2016, ജൂൺ 8, ബുധനാഴ്‌ച

സീറ്റാ ഗ്ലോബല്‍ മീറ്റ്‌ 2016 കൊച്ചി ബോള്‍ഗാട്ടി പാലസില്‍









കൊച്ചി
കേരള സംസ്ഥാനത്തെ ഏറ്റവും പഴക്കമേറിയ എന്‍ജിനീയറിംഗ്‌ കോളേജായ തിരുവനന്തപുരത്തെ കോളേജ്‌ ഓഫ്‌ എന്‍ജിനീയറിംഗ്‌ (സി ഇ ടി) സീറ്റയുടെ ഗ്ലോബല്‍ മീറ്റിനു ഒരുക്കം തുടങ്ങി.
രാജ്യത്തിനു അകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിനു പ്രതിനിധികള്‍ പങ്കെടുക്കും. ഈ വര്‍ഷത്തെ സീറ്റാ ഗ്ലോബല്‍ മീറ്റ്‌ ഡിസംബര്‍ 2,3 തീയതികളില്‍ ബോള്‍ഗാട്ടി പാലസില്‍ നടക്കും


ലോകമെങ്ങുമുള്ള സ്ഥാപനങ്ങളില്‍ സുപ്രധാന പദവികള്‍ വഹിക്കുന്ന പ്രഗത്ഭരായ നിരവധി എന്‍ജിനീയര്‍മാരെയും ശാസ്‌ത്രജ്ഞരെയും ഭരണകര്‍ത്താക്കളെയും അക്കാദമീഷ്യന്മാരെയും രൂപപ്പെടുത്താന്‍ കഴിഞ്ഞ 77 വര്‍ഷങ്ങള്‍ക്കിടയില്‍ സി ഇ ടി യ്‌ക്കു സാധിച്ചിട്ടുണ്ട്‌. 
തിരുവനന്തപുരം കോളേജ്‌ ഓഫ്‌ എന്‍ജിനീയറിംഗിന്റെ പൂര്‍വവിദ്യാര്‍ത്ഥി സംഘടനയാണ്‌ സീറ്റാ (സി ഇ ടി എ എ). ലോകമെങ്ങുമുള്ള പൂര്‍വവിദ്യാര്‍ത്ഥികള്‍ക്ക്‌ കൂടിച്ചേരാനും ഇടപഴകാനും സ്വന്തം ആശയങ്ങള്‍ പങ്കുവയ്‌ക്കാനുമുളള പൊതുവേദിയാണിത്‌. 
സീറ്റാ ഒരുപക്ഷേ, ഇന്നു ലോകത്തിലെ തന്നെ ഏറ്റവും വലുതും ശക്തവുമായ ഒരു എന്‍ജിനീയേഴ്‌സ്‌ കൂട്ടായ്‌മയാണ്‌. 47 രാജ്യങ്ങളിലെ 165 കേന്ദ്രങ്ങളിലായി 16870 അംഗങ്ങള്‍ ഇതിലുണ്ട്‌. സമൂഹത്തിന്റെ പുരോഗതി ലക്ഷ്യം വച്ചുള്ള നിരവധി സാമൂഹ്യ, സാങ്കേതിക, സേവന പ്രവര്‍ത്തനങ്ങള്‍ സീറ്റാ നടത്തി വരുന്നുണ്ട്‌. സീറ്റായുടെ അഭിമാനാര്‍ഹമായ പദ്ധതികളിലൊന്നാണ്‌ ഹോപ്‌ - ഹെല്‍പിംഗ്‌ ഔട്ട്‌സ്‌റ്‌റാന്‍ഡിംഗ്‌ സ്റ്റുഡന്റ്‌സ്‌ ഇന്‍ എഡ്യുക്കേഷന്‍. ദുബായ്‌ ചാപ്‌റ്റര്‍ ആരംഭിച്ച ഈ പദ്ധതി കേരളത്തിലെ 14 ജില്ലകളില്‍ നിന്നുള്ള 360 ലേറെ വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി വരുന്നു. 
ലോകമെങ്ങുമുള്ള സീറ്റാ അംഗങ്ങള്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഒത്തു ചേരുന്നു. ഓര്‍മ്മകള്‍ പുതുക്കുന്നതിനും എന്‍ജിനീയറിംഗ്‌ വിദ്യാഭ്യാസത്തിന്റെയും സാങ്കേതിക വിദ്യയുടെയും ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനുള്ള പുതിയ ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമാണിത്‌. ഈ വര്‍ഷത്തെ സമ്മേളനം സംഘടിപ്പിക്കുന്നത്‌ സീറ്റാ യുടെ കൊച്ചി ചാപ്‌റ്റര്‍ (സീറ്റാ കൊച്ചി) ആണ്‌. 2016 ഡിസംബര്‍ 2, 3 തീയതികളില്‍ കൊച്ചിയിലെ പൈതൃക ദ്വീപായ ബോള്‍ഗാട്ടി പാലസിലാണ്‌ സമ്മേളനം. 
``മെച്ചപ്പെട്ട നാളെയ്‌ക്കു വേണ്ടിയുള്ള മാറ്റത്തിന്റെ കാറ്റ്‌'' എന്നതാണ്‌ ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ പ്രമേയം. 
വ്യവസായലോകത്തു നിന്നും എന്‍ജിനീയറിംഗ്‌ സ്ഥാപനങ്ങളില്‍ നിന്നുമുള്ള പ്രമുഖ വ്യക്തിത്വങ്ങളായിരിക്കും സാങ്കേതിക സെഷനുകള്‍ കൈകാര്യം ചെയ്യുക. നവീകരണം, ഊര്‍ജലാഭം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവ സംബന്ധിച്ച്‌ ചര്‍ച്ചകളും സംവാദങ്ങളും നടക്കും. 
. 1939 ല്‍ ആരംഭിച്ച സി ഇ ടി യില്‍ ഇപ്പോള്‍ 8 ബിരുദ കോഴ്‌സുകളും 19 ബിരുദാനന്തര ബിരുദ, ഡോക്‌ടറല്‍ കോഴ്‌സുകളും ഉണ്ട്‌. 
ഇതില്‍ നിന്നു ലഭിക്കുന്ന വരുമാനത്തിലൊരു പങ്ക്‌ ഹോപ്‌ സ്‌കോളര്‍ഷിപ്പിനായി വിനിയോഗിക്കും. 
സമ്മേളനത്തിന്റെ ബ്രോഷറിന്റെ പ്രകാശനം ഇന്ന്‌, 2016 ജൂണ്‍ 8 ന്‌, പ്രസിഡന്റ്‌ ഡി രെജിത്തിനു നല്‍കിക്കൊണ്ട്‌ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജിയുടെ വൈസ്‌ ചാന്‍സലര്‍ ഡോ.ജെ.ലത നിര്‍വഹിച്ചു. സെക്രട്ടറി ആര്‍ക്കിടെക്‌ട്‌ വി എന്‍ രാമചന്ദ്രന്‍, ട്രഷറര്‍ ബിനു കെ. ജോസ്‌, ജോയിന്റ്‌ സെക്രട്ടറി പി ആര്‍ ഷാജി എന്നിവരും സിഇടിഎഎ യിലെ മറ്റു മുതിര്‍ന്ന അംഗങ്ങളും പങ്കെടുത്തു. മുതിര്‍ന്ന ആര്‍ക്കിടെക്‌ടായ എസ്‌. ഗോപകുമാറാണ്‌ സംഘാടക സമിതി ചെയര്‍മാന്‍. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ