2015, ഏപ്രിൽ 11, ശനിയാഴ്‌ച

കേരള കോണ്‍ഗ്രസ്‌ (സെക്യുലര്‍)പുനരുജ്ജീവിപ്പിച്ചു


കൊച്ചി
കേരള കോണ്‍ഗ്രസ്‌ (സെക്യുലര്‍) പുനരുജീവിപ്പിച്ചു. മുന്‍ മന്ത്രിയും സ്‌പീക്കറുമായിരുന്ന ടി.എസ്‌.ജോണിന്റെ നേതൃത്വത്തിലാണ്‌ ഇടവേളയ്‌ക്കു ശേഷം പാര്‍ട്ടി പ്രവര്‍ത്തനം പുനരാരംഭിച്ചത്‌. യുഡിഎഫിനൊപ്പം പാര്‍ട്ടി ഉറച്ചു നില്‍ക്കുമെന്ന്‌ ടി.സ്‌ ജോണ്‍ അറിയിച്ചു.
കേരള കോണ്‍ഗ്രസ്‌ സെക്യുലര്‍ പാര്‍ട്ടിയ്‌ക്കു ലഭിച്ച ചീഫ്‌ വിപ്പ്‌ സ്ഥാനവും ഉന്നതാധികാര സമിതി അംഗത്വവും ഏകപക്ഷീയമായി എടുത്തുമാറ്റിയ കെ.എം മാണിയുടെ നടപടയില്‍ അദ്ദേഹം പ്രതിഷേധിച്ചു.
ഇതോടെ കേരള കോണ്‍ഗ്രസ്‌ രാഷ്ട്രീയത്തില്‍ കൂടുതല്‍ കലാപത്തിനു വഴിമരുന്നിടുന്നതായിരിക്കും ഈ തീരുമാനം. കുറുമാറ്റ നിരോധന നിയമം ബാധകമാകാത്ത ഘട്ടത്തില്‍ പി.സി ജോര്‍ജ്‌ പാര്‍ട്ടിയിലേക്കു വരുമെന്നും പ്രഖ്യാപനം നടത്തിക്കൊണ്ട്‌ ചെയര്‍മാന്‍ ടി.എസ്‌ ജോണ്‍ പറഞ്ഞു.
കൂറുമാറ്റ നിരോധന നിയമത്തിന്റെ കാലാവധി തീരുന്നന്നതുവരെ പി.സിജോര്‍ജ്‌ മുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ വരെ തല്‍ക്കാലം മാണിഗ്രൂപ്പില്‍ യുഡിഎഫിന്റെ വിപ്പ്‌ അനുസരിച്ചു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ അഴിമതി നടന്നു എന്ന്‌ വിജലന്‍സ്‌ പ്രഥമദൃഷ്ട്യാ പോലീസിനു ബോധ്യപ്പെട്ടി സാഹചര്യത്തില്‍ കെ.എം മാണി രാജിവെക്കുകയോ അല്ലെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ നീക്കം ചെയ്യുകയോ വേണമെന്ന്‌ കേരള കോണ്‍ഗ്രസ്‌ (സെക്യുലര്‍) ആവശ്യപ്പെട്ടു. ഇക്കാര്യം പാര്‍ട്ടി ഉന്നതാധികാര സമിതി യോഗത്തില്‍ താന്‍ ഉന്നയിച്ചിരുന്നുവെന്നും ടി.എസ്‌ ജോണ്‍ പറഞ്ഞു.പി.സി ജോര്‍ജ്‌ ഇക്കാര്യം തുറന്നുപറഞ്ഞതാണ്‌ പ്രശ്‌നമായത്‌. അദ്ദേഹത്തിനെതിരായ നടപടി അംഗീകരിക്കാന്‍ ആവില്ലെന്നും അതുകൊണ്ടു തന്നെയാണ്‌ സെക്യുലര്‍ പുനരുജീവിപ്പിക്കുന്നതെന്നും ടി.എസ്‌ ജോണ്‍ വിശദീകരിച്ചു.
ബാര്‍ കോഴക്കേസില്‍ വിജിലന്‍സ്‌ പ്രതിചേര്‍ക്കപ്പെട്ട ധനകാര്യ മന്ത്രി കെ.എം. മാണ്‌ മന്ത്രിസഭയില്‍ നിന്നും രാജിവെക്കണമായിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട പി.സി ജോര്‍ജിനെ ചീഫ്‌ വിപ്പ്‌ സ്ഥാനത്തു നിന്നും നീക്കിയ നടപടി പ്രതിഷേധാര്‍ഹമാണ്‌ ഈ സാഹചര്യത്തിലാണ്‌ കേരള കോണ്‍ഗ്രസ്‌ (സെക്യുലര്‍ ) പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനിച്ചതെന്ന്‌ ടി.എസ്‌ ജോണ്‍ വ്യക്തമാക്കി.
കേരള കോണ്‍ഗ്രസില്‍ ജനാധിപത്യവും ഇല്ല ഒരു കാര്യത്തിലും ചര്‍ച്ചകളും നടക്കുന്നില്ല അതുകൊണ്ടാണ്‌ കേരള കോണ്‍ഗ്രസ്‌ സെക്യുലറിനെ പുനരുജ്ജീവിപ്പിക്കേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. അഴിമതി നടത്തിയട്ടില്ലെന്നു കെ.എം.മാണിക്കു പൂര്‍ണ ബോധ്യമുണ്ടെങ്കില്‍ അദ്ദേഹം എഫ്‌ഐആര്‍ റദ്ദാക്കാന്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും അതുകൊണ്ടു തന്നെ മാണി കുറ്റം ചെയ്‌തിട്ടുണ്ടെന്നു മാണി സ്വയം വിശ്വസിക്കുന്നതായും ടി.എസ്‌.ജോണ്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ്‌ (എം) ലെ ബഹുഭൂരിപക്ഷം ആളുകളും പതിഞ്ഞ സ്വരത്തില്‍ മാണി സാര്‍ രാജിവെക്കേണ്ടതായിരുന്നുവെന്ന്‌ പറഞ്ഞിരുന്നു. അതേപോലെ യുഡിഎഫിലെ ഭൂരിപക്ഷം നേതാക്കളും കോണ്‍ഗ്രസിലെ നേതാക്കള്‍ ഉള്‍പ്പെടെ അദ്ദേഹം രാജിവെക്കേണ്ടതായിരുന്നുവന്നും ,അതായിരുന്നു ഉചിതമെന്നും അവര്‍ അന്യോന്യം സംസാരിച്ചിരുന്നുവെന്നും ടി.എസ്‌. ജോണ്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ്‌ (സെക്യുലര്‍ ) യുഡിഎഫിന്റെ ഭാഗമായി തുടരും. പി.സി ജോര്‍ജ്‌ നിലവില്‍ കേരള കോണ്‍ഗ്രസ്‌ (എം) ന്റെ വൈസ്‌ ചെയര്‍മാന്‍ ആയിരുന്നതിനാല്‍ അദ്ദേഹത്തിനു സെക്യുലര്‍ കേരള കോണ്‍ഗ്രസുമായി സഹകരിക്കാന്‍ പ്രയാസമുണ്ടാകും. വിജിലന്‍സ്‌ എഫ്‌്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തതോടെ ഗൂഡാലോചനവാദം പൊളിഞ്ഞുവെന്നും ടി.എസ്‌ ജോണ്‍ പറഞ്ഞു.
പി.എസ്‌ ജോണിനോടൊപ്പം കേരള കോണ്‍ഗ്രസ്‌ (എം) ലേക്കു പോയ ഒട്ടുമിക്ക നേതാക്കളും സെക്യുലര്‍ കേരള കോണ്‍ഗ്രസിന്റെ ഭാഗമായിട്ടുണ്ട്‌.
മാണി ഗ്രൂപ്പില്‍ നിലവിലെ ജനറല്‍ സെക്രട്ടറിയായ എം.ടി ജോസഫ്‌ (പാലക്കാട്‌) ആണ്‌ പാര്‍ട്ടിയുടെ വര്‍ക്കിങ്ങ്‌ ചെയര്‍മാന്‍. ഇ.കെ ഹസന്‍കുട്ടി (എറണാകുളം), ജോസ്‌ കോലാടി (ഇടുക്കി) എന്നിവരാണ്‌ വൈസ്‌ ചെയര്‍മാന്മാര്‍. എസ്‌.ഭാസ്‌കര പിള്ള (ആലപ്പുഴ),മാലോത്ത്‌ പ്രതാപന്‍(കോട്ടയം), സെയ്‌ജോ ഹസന്‍ (തൃശൂര്‍), കല്ലട ദാസ്‌(കൊല്ലം) എന്നിവരെ ജനറല്‍ സെക്രട്ടറിമാരായും ജോര്‍ജ്‌ കുരുവിളയെ (പത്തനംതിട്ട) ട്രഷറര്‍ ആയും തിരഞ്ഞെടുത്തു.
ജില്ലാ കണ്‍വീനര്‍മാരായി കെ.ഒ രാജന്‍ (തിരുവനന്തപുരം), രവി മൈനാഗപ്പിള്ളി (കൊല്ലം),പ്രൊഫ.മോഹന്‍ ജോസഫ്‌ (പത്തനംതിട്ട),ബേബി പാറേക്കാടന്‍ (ആലപ്പുഴ),തോമസ്‌ കണ്ണന്തറ (കോട്ടയം),സാജു പട്ടരുമഠം (ഇടുക്കി),ജോസഫ്‌ സാര്‍ദോ (എറണാകുളം),ജോസ്‌ മുറ്റത്തുകാട്ടില്‍ (തൃശൂര്‍),ഷാജി പാലത്ത്‌ (പാലക്കാട്‌),ജെഫ്രി തങ്ങള്‍ (മലപ്പുറം),ജോയി വളവില്‍ 9കോഴിക്കോട്‌),അഡ്വ.ജോര്‍ജ്‌ വാത്തുപറമ്പില്‍( വയനാട്‌), എസ്‌.എം.കെ മുഹമ്മദാലി (കണ്ണൂര്‍) സണ്ണി തോമസ്‌ (കാസര്‍ഗോഡ്‌) എന്നിവരെയും പാര്‍ട്ടിയുടെ മറ്റു പോഷക സംഘം ഭാരവാഹികളെയും തിരഞ്ഞെടുത്തു
കോട്ടയത്താണ്‌ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ്‌. എല്ലാ ജില്ലകളിലും ഓഫീസുകള്‍ പത്തു ദിവസത്തിനകം തുറക്കുമെന്നും പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.
ജില്ലാ കണ്‍വീനര്‍മാരുടെ യോഗം അടുത്ത ദിവസം എറണാകുളത്ത്‌ എസ്‌എഎസ്‌ ടവറില്‍ ചേരും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ