി ,പ്രസിഡന്റ്‌ വി വി അഗസ്റ്റിന്‍ ,ജനറല്‍ സെക്രട്ടറി അഡ്വ .ബിജു പറയന്നിലം , ട്രെഷറര്‍ ജോസുകുട്ടി മാടപ്പിള്ളി ,വൈസ്‌ പ്രെസിഡന്റുമാരായ അഡ്വ ടോണി പുഞ്ചക്കുന്നേല്‍ ,സ്റ്റീഫന്‍ ജോര്‍ജ്‌ ,ഷാജു അലക്‌സ്‌ ,സെക്രെട്ടറിമാരായ സൈജു അക്കര ,ഡേവിസ്‌ തുളുവത്തു എന്നിവരാണ്‌ ചര്‍ച്ചയില്‍ പങ്കെടുത്തത്‌ .



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ